• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Tuesday, August 19, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam United Kingdom News / UK Malayalam News

മാതാപിതാക്കളെ 6 മാസത്തേയ്ക്ക് സന്ദർശന വിസയ്ക്ക് കൊണ്ടുവരുന്ന യുകെ മലയാളികൾക്ക് വൻ തിരിച്ചടി. വിസ ഫീസിൽ വൻവർദ്ധനവ്. സ്റ്റഡി വിസ നിരക്കുകളും കുതിച്ചുയർന്നു

Editor by Editor
October 14, 2023
in United Kingdom News / UK Malayalam News
0
United Kingdom flag

Photo by James Giddins on Unsplash

9
SHARES
297
VIEWS
Share on FacebookShare on Twitter

മാതാപിതാക്കളെ 6 മാസത്തേയ്ക്ക് സന്ദർശന വിസയ്ക്ക് കൊണ്ടുവരുന്ന യുകെ മലയാളികൾക്ക് വൻ തിരിച്ചടി. വിസ ഫീസിൽ വൻവർദ്ധനവ്. സ്റ്റഡി വിസ നിരക്കുകളും കുതിച്ചുയർന്നു

യുകെയിലേക്കുള്ള വിസ ഫീസ് വർദ്ധനവ് ഒക്ടോബർ 4-ാം തീയതി ബുധനാഴ്ച മുതൽ നിലവിൽ വന്നു. ഫീസ് വർദ്ധനവിന് പാർലമെന്റിന്റെ അനുമതി ലഭിച്ചിരുന്നു. വർക്ക് വിസകളുടെയും സന്ദർശന വിസകളുടെയും 1ഫീസുകളിൽ 15 ശതമാനം വർദ്ധനവ് കഴിഞ്ഞ ജൂലൈയിലാണ് സർക്കാർ പ്രഖ്യാപിച്ചത്. ഇതു കൂടാതെ സ്റ്റഡി വിസ, മുൻഗണനാ വിസ തുടങ്ങിയ വിഭാഗങ്ങൾക്കും ഫീസുകളിൽ 20 ശതമാനം വർദ്ധനവാണ് വരുത്തിയിരിക്കുന്നത്.

മലയാളികൾ കൂടുതലായും ആരോഗ്യ മേഖലയിലെ ജോലികൾക്കും പഠനത്തിനുമായാണ് യുകെയിൽ എത്തുന്നത്. നേഴ്സുമാർ , ഡോക്ടർമാർ , കെയറർമാർ തുടങ്ങിയ ആരോഗ്യ മേഖലയിലെ വിദഗ്ധ തസ്തികകളിൽ വന്നിട്ടുള്ള വിസ ഫീസുകളിലെ വർദ്ധനവ് മലയാളികളെ കാര്യമായി ബാധിക്കും. സന്ദർശന വിസയിലും മുൻഗണനാ വിസയിലുമുള്ള ഫീസ് വർദ്ധനവ് മാതാപിതാക്കളെ യുകെയിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് തിരിച്ചടിയാകും. 6 മാസത്തിൽ താഴെയുള്ള സന്ദർശന വിസയുടെ ഫീസ് 115 പൗണ്ട് ആയാണ് ഉയർന്നിരിക്കുന്നത്. വിദേശ വിദ്യാർഥികൾക്കുള്ള ഫീസ് 490 പൗണ്ട് ആയി ഉയർന്നു.

വർക്കർമാർക്കുള്ള വിസ ഫീസുകൾ 459 പൗണ്ടിൽ നിന്ന് 551 പൗണ്ട് ആയി വർദ്ധിച്ചു . സ്കിൽഡ് വർക്കർ വിസ മൂന്ന് വർഷത്തിൽ കൂടുതൽ ലഭിക്കണമെങ്കിൽ 1500 പൗണ്ട് ആണ് അടയ്ക്കേണ്ടത്. നേരത്തെ ഇത് 1423 പൗണ്ട് ആയിരുന്നു.

എൻഎച്ച്എസ്സിന്റെ നവീകരണത്തിനും പൊതുമേഖലയിലെ ജീവനക്കാരുടെ ശമ്പള വർദ്ധനവിന്റെ അധിക ചിലവുകൾ കണ്ടെത്തുന്നതിനുമായാണ് വിസ ഫീസുകളിലെ വർദ്ധനവ് ഉപയോഗിക്കുക എന്ന് പ്രധാനമന്ത്രി ഋഷി സുനക് നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags: Student VisaUKUnited KingdomVisaVisa Fee
Next Post
യുകെ

ഇസ്രായേലിൽ നിന്ന് തങ്ങളുടെ പൗരന്മാരെ തിരികെ കൊണ്ടുവരാൻ ഇന്ത്യ 'ഓപ്പറേഷൻ അജയ്' ആരംഭിച്ചു

Popular News

  • waterford2

    വെള്ളപ്പൊക്കം തടയാൻ റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണി; വാട്ടർഫോർഡ് ട്രെയിൻ യാത്രക്കാർക്ക് ആറുമാസത്തേക്ക് ബുദ്ധിമുട്ടുകൾ

    9 shares
    Share 4 Tweet 2
  • അയർലണ്ടിൽ വംശീയ ആക്രമണങ്ങൾ വർധിക്കുന്നു: 22-കാരനായ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ കത്തി ആക്രമണം

    12 shares
    Share 5 Tweet 3
  • അയർലണ്ടിന്റെ സമ്പത്ത് ഒരു മിഥ്യയോ? ‘ദി ഇക്കണോമിസ്റ്റ്’ റിപ്പോർട്ട് ചർച്ചയാകുന്നു.

    11 shares
    Share 4 Tweet 3
  • അയർലൻഡിന്റെ ഭാവിക്ക് വെളിച്ചം പകരുന്ന സെൽറ്റിക് ഇന്റർകണക്ടർ പദ്ധതി പുരോഗമിക്കുന്നു.

    9 shares
    Share 4 Tweet 2
  • മുംബൈയില്‍ കനത്ത മഴ, റെഡ്അലര്‍ട്ട്; വിമാനങ്ങള്‍ വൈകുന്നു

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha