2024ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മത്സരാർഥിയായിരുന്ന ഇന്ത്യൻ വംശജനായ ബിസിനസുകാരന്‍ വിവേക് രാമസ്വാമി പിൻമാറി.
പ്രസിഡന്റ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉള്‍പ്പാര്‍ട്ടി വോട്ടെടുപ്പ് തിങ്കളാഴ്ച ആരംഭിച്ചിരുന്നു. റിപ്പബ്ലിക്കൻ അയോവ കോക്കസിൽ നാലാംസ്ഥാനത്ത് എത്തിയതിനു പിന്നാലെയാണ് പിൻമാറ്റം. യു.എസ് പ്രസിഡന്റ് മത്സരത്തിലേക്കുള്ള ആദ്യ വോട്ടെടുപ്പാണ് അയോവ കോക്കസ്. പിന്നാലെ അയോവ കോക്കസില്‍ വിജയിച്ച ഡൊണാള്‍ഡ് ട്രംപിന് അദ്ദേഹം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. നവംബര്‍ അഞ്ചിനാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
സ്ഥാനാർഥികളെ സംബന്ധിച്ച് വലിയ ഒരു കടമ്പ കൂടിയാണിത്. എന്നാൽ കാര്യമായ മുന്നേറ്റമില്ലാതെ റോൺ ഡിസാന്റിസിനും നിക്കി ഹാലിക്കും പിറകിൽ 7.7 ശതമാനം വോട്ടു നേടി നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു വിവേക്.
2023 ഫെബ്രുവരിയിലാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിലേക്ക് വിവേക് എത്തുന്നത്. 38-കാരനായ വിവേകിന്റെ കാമ്പയിന്‍ തന്ത്രങ്ങള്‍ക്ക് ട്രംപിന്റേതുമായി ഏറെ സാമ്യമുണ്ടെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. ഒഹായോ സ്വദേശിയാ