• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Tuesday, August 19, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam United Kingdom News / UK Malayalam News

UK minimum wage is rising from this month. 2.7 million people will benefit. യുകെയിൽ ഈ മാസം മുതൽ മിനിമം വേതന നിരക്ക് ഉയരുന്നു. 2.7 ദശലക്ഷം പേർക്ക് പ്രയോജനം ലഭിക്കും

Editor by Editor
April 9, 2025
in United Kingdom News / UK Malayalam News
0
uk minimum wage rise
9
SHARES
306
VIEWS
Share on FacebookShare on Twitter

UK minimum wage is rising from this month. 2.7 million people will benefit. യുകെയിൽ ഈ മാസം മുതൽ മിനിമം വേതന നിരക്ക് ഉയരുന്നു. 2.7 ദശലക്ഷം പേർക്ക് പ്രയോജനം ലഭിക്കും

യുകെയിൽ ഈ മാസം മുതൽ മിനിമം വേതന നിരക്ക് ഉയരും . ഏകദേശം 2.7 ദശലക്ഷം ആളുകൾക്ക് ഇതിൻറെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കുകൾ. മിനിമം വേതനം മണിക്കൂറിന് 10.42 പൗണ്ടിൽ നിന്ന് 11.44 പൗണ്ട് ആയാണ് ഉയരുന്നത് . ആദ്യമായാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്ന മിനിമം വേതനം ഒരു പൗണ്ടിൽ കൂടുതൽ വർദ്ധിക്കുന്നത്.

വേതനത്തിന്റെ ആനുകൂല്യം ലഭിച്ചിരുന്നത് 23 വയസ്സിന് മുകളിലുള്ളവർക്കായിരുന്നു . എന്നാൽ ഈ വർഷം മുതൽ മിനിമം വേതന വർദ്ധനവിന്റെ പ്രായപരിധി 21 വയസ്സാക്കിയത് കൂടുതൽ ആളുകൾക്ക് വർദ്ധനവിന്റെ ആനുകൂല്യം ലഭിക്കുന്നതിന് കാരണമാവും. 16 വയസ്സിനും 17 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് ദേശീയ മിനിമം വേതനം മണിക്കൂറിന് 6.40 പൗണ്ട് ആയിരിക്കും. നിലവിൽ ഇവരുടെ ദേശീയ മിനിമം വേതനം മണിക്കൂറിന് 5.28 പൗണ്ട് ആണ്. 18നും 20 വയസ്സിനും ഇടയിലുള്ളവരുടെ ദേശീയ മിനിമം വേതനം 7.49 പൗണ്ടിൽനിന്ന് 8.60 പൗണ്ട് ആയി ഉയർത്തിയിട്ടുണ്ട്.

വരുന്നതോടെ തൊഴിലാളികളുടെ മാസശമ്പളത്തിലും കാര്യമായ മാറ്റം ഉണ്ടാകും. ദേശീയ ജീവിത വേതനവും ദേശീയ മിനിമം വേതനവും ഇൻഡിപെൻഡൻ്റ് അഡ്വൈസറി ഗ്രൂപ്പ് ആയ ലോ പേ കമ്മീഷന്റെ ഉപദേശകപ്രകാരമാണ് എല്ലാ വർഷവും പുതുക്കി നിശ്ചയിക്കുന്നത്. 1999 ല്‍ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറാണ് ഇത്തരത്തിൽ എല്ലാ വർഷവും കുറഞ്ഞ അടിസ്ഥാന വേതനത്തിൽ വർദ്ധനവ് വരുത്തി തുടങ്ങിയത്. യുകെയിൽ തൊഴിലുടമകൾ അവരുടെ തൊഴിലാളികൾക്ക് ശരിയായ ദേശീയ മിനിമം വേതനവും ജീവിത വേതനവും നൽകുന്നതിൽ പരാജയപ്പെട്ടാൽ അത് ക്രിമിനൽ കുറ്റമാണ്. ശരിയായ ശമ്പളം ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് എച്ച് എം ആർ സി വെബ്സൈറ്റിൽ പരാതിപ്പെടാം. 2023 ജൂണുവരെ 200 ലധികം സ്ഥാപനങ്ങൾക്ക് ശരിയായ വേതനം നൽകാത്തതിന് 7 മില്യൺ പൗണ്ട് പിഴയാണ് ചുമത്തപ്പെട്ടത്.

Tags: Minimum WageUKUnited Kingdom
Next Post
Italy calling Indians; Six thousand jobs

Italy calling Indians; Six thousand jobs; you can apply from April 1 to December 31!! - ഇറ്റലി ഇന്ത്യക്കാരെ വിളിക്കുന്നു; ആറായിരം പേർക്ക് ജോലി;ഏപ്രില്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ അപേക്ഷിക്കാം!!

Popular News

  • waterford2

    വെള്ളപ്പൊക്കം തടയാൻ റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണി; വാട്ടർഫോർഡ് ട്രെയിൻ യാത്രക്കാർക്ക് ആറുമാസത്തേക്ക് ബുദ്ധിമുട്ടുകൾ

    9 shares
    Share 4 Tweet 2
  • സ്ലൈഗോയുടെ ഭാവിക്കായി അഭിപ്രായം അറിയിക്കാൻ ഈ വെള്ളിയാഴ്ച വരെ സമയം

    11 shares
    Share 4 Tweet 3
  • അയർലണ്ടിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു മത്സരരംഗത്ത് ഹംഫ്രീസും കെല്ലിയും

    10 shares
    Share 4 Tweet 3
  • അയർലണ്ടിൽ വംശീയ ആക്രമണങ്ങൾ വർധിക്കുന്നു: 22-കാരനായ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ കത്തി ആക്രമണം

    14 shares
    Share 6 Tweet 4
  • അയർലണ്ടിന്റെ സമ്പത്ത് ഒരു മിഥ്യയോ? ‘ദി ഇക്കണോമിസ്റ്റ്’ റിപ്പോർട്ട് ചർച്ചയാകുന്നു.

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha