കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ജർമനിയിലെ ഹോസ്പിറ്റൽ, ഹെൽത്ത് സെന്‍റർ, ഓൾഡ് ഏജ് ഹോം എന്നിവിടങ്ങളിൽ നഴ്സുമാരുടെ സൗജന്യ നിയമനം. ആകെ 200 ഒഴിവുകൾ. പുരുഷൻമാർക്കും അവസരമുണ്ട്. മേയ് 5 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇന്‍റർവ്യൂ മേയ് രണ്ടാം വാരം.
യോഗ്യത: നഴ്സിങിൽ ബിരുദം/പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്, 2 വർഷ പരിചയം.
പ്രായം: 40ൽ താഴെ.
ശമ്പളം: മാസം 2400-4000 യൂറോ.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒഡെപെക്കിന്‍റെ വിവിധ പരിശീലന കേന്ദ്രങ്ങളിൽ സൗജന്യ ജർമൻ ഭാഷാപരിശീലനം നൽകും. നിബന്ധനകൾക്കു വിധേയമായി പ്രതിമാസ സ്റ്റൈപൻഡും ലഭിക്കും. ഇന്‍റർവ്യൂവിനു രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക: www.odepc.kerala.gov.in