• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Tuesday, August 19, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Waterford Malayalam News

വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ വർണ്ണാഭമായി.

Dayanand KV by Dayanand KV
April 9, 2025
in Waterford Malayalam News
0
വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ വർണ്ണാഭമായി.
10
SHARES
335
VIEWS
Share on FacebookShare on Twitter

വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ വർണ്ണാഭമായി.

വാട്ടർഫോർഡ്: കഴിഞ്ഞ പതിനഞ്ചു വർഷക്കാലമായി വാട്ടർഫോർഡിലെയും പരിസരപ്രദേശങ്ങളിലും പ്രവാസി മലയാളികളുടെ ഇടയിൽ സജീവ സാന്നിധ്യമായി നിലനിൽക്കുന്ന WMA യുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ബാലിഗണർ GAA ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് സംഘടിപ്പിച്ചു. പൊതുസമ്മേളനത്തിൽ പതിനഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങ് മേയർ ജോഡി പവർ നിർവഹിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത കൗൺസിലർ ജയ്സൺ മർഫി ആശംസകൾ നേർന്നു. പ്രസിഡണ്ട് അനൂപ് ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈദികരായ ജോമോൻ കാക്കനാട്ട്, മാത്യു. കെ. മാത്യു, ജോബിമോൻ സ്‌കറിയ എന്നിവർ ക്രിസ്തുമസ് പുതുവത്സരാശംസകൾ നേർന്നു.അസോസിയേഷൻറെ മുൻകാലങ്ങളിലെ പ്രസിഡണ്ടുമാർ, സെക്രട്ടറിമാർ എന്നിവരെ സമ്മേളനത്തിൽ മേയർ മൊമെന്റോ നൽകി ആദരിച്ചു. ബോബി ഐപ്പ് സ്വാഗതവും സെക്രട്ടറി നെൽവിൻ റാഫേൽ നന്ദിയും പറഞ്ഞു.
അസോസിയേഷൻ അംഗങ്ങളായ മുതിർന്നവരുടെയും കുട്ടികളുടെയും നാല്പതോളം പുതുമ നിറഞ്ഞ കലാപരിപാടികൾ വേദിയിൽ അരങ്ങേറി. സിനിമാറ്റിക് ഡാൻസ്, ഫ്യൂഷൻ ഡാൻസ്,മാർഗംകളി, ‘എന്റെ മലയാളം’ കുട്ടികളുടെ കരോൾ ഗാനങ്ങൾ, WMA choir ഗ്രൂപ്പിന്റെ കരോൾ ഗാനങ്ങൾ തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികൾ ആഘോഷരാവിന് മാറ്റുകൂട്ടി. സമ്മാനക്കൂപ്പൺ വിജയികൾക്ക് ആകർഷണങ്ങളായ സമ്മാനങ്ങൾ വിതരണം ചെയ്തു.
തകർപ്പൻ പാട്ടുകളുമായി വേദിയിലെത്തിയ ഏഞ്ചൽ ബീറ്റ്സിന്റെ ഗാനമേളയ്ക്കൊപ്പം സദസ് ഒന്നാകെ താളം ചവിട്ടി .ക്രിസ്തുമസ് ഡിന്നറോടെ ആഘോഷങ്ങൾ സമാപിച്ചു. ഷാജു ജോസ്, നീതു ജോൺ എന്നിവർ കലാപരിപാടികളുടെ അവതാരകരായിരുന്നു.

വേൾഡ് നാച്ചുറൽ ബോഡി ബിൽഡിംഗ് ഫെഡറേഷൻ ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കുകയും അമേരിക്കയിൽ വെച്ച് നടന്ന വേൾഡ് മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ അയർലണ്ടിനെ പ്രതിനിധീകരിക്കുകയും ചെയ്ത അസോസിയേഷൻ അംഗം റോഷൻ കുര്യാക്കോസിനെ പരിപാടിയിൽ ആദരിച്ചു. പ്രസിഡണ്ട് അനൂപ് ജോൺ ഉപഹാരം കൈമാറി.

വാട്ടർഫോർഡ് മലയാളി അസോസിയേഷൻറെ ക്രിസ്മസ് പുതുവത്സര പരിപാടികൾ വൻ വിജയമാക്കിയ മുഴുവൻ അംഗങ്ങളോടും സ്പോൺസേഴ്സിനോടും WMA കമ്മിറ്റി നന്ദി പറഞ്ഞു.

Tags: GAAWaterfordWMA
Next Post
ഇലക്ട്രിക് അയർലൻഡ് മാർച്ച് മുതൽ പാർപ്പിട വൈദ്യുതി നിരക്ക് കുറയ്ക്കും

ഇലക്ട്രിക് അയർലൻഡ് മാർച്ച് മുതൽ പാർപ്പിട വൈദ്യുതി നിരക്ക് കുറയ്ക്കും

Popular News

  • waterford2

    വെള്ളപ്പൊക്കം തടയാൻ റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണി; വാട്ടർഫോർഡ് ട്രെയിൻ യാത്രക്കാർക്ക് ആറുമാസത്തേക്ക് ബുദ്ധിമുട്ടുകൾ

    9 shares
    Share 4 Tweet 2
  • അയർലണ്ടിൽ വംശീയ ആക്രമണങ്ങൾ വർധിക്കുന്നു: 22-കാരനായ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ കത്തി ആക്രമണം

    12 shares
    Share 5 Tweet 3
  • അയർലണ്ടിന്റെ സമ്പത്ത് ഒരു മിഥ്യയോ? ‘ദി ഇക്കണോമിസ്റ്റ്’ റിപ്പോർട്ട് ചർച്ചയാകുന്നു.

    11 shares
    Share 4 Tweet 3
  • അയർലൻഡിന്റെ ഭാവിക്ക് വെളിച്ചം പകരുന്ന സെൽറ്റിക് ഇന്റർകണക്ടർ പദ്ധതി പുരോഗമിക്കുന്നു.

    9 shares
    Share 4 Tweet 2
  • മുംബൈയില്‍ കനത്ത മഴ, റെഡ്അലര്‍ട്ട്; വിമാനങ്ങള്‍ വൈകുന്നു

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha