അയർലണ്ടിൽ ജനിച്ചു മൂന്നു വര്ഷം തികഞ്ഞ കുട്ടികൾക്ക് ഐറിഷ് പൗരത്വം വേണമെന്നുണ്ടെങ്കിൽ ഇനി മുതൽ ഓൺലൈനിൽ അപേക്ഷിക്കാം. ഇതിനു മാതാപിതാക്കൾക്ക് ഐറിഷ് പൗരത്വം വേണം എന്ന് ഇല്ല. https://inisonline.jahs.ie/user/login എന്ന ജസ്റ്റിസ് ഡിപ്പാർട്മെന്റ് വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം. മൂന്ന് വയസ് തികയുകയും, അതേസമയം പ്രായപൂര്‍ത്തിയാകുകയും ചെയ്യാത്ത കുട്ടികള്‍ക്ക് ഫോം 11 ഉപയോഗിച്ച് പൗരത്വ അപേക്ഷ നല്‍കാം. ഇത്ര നാൾ ഈ പ്രക്രിയ ഓഫ്‌ലൈൻ വഴി ആയിരുന്നു.
ഐറിഷ് ഗവണ്മെന്റ് ഈയിടെ ഐറിഷ് സിറ്റിസണ്ഷിപ് വരെ ഓൺലൈൻ വഴി ആക്കിയിരുന്നു. ഒട്ടേറെ മലയാളികൾ അടക്കം ഉള്ള വിദേശികൾക്ക് സന്തോഷം പകരുന്ന ഒരു തീരുമാനം ആണ് ഇത്. സർക്കാരിന്റെ ഈ തീരുമാനം കാരണം പൗരത്വം ലഭിക്കാൻ ഉള്ള നടപടിക്രമങ്ങൾ എളുപ്പത്തിലും വേഗത്തിലും ആവും.