കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ആതോറിറ്റി പറയുന്നു ജൂലൈ 31മുതൽ ബാർകോഡ് ഉള്ള ടിക്കറ്റ് അല്ലെങ്കിൽ ചെക്ക്-ഇൻ കൺഫർമേഷൻ അല്ലെങ്കിൽ ഡിജിയാത്ര കൺഫർമേഷൻ എന്നിവ നിർബന്ധം ആകിയിട്ടില്ല
കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് പുറത്തിറക്കിയ ഏറ്റവും പുതിയ മാർഗ്ഗ നിർദേശ പ്രകാരം, പറയുന്നത് ജൂലൈ 31 മുതൽ മാറ്റങ്ങൾ ഉണ്ടായിട്ടില്ല എന്നാണ്. സഹചര്യങ്ങൾ പഴയതുപോലെ തുടരുന്നു.
അതായത് വിമാനത്താവള ടെർമിനൽ പ്രവേശന രീതിയിൽ മാറ്റമില്ലാതെ തുടരുന്നു. വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വലിയ രീതിയിൽ പ്രചരിച്ച വീഡിയോ പ്രകാരം എയർപോർട്ടിൽ പ്രവേശനത്തിന് ബാർകോഡ് / ചെക്ക് ഇൻ ഡിജി യാത്ര എന്നീ വിശദാംശങ്ങൾ നിർബന്ധമാക്കിയിട്ടുണ്ട് എന്ന് യാത്രക്കാരെ തെറ്റിദ്ധരിപ്പിച്ചിരുന്നു.
എന്നാൽ വിമാനത്താവള പ്രവേശന രീതികളിൽ നിലവിൽ ഉള്ള രീതി തുടരും എന്നാണ് എയർപോർട്ട് അതോറിറ്റി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ആയാസ രഹിതമായി എയർപോർട്ടിൽ പ്രവേശിക്കുന്നതിനാണ് ഡിജിയാത്ര, വെബ് ചെക്ക് ഇൻ സൗകര്യങ്ങൾ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്. എന്നാൽ ഇത് സൗകര്യമാണ് എന്നാൽ നിർബന്ധമല്ല.. അതിനാൽ മറ്റുള്ളവർ പറയും പോലെ തെറ്റിദ്ധാരണ വച്ച് പുലർത്തരുത് എന്നാണ് കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് പുറത്തിറക്കിയ മാർഗ്ഗ നിർദേശം.