• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Thursday, August 21, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News

കേരള ബാങ്കിനെ തരംതാഴ്ത്തി ആർബിഐ; വായ്പ വിതരണത്തിലടക്കം നിയന്ത്രണം

Editor by Editor
June 29, 2024
in Kerala Malayalam News
0
kerala-bank-demoted-to-c-class-category
9
SHARES
310
VIEWS
Share on FacebookShare on Twitter

തിരുവനന്തപുരം: കേരള ബാങ്കിനെ തരംതാഴ്ത്തി ആർബിഐ. സി ക്ലാസ് പട്ടികയിലേക്കാണ് തരം താഴ്തിയത്. ഇതോടെ കേരള ബാങ്കിന് ഇനി 25 ലക്ഷത്തിന് മുകളിൽ വ്യക്തിഗത വായ്പ അനുവദിക്കാനാവില്ല. നൽകിയ വായ്പകൾ ഘട്ടം ഘട്ടമായി തിരിച്ചു പിടിക്കാനും നിർദേശം നൽകി. നബാർഡ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തരംതാഴ്ത്തൽ.

കേരളാ ബാങ്കിന്‍റെ റാങ്കിംഗ് മാനദണ്ഡങ്ങൾ വിലയിരുത്താൽ റിസർവ്വ് ബാങ്ക് ഏർപ്പെടുത്തിയ കൺട്രോളിംഗ് അതോറിറ്റി നബാർഡാണ്. വായ്പ നിയന്ത്രണത്തിൽ വിവിധ ശാഖകളിലേക്ക് കേരള ബാങ്ക് കത്തയച്ചു. റിസർവ്വ് ബാങ്കിന്‍റെ പുതിയ ക്ലാസിഫിക്കേഷൻ അനുസരിച്ച് സി ക്ലാസ് പട്ടികയിലാണെന്നും പുതിയ സാഹചര്യത്തിൽ വ്യക്തിഗത വായ്പകൾ 25 ലക്ഷത്തിൽ കൂടുരുതെന്നും കാണിച്ചാണ് കേരളാ ബാങ്ക് വിവിധ ശാഖകളിലേക്ക് കത്തയച്ചത്. ഇടപാടിൽ 80 ശതമാനം വ്യക്തിഗത വായ്പകളാണെന്നിരിക്കെ റിസര്‍വ്വ് ബാങ്ക് തീരുമാനം കേരളാ ബാങ്കിന് വലിയ തിരിച്ചടിയാണ്.

ഭരണ സമിതിയിൽ രാഷ്ട്രിയ നോമിനികൾക്ക് പുറമെ ആവശ്യത്തിന് പ്രൊഫഷണലുകൾ ഇല്ലാത്തതും ഏഴ് ശതമാനത്തിൽ കുറവായിരിക്കേണ്ട നിഷ്ക്രിയ ആസ്തി 11 ശതമാനത്തിന് പുറത്ത് പോയതും കേരളാ ബാങ്കിന് തിരിച്ചടിയായി. മാത്രമല്ല വിവിധ സര്‍ക്കാര്‍ ഏജൻസികൾക്ക് അനുവദിച്ച വായ്പകൾ വഴി കിട്ടാക്കടവും കുമിഞ്ഞു കൂടി. രണ്ട് ലക്ഷത്തിൽ അധികം വരുന്ന സ്വര്‍ണ പണയത്തിൻ മേൽ ഒറ്റയടിക്ക് തിരിച്ചടവ് പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചതിന് നേരത്തെ റിസര്‍വ്വ് ബാങ്ക് കേരളാ ബാങ്കിന് പിഴയിട്ടിരുന്നു. പിന്നാലെയാണ് തരംതാഴ്ത്തൽ

Tags: BankKerala BankKerala NewsKerala State Co. Op BankLoansRBI
Next Post
Jack Chambers

ജാക്ക് ചേമ്പേഴ്‌സ് പുതിയ ധനമന്ത്രിയാകും

Popular News

  • school strike

    പണിമുടക്ക് ഭീഷണിയിൽ സ്കൂളുകൾ; സെക്രട്ടറിമാരും കെയർടേക്കർമാരും അനിശ്ചിതകാല സമരത്തിലേക്ക്

    9 shares
    Share 4 Tweet 2
  • ഒഴിഞ്ഞ കെട്ടിടങ്ങൾ വീടുകളാക്കി മാറ്റുന്നു: സ്ലിഗോയിൽ 52 പുതിയ വീടുകൾ വരും

    10 shares
    Share 4 Tweet 3
  • തീവ്രവാദക്കുറ്റം: Kneecap റാപ്പർക്കെതിരായ വിചാരണ മാറ്റിവെച്ചു

    9 shares
    Share 4 Tweet 2
  • സ്ലിഗോയിലെ പ്രശസ്തമായ ‘വാരിയേഴ്സ് റൺ’ 39-ാം പതിപ്പിന് ഒരുങ്ങി; 1200 ഓട്ടക്കാർ പങ്കെടുക്കും

    10 shares
    Share 4 Tweet 3
  • ഡബ്ലിൻ: ഗാർഡ ഇടപെടലിനെ തുടർന്ന് പരിക്കേറ്റയാൾ മരിച്ചു അന്വേഷണം ആരംഭിച്ചു

    12 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha