• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, April 15, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Waterford Malayalam News

ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് എം.ടി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

Dayanand KV by Dayanand KV
January 13, 2025
in Waterford Malayalam News
0
kranti waterford unit organized a mt commemoration program
11
SHARES
381
VIEWS
Share on FacebookShare on Twitter

വാട്ടർഫോർഡ്: ഏഴു പതിറ്റാണ്ട് മലയാളത്തിന്റെ സുകൃതമായി നിറഞ്ഞ അതുല്യ വ്യക്തിത്വമായിരുന്ന
എം. ടി വാസുദേവൻ നായരുടെ ഓർമ്മകൾക്ക് മുൻപിൽ ബാഷ്പാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

“എം. ടി ഓർമ്മകളുടെ നാലുകെട്ട്” എന്ന അനുസ്മരണ പരിപാടി ജനുവരി 8 ബുധനാഴ്ച വൈകിട്ട് 6.30ന് വാട്ടർഫോർഡ് പീപ്പിൾസ് പാർക്കിന് അടുത്തുള്ള ഏഷ്യൻ ഷോപ്പിന്റെ ഹാളിൽ വച്ചാണ് സംഘടിപ്പിച്ചത്. അനുസ്മരണ പരിപാടി മലയാളം അയർലൻഡ് സംഘടനയുടെ സെക്രട്ടറി രാജൻ ദേവസ്യ ഉദ്ഘാടനം ചെയ്തു. കേരള പുരോഗമന കലാസാഹിത്യസമിതി സംസ്ഥാന കമ്മിറ്റി അംഗം ജിനു മല്ലശ്ശേരി മുഖ്യപ്രഭാഷണം നടത്തി. മലയാള സാഹിത്യത്തിനു വിശ്വ സാഹിത്യത്തിൽ ഇടം നേടിക്കൊടുത്ത മഹാപ്രതിഭയായിരുന്നു എം.ടി എന്ന് അദ്ദേഹം അനുസ്മരിച്ചു.
നിജു ആൻ ഫിലിപ്, ക്രാന്തി
ദേശീയ സെക്രട്ടറി
ഷിനിത്ത് എ .കെ, ലോക കേരള സഭ അംഗവും AIC വാട്ടർഫോർഡ് ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജു ജോസ്, മോനി രാജൻ എന്നിവർ ചടങ്ങിൽ എം. ടി യെ അനുസ്മരിച്ചു.

വാട്ടർഫോർഡ് യൂണിറ്റ് സെക്രട്ടറി രാഹുൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജോ. സെക്രട്ടറി സൗമ്യ ശശിധരൻ സ്വാഗതവും യൂണിറ്റ് ട്രഷറർ പ്രദീപ് ചെറുകര നന്ദിയും പറഞ്ഞു. ചടങ്ങിൽ എം.ടി അനുശോചന കുറിപ്പ് അനൂപ് ജോണും മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻസിംഗിനെ അനുസ്മരിച്ച് അനുസ്മരണകുറിപ്പ് ദയാനന്ദ് കെ വിയും വായിച്ചു.തുടർന്ന് എം. ടി യുടെ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ഗാനസന്ധ്യയും അദ്ദേഹത്തെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനവും നടത്തി

Tags: KranthiKranthi WaterfordMTWaterford
Next Post
ioc ireland dr. manmohan singh commemoration january 26

ഐ ഓ സീ അയർലണ്ട് ഡോ. മൻമോഹൻ സിങ് അനുസ്മരണം ജനുവരി 26

Popular News

  • Ireland Tops European Electricity Price Rankings in New ESRI Study

    ഗ്യാസിനെ അമിതമായി ആശ്രയിക്കുന്നത് വിനയായി; അയർലൻഡിലെ വൈദ്യുതി ബില്ലുകൾ ഇനിയും കൂടും

    14 shares
    Share 6 Tweet 4
  • അയർലൻഡിൽ ഇന്ധനസമരം തുടരുന്നു: പരീക്ഷകൾ മാറ്റിവെച്ചു, ഹൈവേകൾ സ്തംഭിച്ചു

    12 shares
    Share 5 Tweet 3
  • സമരക്കാർ പിൻവാങ്ങി, റോഡുകൾ തുറന്നു; ഇന്ധനവില കുറയ്ക്കാൻ സർക്കാർ പുതിയ പാക്കേജ് പ്രഖ്യാപിക്കും

    13 shares
    Share 5 Tweet 3
  • സംഗീത ചക്രവർത്തിനി ഇനി ഓർമ്മ; ആശ ഭോസ്‌ലെ അന്തരിച്ചു

    9 shares
    Share 4 Tweet 2
  • അയർലൻഡിൽ വീട് വാങ്ങൽ അപ്രാപ്യമാകുന്നു; കഴിഞ്ഞ പത്ത് വർഷത്തിനിടെ വില ഇരട്ടിയായി

    13 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha