• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, July 6, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam United Kingdom News / UK Malayalam News

തെറിവിളി, കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, യുകെ ടൂര്‍ പാതിയില്‍ ഉപേക്ഷിച്ച് നീരജ് മാധവ്

Editor by Editor
April 27, 2024
in United Kingdom News / UK Malayalam News
0
neeraj-madhav-quits-uk-tour-mid-way
9
SHARES
308
VIEWS
Share on FacebookShare on Twitter

ലണ്ടന്‍: നടന്‍ നീരജ് മാധവ് കഴിഞ്ഞ ദിവസമാണ് തന്റെ സംഗീത പരിപാടിയുടെ ഭാഗമായി യുകെയില്‍ എത്തിയത്. എന്നാല്‍ പരിപാടി പൂര്‍ത്തിയാക്കാതെ താരം നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. പരിപാടിയുടെ സംഘാടകരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്നാണ് താരം ഷോ നടത്താതെ മടങ്ങിയത്. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് തനിക്കും ടീമിനും നേരിടേണ്ടിവന്ന മോശം അനുഭവം പങ്കുവച്ചത്. ലണ്ടനിലെ ബ്ലാക്ജാക്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ അപ്രതീക്ഷിത സംഭവം ഏറെ വേദനയോടെയാണ് നിങ്ങളെ അറിയിക്കുകയാണ്. സംഘാടകരുടെ അണ്‍പ്രൊഫഷനലായുള്ള പെരുമാറ്റമാണ് ഷോ കാന്‍സല്‍ ചെയ്യാന്‍ കാരണമായത്. സംഘാടകര്‍ ആദ്യം മുതല്‍ വളരെ മോശം രീതിയിലാണ് ഞങ്ങളോട് പെരുമാറിയത്. അപമര്യാദയായി പെരുമാറുകളും ചീത്ത വിളിക്കുകയും അശ്ലീല ഭാഷ ഉപയോഗിക്കുകയും ചെയ്തു. എന്നിട്ടും ഷോയുമായി മുന്നോട്ടുപോവാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

എന്നാല്‍ ഡബ്ലിനിലെ ഷോ കഴിഞ്ഞതിനു പിന്നാലെ പ്രശ്നം വഷളായി. അവര്‍ എന്റെ ടീമിനേയും എന്നേയും ഞങ്ങളുടെ മാനേജരേയും ശാരീരികമായി അക്രമിക്കാന്‍ ശ്രമിച്ചു. ഞങ്ങള്‍ക്ക് ചുറ്റും ആളുകളില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് പരിക്കേല്‍ക്കുമായിരുന്നു. അംഗീകരിക്കാനാവാത്ത ഈ പെരുമാറ്റം കൊണ്ടാണ് ഇനി ഈ ടൂറുമായി മുന്നോട്ടുപോകേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചത്. ഇത്ര മോശമായി പെരുമാറിയിട്ടും നല്ല രീതിയില്‍ പരിപാടിയുമായി മുന്നോട്ടുപോകാന്‍ ഞങ്ങള്‍ക്കാവില്ലായിരുന്നു. ഞങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അവര്‍ തെറ്റായ രീതിയിലാണ് കാണികളോട് പറഞ്ഞത്. അതേക്കുറിച്ച് സംസാരിക്കാന്‍ ഞങ്ങള്‍ക്ക് ആയില്ല. ഞങ്ങളുടെ തിരിച്ചുള്ള യാത്രയും അവര്‍ ക്രമീകരിച്ചിരുന്നില്ല. അതിനാല്‍ ഞങ്ങളുടെ കലാകാരന്മാര്‍ക്ക് ലണ്ടനില്‍ അലയേണ്ടിവന്നു. ഇത്തരം പെരുമാറ്റം ഒരു രീതിയിലും അംഗീകരിക്കാനാവില്ല.- നീരജ് മാധവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഹൃദയവേദനയോടെയാണ് ലണ്ടനില്‍ നിന്ന് മടങ്ങുന്നത് എന്നാണ് താരം പറയുന്നത്. ഇതുവരെയുണ്ടായതില്‍ ഏറ്റവും മോശം അനുഭവമാണ് ഇതെന്നും നീരജ് കൂട്ടിച്ചേര്‍ത്തു. തന്റെ പരിപാടി കാണാന്‍ ടിക്കറ്റ് ബുക്ക് ചെയ്വര്‍ റീ ഫണ്ടിനായി ബ്ലാക്ക് ജാക്ക് ഇവന്റ്സ് ലണ്ടനുമായി ബന്ധപ്പെടണമെന്നും താരം പറഞ്ഞു.

Instagram will load in the frontend.
Tags: Black Jack Entertainments LondonIrelandNeeraj MadhavUKUnited Kingdom
Next Post
New Low-Cost Loan Scheme to Make Irish Homes Energy-Efficient

സർക്കാർ പുതിയ ഹോം റെട്രോഫിറ്റ് വായ്പകൾ പ്രഖ്യാപിച്ചു

Popular News

  • ഡബ്ലിനിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ പെട്ടു നിരവധി പേർക്ക് പരിക്കേറ്റു

    ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സമരം: ഡബ്ലിൻ വിമാനത്താവളത്തിൽ 16 വിമാനങ്ങൾ റദ്ദാക്കി

    10 shares
    Share 4 Tweet 3
  • സൗജന്യ ക്യാരി-ഓൺ ബാഗുകളും തടസ്സമില്ലാത്ത കണക്ഷനുകളും ഉൾപ്പെടെ യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ പാർലമെന്റ്

    11 shares
    Share 4 Tweet 3
  • ഗാസ മുനമ്പിൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ; വെടിനിർത്തൽ ശ്രമങ്ങൾ ശക്തമാകുന്നു

    10 shares
    Share 4 Tweet 3
  • ചരിത്രം കുറിച്ച് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ

    10 shares
    Share 4 Tweet 3
  • അയർലൻഡിലെ വാടക പ്രതിസന്ധി: പുതിയ നിയമങ്ങൾ വന്നതോടെ ഭൂവുടമകൾ വസ്തുക്കൾ വിറ്റൊഴിയുന്നു

    17 shares
    Share 7 Tweet 4
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha

1