• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, July 16, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam United Kingdom News / UK Malayalam News

യുകെയിൽ ആശ്രിത വീസ ഇനി ഗവേഷണത്തിന് മാത്രം; വിദ്യാർഥികൾക്കുള്ള നിയമങ്ങൾ ഇന്ന് മുതൽ ഇങ്ങനെ!

Editor by Editor
January 3, 2024
in United Kingdom News / UK Malayalam News
0
UK United Kingdom
9
SHARES
298
VIEWS
Share on FacebookShare on Twitter

യുകെയിലേക്ക് ഉപരിപഠനത്തിനായി എത്തുന്ന വിദേശ വിദ്യാർഥികൾക്ക് സുപ്രധാന നിയമമാറ്റങ്ങൾ നിലവിൽ വന്നു. ഇന്ന് മുതൽ ഗവേഷണ വിദ്യാർഥികൾക്കും സർക്കാർ ഫണ്ടിങ് ഉള്ള സ്കോളർഷിപ്പ് ലഭിക്കുന്ന കോഴ്‌സുകൾ പഠിക്കാൻ എത്തുന്നവർക്കും മാത്രമായിരിക്കും ആശ്രിത വീസ ലഭിക്കുക. മറ്റ് ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ പഠിക്കാൻ എത്തുന്നവർക്ക് ഇനി കുടുംബത്തെ കൂടെ കൂട്ടുവാൻ കഴിയില്ല. എന്നാൽ വിദേശ വിദ്യാർഥികളുടെ പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റ് തുടരും.

ഇത് വരെ ബിരുദാനന്തര കോഴ്‌സുകളിലുള്ള എല്ലാവർക്കും യോഗ്യതയുള്ള ആശ്രിതരെ കൂടെ കൂട്ടുവാൻ കഴിയുമായിരുന്നു. വിദേശ വിദ്യാർഥികളുടെ ഭർത്താവ്, ഭാര്യ, സിവിൽ അല്ലെങ്കിൽ അവിവാഹിത പങ്കാളി, 18 വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവരെ ആശ്രിത വീസയിൽ യുകെയിലേക്ക് കൊണ്ട് വന്നിരുന്നു. അതേസമയം ബിരുദ വിദ്യാർഥികളുടെ പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റുകൾ നിലവിൽ ഉള്ളത് പോലെ തുടരുന്നത് വിദ്യാർഥികൾക്ക് ആശ്വാസം പകരും. ഇതിനകം ബിരുദം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് യുകെയിൽ രണ്ട് വർഷവും ഡോക്ടറൽ ബിരുദവുമുള്ളവർക്ക് മൂന്ന് വർഷവും പോസ്റ്റ് സ്റ്റഡി വർക്ക് (പി.എസ്.ഡബ്ല്യൂ) വീസയിൽ ജോലിചെയ്യാൻ കഴിയും.

ബിരുദധാരികളെ അവരുടെ കഴിവുകൾക്കനുസരിച്ച് ജോലി തിരഞ്ഞെടുക്കാൻ പി.എസ്.ഡബ്ല്യൂ വീസ അനുവദിക്കുന്നുണ്ട്. 2023 സെപ്റ്റംബർ അവസാനം വരെയുള്ള 12 മാസങ്ങളിൽ യുകെ സർക്കാർ 4,86,107 പഠന വീസകൾ അനുവദിച്ചു. അതിൽ പകുതിയും ഇന്ത്യൻ, ചൈനീസ് പൗരന്മാർക്കാണ് അനുവദിച്ചത്. വിദ്യാർഥി വീസകൾ ഏറ്റവും കൂടുതൽ നേടിയ മറ്റ് രാജ്യങ്ങൾ നൈജീരിയ, പാകിസ്ഥാൻ, യുഎസ് എന്നിവയാണ്. ബ്രിട്ടനിലേക്കുള്ള കുടിയേറ്റം കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ് ആശ്രിതരെ കൂടെ കൂട്ടാനുള്ള അവസരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇത് വഴി 3,00,00 ൽപ്പരം ആളുകളുടെ കുടിയേറ്റം കുറയ്ക്കാൻ കഴിയുമെന്ന് സർക്കാർ കരുതുന്നു.

Tags: Dependent VisaStudent VisaUKUnited KingdomVisa
Next Post
സ്ലിഗോയിൽ വാഹനമിടിച്ച് കൗമാരക്കാരൻ മരിച്ചു

കിൽഡെയർ അപകടത്തിൽ സ്ത്രീ മരിച്ചു, രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു

Popular News

  • two women killed in shooting at church in kentucky

    അമേരിക്കയിലെ കെന്‍റക്കിയില്‍ പളളിയില്‍ വെടിവെയ്പ്പ് ; രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു

    10 shares
    Share 4 Tweet 3
  • ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഖാലിസ്ഥാൻ തീവ്രവാദി എഫ്ബിഐയുടെ പിടിയിൽ

    9 shares
    Share 4 Tweet 2
  • ഇന്ധന സ്വിച്ചുകൾ എന്തിന് ഓഫ് ചെയ്തു? അഹമ്മദാബാദ് ദുരന്തത്തിൽ വിമാനം പറന്നത് 32 സെക്കൻ്റ് മാത്രം

    10 shares
    Share 4 Tweet 3
  • സ്ലൈഗോ കൗണ്ടിയിൽ തിങ്കളാഴ്ച വരെ തീപിടുത്ത സാധ്യതാ മുന്നറിയിപ്പ്

    10 shares
    Share 4 Tweet 3
  • ക്രെഡിറ്റ് സ്‌കോര്‍: എങ്ങനെ മെച്ചപ്പെടുത്താം? ഇതിനെ സ്വാധീനീക്കുന്ന ഘടകങ്ങള്‍ എന്തെല്ലാം?

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha