• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, November 8, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam United Kingdom News / UK Malayalam News

യുകെയില്‍ ഇനി മുതൽ ആണിനും പെണ്ണിനും വെവ്വേറെ ടോയിലെറ്റ്: ചരിത്രപരമായ നയം മാറ്റം പ്രഖ്യാപിച്ച് ബ്രിട്ടിഷ് സര്‍ക്കാര്‍

Editor by Editor
May 7, 2024
in United Kingdom News / UK Malayalam News
0
Separate Toilets for Men and Women - UK Government
9
SHARES
306
VIEWS
Share on FacebookShare on Twitter

സ്ത്രീകളും പുരുഷന്മാരും ഒരേ ശുചിമുറി ഉപയോഗിക്കുന്ന രീതിയില്‍ നിന്ന് ലണ്ടന്‍ നഗരം നയം മാറ്റുന്നു. പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങളില്‍ ലേഡീസ്, ജെന്റ്‌സ് ടോയിലെറ്റുകള്‍ വെവ്വേറെ നിര്‍മിക്കണം. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗം ഏതു ടോയിലെറ്റില്‍ പോകണമെന്ന് പ്രഖ്യാപനമായിട്ടില്ല. റസ്റ്ററന്റ്, ഷോപ്പിങ് കോംപ്ലക്‌സ്, കോഫി ഷോപ്പ്, ഷോപ്പിങ് തുടങ്ങി ജനങ്ങള്‍ വരുന്ന സ്ഥലങ്ങളിലെല്ലാം വെവ്വേറെ ടോയിലെറ്റുകള്‍ നിര്‍മിക്കണം. ഇപ്പോള്‍ പൊടുന്നനെ ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ കാരണം പകര്‍ച്ച വ്യാധികളാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു.
പുതിയതായി നിര്‍മ്മിക്കുന്ന നോണ്‍ റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്. 2021 – ലാണ് ഈ പുതിയ നിര്‍ദ്ദേശം സര്‍ക്കാരിന്റെ മുന്നിലെത്തിയത്. അന്നുമുതല്‍ ഈ നിര്‍ദ്ദേശം ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന ആക്ഷേപം ശക്തമാണ്. ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഏതുതരം ടോയ്ലറ്റുകള്‍ ഉപയോഗിക്കാന്‍ പറ്റും എന്നതിനെ കുറിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ് .
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പൊതുവായി ഉപയോഗിക്കുന്ന ടോയ്ലറ്റുകളില്‍ പോകാന്‍ ഇഷ്ടമില്ലാത്തതിന്റെ പേരില്‍ പല സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥിനികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതായുള്ള റിപ്പോര്‍ട്ടുകളും ഇതിനിടെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.നേരെത്തെ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട രോഗികളെ വാര്‍ഡുകളില്‍ താമസിപ്പിക്കുമ്പോള്‍ എന്ത് ചെയ്യണം എന്ന കാര്യത്തില്‍ എന്‍എച്ച്എസ് പുതിയ മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു . ഇതിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ ഇനി മുതല്‍ സിംഗിള്‍ സെക്‌സ് ഫീമെയില്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കുകയില്ല. ബയോളജിക്കല്‍ സെക്‌സിന്റെ പ്രാധാന്യം ഊന്നി പറയുന്നതാണ് പുതിയ നിര്‍ദ്ദേശങ്ങള്‍.

Tags: ToiletsUKUK GovernmentUnited Kingdom
Next Post
Human Trafficking to Russia, 2 Arrested

Human Trafficking to Russia; Two people are under arrest - റ​ഷ്യ​യി​ലേ​ക്കു​ള്ള മ​നു​ഷ്യ​ക്ക​ട​ത്ത്; ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ൽ

Popular News

  • shabna mahmod (2)

    യുകെ ഇമിഗ്രേഷൻ പരിഷ്‌കരണത്തിന് ഡാനിഷ് മാതൃക

    10 shares
    Share 4 Tweet 3
  • ഫാസ്റ്റ് വേ കൊറിയർ സർവ്വീസ് തകർന്നു: ജീവനക്കാർക്ക് ശമ്പളമില്ല, പാഴ്സലുകൾ ട്രാക്ക് ചെയ്യാനാവുന്നില്ല

    10 shares
    Share 4 Tweet 3
  • ‘വീടിന് മേലുള്ള നികുതി, ഭീഷണിപ്പെടുത്തലാണ്’; പ്രോപ്പർട്ടി ടാക്സ് നിർത്തലാക്കണമെന്ന് സ്ലൈഗോ കൗൺസിലർ

    10 shares
    Share 4 Tweet 3
  • യുവതികളെ ലൈംഗികമായി പീഡിപ്പിച്ചു; ബാലെ അധ്യാപകന് ഏഴ് വർഷം തടവ്

    11 shares
    Share 4 Tweet 3
  • വധശ്രമം, മനുഷ്യക്കടത്ത് ഉൾപ്പെടെ ഗുരുതര കേസുകളിൽ; അന്താരാഷ്ട്ര വാറന്റിൽ 11 പേരെ ഗാർഡൈ അറസ്റ്റ് ചെയ്തു

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha