• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, August 29, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News Ernakulam Malayalam News

കൊച്ചി മെട്രൊയുടെ വരവും കാത്ത് അങ്കമാലി

Editor by Editor
December 5, 2023
in Ernakulam Malayalam News
0
Cochin Metro

Cochin Metro

9
SHARES
301
VIEWS
Share on FacebookShare on Twitter

കൊച്ചി മെട്രൊ റെയില്‍ അങ്കമാലിയിലേക്ക് നീട്ടണമെന്ന ആവശ്യത്തിന് കൊച്ചി മെട്രൊയുടെ ആലോചനയോളം തന്നെ പഴക്കമുണ്ട്. അങ്കമാലിയിലേക്കും സര്‍വീസ് നീട്ടുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ സജീവമായി പരിഗണിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു കൂടിയാണ് മൂന്നാം ഘട്ട വികസനത്തിലെങ്കിലും കൊച്ചി മെട്രൊ റെയില്‍ നെടുമ്പാശേരി വിമാനത്താവളം വഴി അങ്കമാലി വരെ നീട്ടണമെന്ന ആവശ്യം ശക്തമാകുന്നത്.

തിരക്കേറിയ റൂട്ട്

ദക്ഷിണ റെയില്‍വേ ഏറ്റവും കൂടുതൽ സീസണ്‍ ടിക്കറ്റ് സ്റ്റേഷനുകളിലൊന്നാണ് അങ്കമാലി. ദിനം തോറും അങ്കമാലിയില്‍ നിന്ന് ആയിരക്കണക്കിന് ആളുകളാണ് എറണാകുളം, ആലുവ എന്നീ സ്ഥലങ്ങളിലേക്ക് പോകാന്‍ അങ്കമാലി റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നത്. അങ്കമാലി, മഞ്ഞപ്ര, കാലടി, മൂക്കന്നൂര്‍, കറുകുറ്റി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും പതിനായിരത്തിലധികം ആളുകള്‍ എറണാകുളം നഗരത്തില്‍ ദിവസേന ജോലിക്ക് പോയി വരുന്നുണ്ട്. സാധാരണ യാത്രക്കാരന്‍ ആലുവ, എറണാകുളം തുടങ്ങിയ ചെറിയ ദൂരങ്ങളിലേക്ക് ട്രെയിന്‍ കയറാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകാന്‍ മടിക്കുന്നവരാണ്. പൊതുയാത്രാസൗകര്യത്തിലെ അപര്യാപ്തതകൊണ്ടു മാത്രമാണ് ഇപ്പോള്‍ പലരും ട്രെയിനിനെ ആശ്രയിക്കുന്നത്.

കൊച്ചി മെട്രൊ സര്‍വീസുകള്‍ പ്രധാനമായും ലക്ഷ്യമിടുന്നത് ഓഫീസ് യാത്രക്കാരെയും, വിദ്യാർഥികളെയും സ്വകാര്യ വാഹനങ്ങളില്‍ ദിനം തോറും യാത്ര ചെയ്യുന്നവരെയുമാണ്. മോട്രൊ തുടങ്ങിയ സമയത്തേതില്‍നിന്നും വ്യത്യസ്തമായി വിദ്യാർഥികളള്‍ക്കും ദിനം തോറും യാത്ര ചെയ്യുന്നവര്‍ക്കും നിരവധി പാക്കേജുകള്‍ ഉള്ളതിനാല്‍ മെട്രൊയില്‍ നിറയെ യാത്രക്കാരുണ്ടാകും എന്നത് തര്‍ക്കമറ്റ വിഷയമാണ്.

സിയാലിനും സമ്മതം

കൊച്ചി മെട്രൊ വിമാനത്താവളം വരെ നീട്ടുന്നതിനുള്ള സാധ്യതകള്‍ ആരായുന്നതിനായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്, കൊച്ചിന്‍ എയര്‍പോര്‍ട്ടിലെ ടി3 ഇന്‍റര്‍നാഷണല്‍ ടെര്‍മിനലിനു സമീപം മെട്രോ സ്റ്റേഷനു വേണ്ടി സിയാല്‍ സ്ഥലം നീക്കിവച്ചിട്ടുണ്ടെന്നും അത്താണി ജങ്ഷനില്‍ നിന്ന് വിമാനത്താവളത്തിലേക്കുള്ള റോഡും മെട്രൊ സ്റ്റേഷനായി രൂപകല്പന ചെയ്ത് മെട്രോ തൂണുകള്‍ക്ക് മതിയായ ഇടം നല്‍കിയിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ നേരത്തേ അറിയിച്ചിട്ടുമുണ്ട്.

Tags: AngamalyCIALMetroMetro TrainTrain
Next Post
ചെന്നൈ പ്രളയം: യുഎഇ, ഒമാൻ വിമാനങ്ങൾ റദ്ദാക്കി

ചെന്നൈ പ്രളയം: യുഎഇ, ഒമാൻ വിമാനങ്ങൾ റദ്ദാക്കി

Popular News

  • Over 100 Leaving Cert Results Withheld as Exam Cheating Detections Rise

    ലീവിംഗ് സർട്ടിഫിക്കറ്റ് പരീക്ഷകളിൽ കോപ്പിയടിയും ക്രമക്കേടും; നൂറിലധികം വിദ്യാർത്ഥികളുടെ ഫലം തടഞ്ഞു

    10 shares
    Share 4 Tweet 3
  • അയർലൻഡിൽ ഇന്ന് ആറ് കൗണ്ടികളിൽ യെല്ലോ അലർട്ട്; കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

    12 shares
    Share 5 Tweet 3
  • പുതിയ വാടക നിയമത്തിന് പിന്നാലെയുണ്ടായ വിലവർദ്ധനവ് താൽക്കാലികം; വിപണി സാധാരണ നിലയിലേക്ക് മടങ്ങുന്നു

    12 shares
    Share 5 Tweet 3
  • അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം; സെപ്റ്റംബർ 1 മുതൽ ബോർഡിംഗ് പാസുകളിൽ ഇമിഗ്രേഷൻ സീൽ പതിക്കുന്നത് അവസാനിപ്പിക്കുന്നു

    11 shares
    Share 4 Tweet 3
  • ഐർലൻഡിൽ ഹോൾസെയിൽ വിലക്കയറ്റം ശക്തമാകുന്നു; ജൂലൈയിൽ വൈദ്യുതി നിരക്കിൽ 14.8 ശതമാനം വർദ്ധനവ്

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha