• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Tuesday, August 11, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Asia Malayalam News

യുദ്ധം അവസാനിപ്പിക്കാം, ഇക്കാര്യങ്ങൾ അംഗീകരിക്കണം; 3 നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ

Editor by Editor
March 12, 2026
in Asia Malayalam News
0
iran three conditions end conflict israel us
9
SHARES
306
VIEWS
Share on FacebookShare on Twitter

ടെഹ്‌റാൻ: അമേരിക്കയുമായും ഇസ്രായേലുമായുമുള്ള ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ. പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനാണ് യുദ്ധം അവസാനിപ്പിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ചത്. ഇറാന്റെ നിയമപരമായ അവകാശങ്ങൾ അംഗീകരിക്കുക, യുദ്ധക്കെടുതികൾക്ക് നഷ്ടപരിഹാരം നൽകുക, ഭാവിയിൽ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് അന്താരാഷ്ട്രതലത്തിൽ ഉറപ്പുനൽകുക എന്നിവയാണ് യുദ്ധം അവസാനിപ്പിക്കാൻ മുന്നോട്ടുവെച്ച നിബന്ധനകൾ.

സമാധാന ചർച്ചകൾക്കിടയിലും, തങ്ങളുടെ തുറമുഖങ്ങൾ ആക്രമിക്കപ്പെട്ടാൽ കടുത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകുന്നുണ്ട്. മേഖലയിലെ അമേരിക്കൻ സാന്നിധ്യം ഒഴിവാക്കാൻ അയൽരാജ്യങ്ങളോട് ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യൻ, പാകിസ്താൻ നേതാക്കളുമായി നടത്തിയ ചർച്ചകളിലും സമാധാനത്തിനുള്ള ഈ നിർദേശങ്ങൾ ഇറാൻ ആവർത്തിച്ചിട്ടുണ്ട്. നിലവിലെ സംഘർഷം അവസാനിപ്പിക്കാൻ ഈ ഉപാധികൾ പാലിക്കപ്പെടണമെന്നാണ് ഇറാന്റെ നിലപാട്.

റഷ്യൻ, പാകിസ്താൻ നേതാക്കളുമായി സംസാരിച്ചതിന് ശേഷമാണ് പെസഷ്‌കിയാൻ ഈ പ്രസ്താവന നടത്തിയത്. സയണിസ്റ്റ് ഭരണകൂടവും അമേരിക്കയും ചേർന്നാണ് ഈ യുദ്ധത്തിന് തിരികൊളുത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ഇറാന്റെ സായുധസേനാ വക്താവ് അബുൽഫസൽ ഷെക്കർച്ചി കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഇറാനിയന്‍റെ തുറമുഖങ്ങൾ യുഎസ് ആക്രമിച്ചാൽ പേർഷ്യൻ ഗൾഫിലെ ഒരു തുറമുഖവും സാമ്പത്തിക കേന്ദ്രവും ഇറാന്റെ പരിധിക്കപ്പുറമാകില്ലെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഇറാന്റെ തുറമുഖങ്ങൾ ഭീഷണിയിലായാൽ മേഖലയിലെ എല്ലാ തുറമുഖങ്ങളും തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, മേഖലയിലെ രാജ്യങ്ങൾ തങ്ങളുടെ മണ്ണിൽനിന്ന് അമേരിക്കക്കാരെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഷെക്കർച്ചിയുടെ ഈ മുന്നറിയിപ്പിനു ശേഷമാണ് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ സംഘർഷം അവസാനിപ്പിക്കാനുള്ള നിബന്ധനകൾ മുന്നോട്ടുവെച്ചത്.

Next Post
90% of Asylum Seekers Rejected Under Ireland's Fast-Track System

അയർലണ്ടിന്റെ പുതിയ ഇമിഗ്രേഷൻ നയം: സ്വദേശികൾക്ക് പ്രയോജനമാകണമെന്ന് മന്ത്രിസഭയ്ക്ക് നിർദ്ദേശം

Popular News

  • Irish Passport Applications Soar to Near-Record Levels

    യാത്രയ്ക്ക് മുൻപ് പാസ്‌പോർട്ട് കാലാവധി പരിശോധിക്കണം: ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

    10 shares
    Share 4 Tweet 3
  • ബാങ്കിംഗ് തട്ടിപ്പിൽ 59 ശതമാനം വർദ്ധനവ്; ഉപഭോക്താക്കൾക്ക് കർശന മുന്നറിയിപ്പുമായി എ.ഐ.ബി

    11 shares
    Share 4 Tweet 3
  • 8 വർഷത്തെ പോരാട്ടത്തിനൊടുവിൽ നീതി; ഐറിഷ് യുവതിയെ ഗോവയിൽ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം

    11 shares
    Share 4 Tweet 3
  • അയർലൻഡിൽ വാടക ഭവന പ്രതിസന്ധി രൂക്ഷമാകുന്നു; ജീവനക്കാർക്ക് ബസ് ഡിപ്പോയിൽ താമസ സൗകര്യം ഒരുക്കി ബസ് കമ്പനി; എച്ച്.എ.പി പദ്ധതി പാളിയതായി റിപ്പോർട്ട്

    11 shares
    Share 4 Tweet 3
  • അയർലൻഡിൽ പ്രൈമറി കെയർ പ്രതിസന്ധി രൂക്ഷമാകുന്നു; പുതിയ രോഗികളെ സ്വീകരിക്കാതെ ഫാമിലി ക്ലിനിക്കുകൾ

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha