2025 ആഗസ്റ്റ് 15: രാജ്യത്തെ ആശുപത്രികളിൽ 387 രോഗികൾ ഇപ്പോഴും കിടക്ക ലഭിക്കാത്തത് ആരോഗ്യ രംഗത്തെ ഗുരുതര പ്രതിസന്ധിയെ വീണ്ടും തുറന്നു കാട്ടുന്നു. ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷൻ (INMO) പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് വിവരം.
- യൂണിവേഴ്സിറ്റി ആശുപത്രി ലിമെറിക് (UHL) – 63 പേർ
- യൂണിവേഴ്സിറ്റി ആശുപത്രി ഗാൽവേ – 57 പേർ
- കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രി – 45 പേർ
- ടിപ്പറാരി യൂണിവേഴ്സിറ്റി ആശുപത്രി (ക്ലോൺമെൽ) – 18 പേർ
രോഗികൾ ട്രോളികളിൽ കാത്തിരിക്കേണ്ടി വരുന്നത് പതിവായി തുടരുന്നതിനാൽ, അധിക സ്റ്റാഫും സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് INMO വീണ്ടും സർക്കാരിനോട് ആവശ്യപ്പെട്ടു.
മയോയിൽ മാമോഗ്രാം സേവനം തടസപ്പെട്ടു
അതേസമയം, മയോ യൂണിവേഴ്സിറ്റി ആശുപത്രിയിലെ മാമോഗ്രാം സേവനം താൽക്കാലികമായി നിർത്തി. ഇവിടെ സേവനം അനുഷ്ഠിച്ചിരുന്ന ഏക റേഡിയോഗ്രാഫർ വിരമിച്ചതിനെത്തുടർന്നാണ് ഈ നടപടി.
ഫലമായി, മയോയിലെ എല്ലാ രോഗികളെയും ഗാൽവേ യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.