⚡ Breaking
ആരോഗ്യ ഇൻഷുറൻസ് നിരക്കുകൾ വീണ്ടും ഉയരുന്നു: ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ എച്ച്.എസ്.ഇ മുൻ മേധാവി ആൻ ഒ’കോണറെ പുറത്താക്കിയ സംഭവം; ബോർഡ് ചെയർമാനെ വിളിച്ചുവരുത്താൻ പാർലമെന്ററി സമിതി, നിയമനടപടിയുമായി ഒ’കോണർ ഭക്തിനിർഭരമായി രണ്ടാം കല്ലിട്ട പെരുന്നാൾ; ആഘോഷത്തോടൊപ്പം കാരുണ്യ സ്പർശമായി മൂന്നു കുഞ്ഞുങ്ങൾക്ക് ചികിത്സാസഹായം നൽകി സെന്റ് കുര്യാക്കോസ് ദേവാലയം ഒക്ടോബറിലെ റെക്കോർഡ് നിരക്കിൽ നിന്ന് 24% ഇടിഞ്ഞ് ക്രൂഡ് ഓയിൽ വില; അയർലൻഡിലെ ഇന്ധന-ഹീറ്റിംഗ് ഓയിൽ നിരക്കുകൾ കുറയാൻ സാധ്യത ഭവന പദ്ധതികൾ വൈകുന്നതിന് തടയിടാൻ സർക്കാർ; ജുഡീഷ്യൽ റിവ്യൂ നിയന്ത്രണങ്ങളും പുതിയ സമയപരിധികളും ഈ ആഴ്ച നിലവിൽ വരും അയർലൻഡിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് മുന്നൂറോളം വേപ്പ്-പുകയില കടകൾ; നടപടിയെടുക്കാതെ എച്ച്.എസ്.ഇ എന്ന് വിമർശനം ആരോഗ്യ ഇൻഷുറൻസ് നിരക്കുകൾ വീണ്ടും ഉയരുന്നു: ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ എച്ച്.എസ്.ഇ മുൻ മേധാവി ആൻ ഒ’കോണറെ പുറത്താക്കിയ സംഭവം; ബോർഡ് ചെയർമാനെ വിളിച്ചുവരുത്താൻ പാർലമെന്ററി സമിതി, നിയമനടപടിയുമായി ഒ’കോണർ ഭക്തിനിർഭരമായി രണ്ടാം കല്ലിട്ട പെരുന്നാൾ; ആഘോഷത്തോടൊപ്പം കാരുണ്യ സ്പർശമായി മൂന്നു കുഞ്ഞുങ്ങൾക്ക് ചികിത്സാസഹായം നൽകി സെന്റ് കുര്യാക്കോസ് ദേവാലയം ഒക്ടോബറിലെ റെക്കോർഡ് നിരക്കിൽ നിന്ന് 24% ഇടിഞ്ഞ് ക്രൂഡ് ഓയിൽ വില; അയർലൻഡിലെ ഇന്ധന-ഹീറ്റിംഗ് ഓയിൽ നിരക്കുകൾ കുറയാൻ സാധ്യത ഭവന പദ്ധതികൾ വൈകുന്നതിന് തടയിടാൻ സർക്കാർ; ജുഡീഷ്യൽ റിവ്യൂ നിയന്ത്രണങ്ങളും പുതിയ സമയപരിധികളും ഈ ആഴ്ച നിലവിൽ വരും അയർലൻഡിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് മുന്നൂറോളം വേപ്പ്-പുകയില കടകൾ; നടപടിയെടുക്കാതെ എച്ച്.എസ്.ഇ എന്ന് വിമർശനം
Saturday, November 28, 2026
അഭിനയത്തിന്റെ വിസ്മയക്കാഴ്ചകളുമായി സന്തോഷ് കീഴാറ്റൂർ; വാട്ടർഫോർഡിൽ ‘എന്റെ മലയാളം’ ആക്ടിംഗ് വർക്ക്ഷോപ്പ് ശ്രദ്ധേയമായി.
Waterford Malayalam News

അഭിനയത്തിന്റെ വിസ്മയക്കാഴ്ചകളുമായി സന്തോഷ് കീഴാറ്റൂർ; വാട്ടർഫോർഡിൽ ‘എന്റെ മലയാളം’ ആക്ടിംഗ് വർക്ക്ഷോപ്പ് ശ്രദ്ധേയമായി.

വാട്ടർഫോർഡ്: അഭിനയകലയുടെ സൂക്ഷ്മതകളും ജീവിതപാഠങ്ങളും കോർത്തിണക്കി പ്രശസ്ത ചലച്ചിത്ര-നാടക താരം സന്തോഷ് കീഴാറ്റൂർ വാട്ടർഫോർഡിലെ കുട്ടികൾക്കായി നടത്തിയ ‘ഇന്ററാക്ടീവ് ആക്ടിംഗ് സെഷൻ’ ശ്രദ്ധേയമായി. വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA) കീഴിലുള്ള ‘എന്റെ മലയാളം ക്രിയേറ്റീവ് ഹബ്ബ്’ സംഘടിപ്പിച്ച വർക്ക്ഷോപ്പ് കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും കലയോടുള്ള അഭിനിവേശം വർദ്ധിപ്പിക്കുന്നതിനും വേദിയായി.
​സന്തോഷ് കീഴാറ്റൂർ എന്ന കലാകാരന്റെ സ്വതസിദ്ധമായ ശൈലി പങ്കെടുത്തവരുടെ ഹൃദയം കീഴടക്കി.

അഭിനയം എന്നത് വെറും അനുകരണം അല്ലെന്നും അത് സ്വന്തം വികാരങ്ങളെ കണ്ടെത്തലാണെന്നും അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു. ശാരീരികഭാഷ, ശബ്ദനിയന്ത്രണം എന്നിവയിലെ ലളിതമായ വ്യായാമങ്ങളിലൂടെയും തമാശകളിലൂടെയും അഭിനയത്തിന്റെ സാങ്കേതികവശങ്ങൾ അദ്ദേഹം ലളിതമായി വിവരിച്ചു.

​

കലയ്ക്കൊപ്പം ജീവിതമൂല്യങ്ങൾക്കും മുൻഗണന നൽകിയ സെഷനിൽ, ഡിജിറ്റൽ യുഗത്തിലെ കുട്ടികൾക്ക് വായനയുടെയും കുടുംബബന്ധങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം അവബോധം നൽകി. സോഷ്യൽ മീഡിയ സ്ക്രീനുകളിൽ നിന്ന് മാറി യഥാർത്ഥ സൗഹൃദങ്ങൾ കണ്ടെത്താനും മാതാപിതാക്കളോടൊപ്പം സമയം ചിലവഴിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

മലയാള ഭാഷയെയും സംസ്‌കാരത്തെയും പ്രവാസ മണ്ണിൽ പുതുതലമുറയ്ക്ക് പകർന്നു നൽകുന്ന ‘എന്റെ മലയാളം ക്രിയേറ്റീവ് ഹബ്ബിന്റെ’ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

​ചടങ്ങിൽ എന്റെ മലയാളം കോർഡിനേറ്റർ ദയാനന്ദ് കെ.വി സ്വാഗതം ആശംസിച്ചു. ഡബ്ല്യു.എം.എ പ്രസിഡന്റ് ഷിജു ശാസ്താംകുന്നേൽ അധ്യക്ഷത വഹിച്ചു.
കോർഡിനേറ്റർ നിഷ ഷിനു പരിപാടിയുടെ അവതാരകയായിരുന്നു. ഡിറ്റി തോമസ് നന്ദി രേഖപ്പെടുത്തി. നിഷയും ദയാനന്ദും ചേർന്ന് സന്തോഷ് കീഴാറ്റൂരിന് ഉപഹാരം കൈമാറി. ‘എസ്സാർ ഹെൽത്ത് കെയർ’ (Essar Healthcare) ആയിരുന്നു പരിപാടിയുടെ മുഖ്യ പ്രായോജകർ.

പരിപാടി വിജയിപ്പിച്ച കുട്ടികൾക്കും രക്ഷിതാക്കൾക്കും സംഘാടകർ നന്ദി അറിയിച്ചു.

ഷാജു ജോസ്
Correspondent