• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, November 9, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Gulf Malayalam News

ബിനാമി ഇടപാട്; സൗദിയിൽ മലയാളിക്ക് തടവും പിഴയും

Editor by Editor
November 16, 2023
in Gulf Malayalam News
0
ബിനാമി ഇടപാട്; സൗദിയിൽ മലയാളിക്ക് തടവും പിഴയും
10
SHARES
324
VIEWS
Share on FacebookShare on Twitter

ബിനാമി പേരിൽ ബിസിനസ് നടത്തിയ കേസിൽ പ്രതികളായ മലയാളിക്കും സൗദി പൗരനും റിയാദ് ക്രിമിനൽ കോടതി തടവും പിഴയും വിധിച്ചു. റിയാദ് കേന്ദ്രീകരിച്ച് ബെനാമിയായി കോൺട്രാക്ടിങ് സ്ഥാപനം നടത്തിയിരുന്ന മലയാളിയായ അബ്ദുറഹീം സൈദലവി, സ്ഥാപന നടത്തിപ്പിന് ആവശ്യമായ ഒത്താശകൾ ചെയ്തുകൊടുത്ത സൗദി പൗരനായ അബ്ദുൽ അസീസ് ബിൻ സൌദ് മുഹമ്മദ് അൽ ജരിയാൻ എന്നിവർക്കാണ് കോടതി ശിക്ഷ ലഭിച്ചത്.  ഇരുവരും ഒരു വർഷം വീതം തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരും. കൂടാതെ  60,000 റിയാൽ പിഴ ശിക്ഷയും ഇരുവർക്കുമെതിരെ ചുമത്തിയിട്ടുമുണ്ട്. 

മലയാളിയെ തടവ് ശിക്ഷ പൂർത്തിയാക്കുമ്പോൾ  സൗദിയിൽ നിന്ന് നാടുകടത്താനും പുതിയ തൊഴിൽ വീസയിൽ വീണ്ടും സൗദിയിൽ പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്താനും കോടതി ഉത്തരവിട്ടു. സൗദി പൗരന് അഞ്ചു വർഷത്തേക്ക് ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് വിലക്കുമേർപ്പെടുത്തി. നിയമാനുസൃത സകാത്തും ഫീസുകളും നികുതികളും പ്രതികളിൽ നിന്ന് ഈടാക്കാനും വിധിയുണ്ട്. പിടികൂടി അറസ്റ്റ് ചെയ്യുമ്പോൾ മലയാളിയുടെ പക്കൽ നിന്നും കണ്ടെത്തിയ പണം കണ്ടു കെട്ടുന്നതിനും കോടതി വിധിച്ചു.

ഇവർ നടത്തിയിരുന്ന സ്ഥാപനം അടച്ചുപൂട്ടാനും കൊമേഴ്‌സ്യൽ റജിസ്‌ട്രേഷൻ റദ്ദാക്കുന്നതിനും കോടതി ഉത്തരവിട്ടു.  മലയാളിയുടെയും സൗദി പൗരന്റെയും പേരുവിവരങ്ങളും ഇരുവരും നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും നിയമ ലംഘകരുടെ ചെലവിൽ പത്രത്തിൽ പരസ്യപ്പെടുത്താനും കോടതി വിധിച്ചു.

മലയാളി വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ 1,31,000 റിയാൽ വിദേശത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ  സുരക്ഷാ വകുപ്പുകളുടെ പരിശോധനയിലാണ് പിടിയിലായത്. പണത്തിന്റെ ഭൂരിഭാഗവും വാഹനത്തിന്റെ അടിഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇത്ര വലിയ തുകയ്ക്കുള്ള അനധികൃത പണത്തിന്റെ ഉറവിടം സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ ബിനാമി ബിസിനസിലൂടെ സമ്പാദിച്ച പണമാണിതെന്ന് കണ്ടെത്തുകയായിരുന്നു. സുരക്ഷാ വകുപ്പുകളും പബ്ലിക് പ്രോസിക്യൂഷനും വിശദമായ അന്വേഷണങ്ങൾ നടത്തി ഇരുവർക്കുമെതിരായ കേസ് കോടതിക്ക് സമർപ്പിച്ചു.

സൗദിയിൽ ബിനാമി ബിസിനസുകൾക്കെതിരെയും നിയമലംഘകർക്കെതിരെയും കർശന പരിശോധനയാണ് തൊഴിൽവകുപ്പ് നടത്തിവരുന്നത്.

Tags: BenamiMalayaliSaudiSaudi Arabia
Next Post
അമേരിക്കയിൽ ഭർത്താവിന്റെ വെടിയേറ്റ ഭാര്യക്ക് ആരോഗ്യ നിലയിൽ നേരിയ പുരോഗതി, മീരയ്ക്കു വെടിയേറ്റത് കണ്ണിനു സമീപവും വാരിയെല്ലിനും

അമേരിക്കയിൽ ഭർത്താവിന്റെ വെടിയേറ്റ ഭാര്യക്ക് ആരോഗ്യ നിലയിൽ നേരിയ പുരോഗതി, മീരയ്ക്കു വെടിയേറ്റത് കണ്ണിനു സമീപവും വാരിയെല്ലിനും

Popular News

  • shabna mahmod (2)

    യുകെ ഇമിഗ്രേഷൻ പരിഷ്‌കരണത്തിന് ഡാനിഷ് മാതൃക

    10 shares
    Share 4 Tweet 3
  • ഫാസ്റ്റ് വേ കൊറിയർ സർവ്വീസ് തകർന്നു: ജീവനക്കാർക്ക് ശമ്പളമില്ല, പാഴ്സലുകൾ ട്രാക്ക് ചെയ്യാനാവുന്നില്ല

    10 shares
    Share 4 Tweet 3
  • ‘വീടിന് മേലുള്ള നികുതി, ഭീഷണിപ്പെടുത്തലാണ്’; പ്രോപ്പർട്ടി ടാക്സ് നിർത്തലാക്കണമെന്ന് സ്ലൈഗോ കൗൺസിലർ

    10 shares
    Share 4 Tweet 3
  • യുവതികളെ ലൈംഗികമായി പീഡിപ്പിച്ചു; ബാലെ അധ്യാപകന് ഏഴ് വർഷം തടവ്

    11 shares
    Share 4 Tweet 3
  • വധശ്രമം, മനുഷ്യക്കടത്ത് ഉൾപ്പെടെ ഗുരുതര കേസുകളിൽ; അന്താരാഷ്ട്ര വാറന്റിൽ 11 പേരെ ഗാർഡൈ അറസ്റ്റ് ചെയ്തു

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha