സിറോ മലബാര്‍ സഭ മേജര്‍ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കാന്‍ ജനുവരിയില്‍ നടപടി തുടങ്ങും.
8 മുതല്‍ 13 വരെ നടക്കുന്ന സിനഡ് സമ്മേളനത്തില്‍ തിരഞ്ഞെടുപ്പിനായുള്ള നടപടികള്‍ ആരംഭിക്കും.
പ്രഖ്യാപനവും സ്ഥാനാരോഹണവും മാര്‍പ്പാപ്പയുടെ അംഗീകാരം ലഭിച്ച ശേഷമായിരിക്കും.
അനുയോജ്യനായ വ്യക്തി തിരഞ്ഞെടുക്കപ്പെടാന്‍ എല്ലാവരും പ്രാര്‍ഥിക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ആവശ്യപ്പെട്ടു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിറോ മലബാര്‍ സഭാധ്യക്ഷ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
പുതിയ മേജര്‍ ആര്‍ച്ച് ബിഷപ് ചുമതലയേല്‍ക്കും വരെ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലാണ് അഡ്മിനിസ്‌ട്രേറ്റര്‍.