ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എസ്. രാജശേഖരന്‍ നായരുടേയും മുൻകാല നടി രാധയുടെയും മകള്‍, ചലച്ചിത്ര താരം കാർത്തിക നായര്‍ വിവാഹിതയായി. കാസര്‍കോട് രവീന്ദ്രന്‍ മേനോന്റെയും കെ. ശര്‍മ്മിള രവീന്ദ്രന്റെയും മകന്‍ രോഹിത് മേനോന്‍ ആണ് വരന്‍. അവരുടെ തന്നെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ കവടിയാര്‍ ഉദയപാലസ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് വിവാഹം നടന്നത്. സിനിമാ രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു.