കൊച്ചി: അന്തരിച്ച നടി കവിയൂര്‍ പൊന്നമ്മയുടെ സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ആലുവ കരുമാലൂര്‍ ശ്രീപദം വീട്ടുവളപ്പില്‍ നടക്കും.
ഇന്ന് രാവിലെ ഒന്‍പത് മുതല്‍ 12 വരെ കളമശേരി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തും.
എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് കവിയൂര്‍ പൊന്നമ്മ അന്തരിച്ചത്.