സ്ലൈഗോ :സ്ലൈഗോയിലെ ആദ്യ ഇൻഡോർ ക്രിക്കറ്റ് ടൂര്ണമെന്റ് Clash Of Titans -Season-1 ഇന്ന് രാവിലെ 9 മണി മുതൽ നടക്കും.
സ്ലൈഗോ ടൈറ്റൻസ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ടൂർണമെന്റിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ടീം മാനേജർ ആൽബർട്ട് കുര്യാക്കോസ് അറിയിച്ചു .
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12 ടീമുകളാണ് സീസൺ ഒന്നിൽ മാറ്റുരക്കുന്നതു .
സ്ലൈഗോ ടെന്നീസ് ക്ലബ്ബിൽ നടക്കുന്ന മത്സരഫലം Stumps ആപ്പിലൂടെ തത്സമയം അറിയാം .
മത്‌സരം കൊഴുപ്പിക്കുന്നതിന്റെ ഭാഗമായി ആരാധകർക്ക് ബിരിയാണി മേളയും സംഘാടകർ ഒരുക്കിയിട്ടുണ്ട് .പ്രവേശനം സൗജന്യമാണ് .
വിനു എ.വി ,സെക്രെട്ടറി ,സ്ലൈഗോ ടൈറ്റൻസ്
Watch the Trailer on Youtube : https://youtu.be/ImgNAWG_vOU