ഡബ്ലിൻ – ഐ.ഒ.സി. അയർലണ്ട് സാൻഡിഫോർഡ് യൂണിറ്റും കേരള ചാപ്റ്ററും ചേർന്ന് 77-ാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളോടെ സംഘടിപ്പിക്കുന്നു.
പരിപാടികൾ ഓഗസ്റ്റ് 15 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഡണ്ട്രം വേദിയിൽ നടക്കും.
ദേശീയഗാനങ്ങളും ദേശഭക്തിഗാനങ്ങളും, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ അനുസ്മരിക്കുന്ന കലാപരിപാടികളും, വിവിധ നൃത്തരൂപങ്ങളും സംഗീതാവിഷ്ക്കാരങ്ങളും ദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറും.
വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ സമൂഹത്തെ ഒന്നിപ്പിക്കുകയും, ഇന്ത്യൻ പാരമ്പര്യവും ദേശസ്നേഹവും പുതുതലമുറക്ക് പരിചയപ്പെടുത്തുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
എല്ലാവരെയും ചടങ്ങിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
📞 Denson – 0892509674
📞 Aneesh – 0894001463
📞 Jimjo – 0894896252