ഡല്‍ഹി–ശ്രീനഗര്‍ ഇന്‍ഡിഗോ വിമാനം ആകാശച്ചുഴിയില്‍പെട്ടു. വിമാനം സുരക്ഷിതമായി ശ്രീനഗറില്‍ ഇറക്കി. യാത്രക്കാര്‍ സുരക്ഷിതരാണ്. വിമാനത്തിന്‍റെ മുന്‍ഭാഗത്ത് കേടുപാടുകളുണ്ട്. 227 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
അതേസമയം ഡല്‍ഹിയില്‍ ശക്തമായ കാറ്റും മഴയും ഇടിമിന്നലും വിമാന സര്‍വീസുകളെ ബാധിച്ചിട്ടുണ്ട്. ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട 10 വിമാനങ്ങളെങ്കിലും വഴിതിരിച്ചുവിട്ടു. വൈകീട്ട് 7.45 നും 8.45 നും ഇടയിൽ 50-ലധികം വിമാനങ്ങൾ വൈകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
മരങ്ങളും പരസ്യ ബോർഡുകളും വീണതോടെ ഡല്‍ഹിയില്‍ ഗതാഗത കുരുക്ക് രൂക്ഷമാണ്. മഴ മെട്രോ സർവീസുകളെ ബാധിച്ചിട്ടുണ്ട്. മെട്രോ സർവീസുകൾ വൈകുന്നു എന്നാണ് വിവരം.