• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, October 14, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam United Kingdom News / UK Malayalam News

ലണ്ടനില്‍ ഇന്ത്യക്കാരന്റെ അപകടമരണം കൊലപാതകമെന്ന് സംശയം: എട്ട് പേര്‍ അറസ്റ്റില്‍

Chief Editor by Chief Editor
February 22, 2024
in United Kingdom News / UK Malayalam News
0
policeman leaning on sports car's window

Photo by Matt C on Unsplash

9
SHARES
299
VIEWS
Share on FacebookShare on Twitter

ലണ്ടന്‍: ലണ്ടനില്‍ സൈക്കിള്‍ സവാരിക്കിടെയുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരനായ റസ്റ്റോറന്‍ഡ് മാനേജര്‍ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. വിഘ്‌നേഷ് പട്ടാഭിരാമന്‍ എന്ന 36-കാരനാണ് ഫെബ്രുവരി 14-ന് നടന്ന അപകടത്തില്‍ മരിച്ചത്. വണ്ടിയിടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട്‌ എട്ടുപേരെയാണ് ഇതുവരെ അറസ്റ്റുചെയ്തത്. തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ റെഡിങിലുള്ള വേല്‍ ഇന്ത്യന്‍ റസ്റ്റോറന്‍ഡില്‍നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ മറ്റൊരു വാഹനം ഇടിച്ചാണ് പട്ടാഭിരാമന്‍ മരിച്ചത്.

വിഘ്‌നേഷിനെ ഉടനെ റോയല്‍ ബെര്‍ക്ക്ഷെയര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് തേംസ് വാലി പോലീസ് അറിയിച്ചു. കൊലപാതകത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന ഷസബ് ഖാലിദി (24) നെ കുറ്റംചുമത്തിയശേഷം മജിസ്ട്രേറ്റിനു മുന്നില്‍ പോലീസ് ഹാജരാക്കി. പ്രതിയെ സഹായിച്ചെന്നു കരുതുന്ന ഏഴുപേരെയും അറസ്റ്റുചെയ്തിട്ടുണ്ട്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരം ലഭിക്കുന്നവര്‍ പോലീസുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, വിഘ്‌നേഷിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് ധനസഹായമായി സ്വരൂപിച്ച 39000 ബ്രിട്ടീഷ് പൗണ്ട് അദ്ദേഹത്തിന്റെ ഭാര്യയായ രമ്യയ്ക്ക് കൈമാറി.

Tags: AccidentMurderUnited Kingdom
Next Post
Warning issued to people who use Amazon Fire sticks for illegal IPTV Streaming

ആമസോൺ ഫയർ സ്റ്റിക് ഉപയോഗിച്ച് ഐപി ടീവി കാണുന്നവർ ജാഗ്രതെ

Popular News

  • Unions Reject Chambers’ WRC Talks Offer as Public Sector Strike Set for Wednesday

    അവസാനവട്ട മന്ത്രിതല ശ്രമവും വിഫലം; പബ്ലിക് സർവീസ് പണിമുടക്കുമായി മുന്നോട്ട് പോകാൻ ട്രേഡ് യൂണിയനുകളുടെ തീരുമാനം

    11 shares
    Share 4 Tweet 3
  • രാജ്യവ്യാപക പണിമുടക്കിന് മണിക്കൂറുകൾ മാത്രം ബാക്കി; നാല ലക്ഷം ജീവനക്കാർ സമരത്തിലേക്ക്; സമരം ഒഴിവാക്കാൻ അവസാനവട്ട ശ്രമങ്ങളുമായി സർക്കാർ

    12 shares
    Share 5 Tweet 3
  • കാർബൺ നികുതി കുറച്ചിട്ടും ഹീറ്റിംഗ് ഓയിൽ വില കഴിഞ്ഞ ആഴ്ചയേക്കാൾ കൂടുതൽ

    9 shares
    Share 4 Tweet 2
  • ബജറ്റ് 2027 വീടുകൾക്ക് നൽകുന്നത് “ചെറിയ വരുമാന നേട്ടങ്ങൾ” മാത്രം: ESRI

    11 shares
    Share 4 Tweet 3
  • ആശുപത്രികളിലെ തിരക്കും ജീവനക്കാരുടെ കുറവും: ഒക്ടോബർ 14-ലെ രാജ്യവ്യാപക പ്രതിഷേധവുമായി ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ (INMO)

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha