ബംഗ്‌ളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു. പറന്നുയര്‍ന്ന ഉടന്‍ എഞ്ചിനില്‍ തീ കത്തുന്നത് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വലത്തെ എഞ്ചിനില്‍ തീയുമായി പറന്നിറങ്ങിയ വിമാനത്തില്‍ യാത്രക്കാര്‍ അലമുറയിട്ടു.
‘ഒന്നും എടുക്കേണ്ട ചാടിക്കോളാൻ പറഞ്ഞു, തിരിഞ്ഞ് നോകാതെ 200 മീറ്റർ ഞങ്ങൾ ഓടി’ യാത്രക്കാര്‍ പ്രതികരിച്ചു. ഇറങ്ങിയ ഉടനെ തിരിഞ്ഞു നോക്കാതെ ആളുകള്‍ ഓടുകയായിരുന്നു എന്നാണ് വിവരം. ലാന്‍ഡ് ചെയ്ത ഉടനെ തീ കെടുത്തിയെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.