• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, October 14, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam United Kingdom News / UK Malayalam News

അമിത വേഗത്തിൽ വാഹനമോടിച്ച് വോക്കിങ് യൂണിവേഴ്സിറ്റിയിലെ ചരിത്ര വിഭാഗം മുൻ മേധാവി മരിച്ച സംഭവത്തിൽ യുകെ മലയാളി വിദ്യാർഥിക്ക് ജയിൽശിക്ഷ.

Editor by Editor
May 2, 2024
in United Kingdom News / UK Malayalam News
0
student-has-been-jailed-for-the-death-of-the-head-of-the-history-department
9
SHARES
306
VIEWS
Share on FacebookShare on Twitter

മലയാളി വിദ്യാർത്ഥി ഓടിച്ച കാറിടിച്ച് കാൽനടക്കാരനായ വയോധികൻ മരിച്ച സംഭവത്തിൽ കോടതി ശിക്ഷ വിധിച്ചു. 2023 ജൂലൈ 26 ന് ഈസ്റ്റ്ബോണിലെ അപ്പര്‍ടണ്‍ റോഡ് മുറിച്ചു കടക്കുമ്പോൾ ഷാരോണ്‍ ഓടിച്ചിരുന്ന കാർ ഇടിച്ചാണ് ആന്‍ഡ്രൂ ഫോറെസ്റ്റിർ (75) എന്നയാൾ മരിച്ചത്. വോക്കിങ് യൂണിവേഴ്സിറ്റിയിലെ ചരിത്ര വിഭാഗം മേധാവിയായിരുന്ന ആന്‍ഡ്രൂ. സീബ്ര ലൈനിലൂടെ സഞ്ചരിക്കുമ്പോഴാണ് ഷാരോൺ ഓടിച്ച വാഹനം പ്രൊഫസറെ ഇടിച്ചത്.

ആറ് വര്‍ഷത്തെ തടവും എട്ട് വര്‍ഷത്തേക്ക് വാഹനമോടിക്കുന്നതില്‍ നിന്നുമുള്ള വിലക്കുമാണ് ലൂയിസ് ക്രൗണ്‍ കോടതി ഷാരോണിന് വിധിച്ചത്. ഡ്രൈവിംഗ് ടെസ്റ്റ് പാസായി മണിക്കൂറുകൾക്ക് ശേഷമാണ് ഷാരോണിന്റെ തലവര മാറ്റിയെഴുതിയ അപകടം നടന്നത് . ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇയാളുടെ കൈയ്യിൽ നിന്ന് വന്ന പിഴവുകൾ ഒന്നൊന്നായി കോടതിയിൽ തെളിയിക്കപ്പെടുകയായിരുന്നു. മണിക്കൂറിൽ 30 മൈൽ വേഗതയിൽ ഡ്രൈവ് ചെയ്യേണ്ട സ്ഥലങ്ങളിൽ ഷാരോൺ 45 മൈലിനും 52 മൈലിനും ഇടയിൽ ഡ്രൈവ് ചെയ്തതായി പോലീസ് കണ്ടെത്തിയിരുന്നു. അതു മാത്രമല്ല അപകടം നടന്ന സമയത്ത് കാറിന്റെ വേഗത മണിക്കൂറിൽ 52 മൈൽ ( 83.6 കിലോമീറ്റർ) ആയിരുന്നു.

അപകടമുണ്ടാകാനുള്ള സാഹചര്യം ഉണ്ടായിട്ടും അവസാനത്തെ ഒന്നോ രണ്ടോ സെക്കൻഡ് മാത്രമാണ് ഇയാൾ ബ്രേക്ക് ഇട്ടതെന്നും പോലീസ് കോടതിയിൽ തെളിയിച്ചിരുന്നു. 9 വർഷം വരെ ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള കേസിൽ ഷാരോൺ കുറ്റസമ്മതം നടത്തിയതു കൊണ്ടാണ് ശിക്ഷ ആറ് വർഷമായി കുറഞ്ഞത്.

Tags: Malayalee
Next Post
‘പോലീസിനെ അതിർത്തിയിലേക്ക് അയക്കരുത്’, അഭയാർത്ഥി തർക്കത്തിനിടയിൽ ഐറിഷ് സർക്കാരിനോട് ഋഷി സുനക് പറയുന്നു

'പോലീസിനെ അതിർത്തിയിലേക്ക് അയക്കരുത്', അഭയാർത്ഥി തർക്കത്തിനിടയിൽ ഐറിഷ് സർക്കാരിനോട് ഋഷി സുനക് പറയുന്നു

Popular News

  • Unions Reject Chambers’ WRC Talks Offer as Public Sector Strike Set for Wednesday

    അവസാനവട്ട മന്ത്രിതല ശ്രമവും വിഫലം; പബ്ലിക് സർവീസ് പണിമുടക്കുമായി മുന്നോട്ട് പോകാൻ ട്രേഡ് യൂണിയനുകളുടെ തീരുമാനം

    11 shares
    Share 4 Tweet 3
  • രാജ്യവ്യാപക പണിമുടക്കിന് മണിക്കൂറുകൾ മാത്രം ബാക്കി; നാല ലക്ഷം ജീവനക്കാർ സമരത്തിലേക്ക്; സമരം ഒഴിവാക്കാൻ അവസാനവട്ട ശ്രമങ്ങളുമായി സർക്കാർ

    12 shares
    Share 5 Tweet 3
  • കാർബൺ നികുതി കുറച്ചിട്ടും ഹീറ്റിംഗ് ഓയിൽ വില കഴിഞ്ഞ ആഴ്ചയേക്കാൾ കൂടുതൽ

    9 shares
    Share 4 Tweet 2
  • ബജറ്റ് 2027 വീടുകൾക്ക് നൽകുന്നത് “ചെറിയ വരുമാന നേട്ടങ്ങൾ” മാത്രം: ESRI

    11 shares
    Share 4 Tweet 3
  • ആശുപത്രികളിലെ തിരക്കും ജീവനക്കാരുടെ കുറവും: ഒക്ടോബർ 14-ലെ രാജ്യവ്യാപക പ്രതിഷേധവുമായി ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ (INMO)

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha