വാട്ടർഫോർഡ്:വാട്ടർഫോർഡ് മലയാളി അസോസിയേഷൻറെ(WMA) ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി. വാട്ടർഫോർഡ് ബാലിഗണർ GAA ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം നാലുമണിക്ക് ആരംഭിക്കുന്ന പരിപാടികൾ രാത്രി പത്തു മണിയോടുകൂടി അവസാനിക്കുന്നതാണ്. വാട്ടർഫോർഡ് കൗണ്ടി മേയർ ജയ്സൺ മർഫി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുന്നതാണ്
അയർലണ്ട് പ്രവാസി മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കിയ ദർശൻറെ ഡിജെ പരിപാടി ആഘോഷങ്ങളുടെ മാറ്റുകൂട്ടും. അസോസിയേഷൻ അംഗങ്ങളായ മുതിർന്നവരുടെയും കുട്ടികളുടെയും മുപ്പതിൽ പരം വിവിധ കലാപരിപാടികളും അരങ്ങേറുന്നതാണ്. നാവിൽ കൊതിയൂറും രുചിക്കൂട്ടുകൾ കൊണ്ട് അയർലണ്ടിലെ പ്രവാസി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഹോളി ഗ്രെയിൽ
റസ്റ്റോറന്റിന്റെ ഡിന്നറോടുകൂടി പരിപാടികൾക്ക് സമാപ്തി കുറിക്കുന്നതാണ്.
വാട്ടർഫോർഡിലെ മുഴുവൻ മലയാളികളെയും ക്രിസ്തുമസ് പുതുവത്സരാഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി WMA കമ്മിറ്റി അറിയിച്ചു.