ഡബ്ലിൻ: സ്ലൈഗോയിൽ കാറപകടത്തിൽ ഒരു കുഞ്ഞടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11.15ഓടെ ഡണലിയിലെ N16 റോഡിലാണ് ഒറ്റവാഹനം മാത്രം ഉൾപ്പെട്ട അപകടം നടന്നത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 50 വയസ്സ് പ്രായമുള്ള ഒരു വനിതാ യാത്രക്കാരിയെ ആംബുലൻസിൽ സ്ലൈഗോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഡ്രൈവറേയും പിഞ്ചുകുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തെ തുടർന്ന് മനോർഹാമിൽട്ടൺ-എന്നിസ്‌കില്ലൻ റോഡിലെ N16 ഭാഗം രാത്രി മുഴുവൻ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഗതാഗതം L3404 ഡ്രം റോഡ്, ഡണലി ക്രോസ് എന്നിവിടങ്ങളിലൂടെ വഴിതിരിച്ചുവിടും.
അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ സ്ലൈഗോ ഗാർഡ സ്റ്റേഷനുമായി 071 9157000 എന്ന നമ്പറിലോ അല്ലെങ്കിൽ ഗാർഡ കോൺഫിഡൻഷ്യൽ ലൈനിലെ 1800 666 111 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് ഗാർഡ വക്താവ് അറിയിച്ചു.