ബ്രസ്സൽസ് – പ്രകൃതിദുരന്തങ്ങൾ, സൈബർ ആക്രമണങ്ങൾ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവ ഉണ്ടാകുന്ന പക്ഷം മൂന്നു ദിവസത്തേയ്ക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ സര്‍വൈവല്‍ കിറ്റുകള്‍ കരുതിവെയ്ക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പ്.
ഇ യു രാജ്യങ്ങളിലെ ഓരോ പൗരന്മാരും ,താമസക്കാരും 72 മണിക്കൂര്‍ നേരത്തെ സ്വയംപര്യാപ്തത മുന്നില്‍ക്കാണണമെന്നാണ് ഇ യു ക്രൈസിസ് മാനേജ്മെന്റ് കമ്മീഷണര്‍ ഹഡ്ജ ലഹ്ബിബ് പറഞ്ഞു
ഭക്ഷണം, കുപ്പിവെള്ളം, ടോര്‍ച്ച്, തീപ്പെട്ടികള്‍, ഐഡി രേഖകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന അവശ്യവസ്തുക്കളെല്ലാം വാട്ടര്‍പ്രൂഫ് പൗച്ചില്‍ സൂക്ഷിച്ചുവെക്കണം. അഗ്നിശമന വിമാനങ്ങള്‍,മെഡിക്കല്‍, ഊര്‍ജ്ജം, ഗതാഗത ഉപകരണങ്ങള്‍, രാസ, ജൈവ, റേഡിയോളജിക്കല്‍, ആണവ ഭീഷണികള്‍ നേരിടാനുള്ള തന്ത്രപരമായ കരുതലുകള്‍ എന്നിവയൊക്കെ ഇ യു സ്വന്തമാക്കണമെന്നും ലഹ്ബിബ് ഉപദേശിക്കുന്നു.