ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസന മെത്രാപൊലീത്ത ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസിനെ വിമര്‍ശിക്കുന്ന ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ ശബ്ദരേഖ പുറത്ത്.
ബിജെപിയില്‍ ചേര്‍ന്ന ഫാ. ഷൈജു കുര്യനെതിരെ ഫാ.മാത്യൂസ് വാഴക്കുന്നം ആരോപണം ഉന്നയിച്ചിരുന്നു.
ഈ വിഷയവുമായി ബന്ധപ്പെട്ട് നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് ഫാ.മാത്യൂസ് വാഴക്കുന്നത്തിനോട് വിശദീകരണം തേടിയിരുന്നു.
ഇതിന് പിന്നാലെയാണ് നിലയ്ക്കല്‍ ഭദ്രാസനാധിപനെ ഫാ.മാത്യൂസ് വാഴക്കുന്നം വിമര്‍ശിച്ചിരിക്കുന്നത്. ഭദ്രാസനാധിപന്റെ ചെയ്തികള്‍ പുറത്ത് വിടുമെന്ന് ശബ്ദരേഖയില്‍ ഭീഷണിയുണ്ട്.
ഫാ. ഷൈജു കുര്യനെതിരെ നല്‍കിയ പരാതിയും പുറത്തുവന്നിരുന്നു. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളും സ്വഭാവദൂഷ്യ ആരോപണങ്ങളും അടക്കമുള്ള കാര്യങ്ങള്‍ പരാതിയിലുണ്ട്.
അതേസമയം മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭ നിലയ്ക്കല്‍ ഭദ്രാസന മെത്രാപ്പോലീത്തഡോ. ജോഷ്വ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തയ് ക്കെതിരായി സമൂഹ മാധ്യമം വഴി ഫാ. മാത്യൂസ് വാഴക്കുന്നം നടത്തിയ മോശമായ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ബസ്സേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ വിശദീകരണം തേടി . ഫാ. മാത്യുസ് വാഴക്കുന്നം തന്റെ പ്രതികരണത്തില്‍ പരിശുദ്ധ ബാവായോടു നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയും തന്റെ ഭാഗം കൂടി കേള്‍ക്കാന്‍ അവസരം നല്‍കണമെന്ന് ബാവായോട് ആവശ്യപ്പെടുകയും ചെയ്തു.
ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നേരിട്ട് എത്തി വിശദീകരണം നല്‍കാന്‍ അച്ചനോട് ആവശ്യപ്പെട്ടു.