ജമ്മുകശ്മീരില്‍ വെടിവെയ്പില്‍ ഒരു ബി എസ് എഫ് ജവാന് വീരമൃത്യു.
പാക് അർധ സൈനിക വിഭാഗമായ പാകിസ്ഥാൻ റേഞ്ചേഴ്സിന്റെ വെടിവെപ്പിലാണ് ഒരു ബി എസ് എഫ് ജവാന് വീരമൃത്യു വരിച്ചത്.
ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ രാംഘർ സെക്ടറിൽ അന്താരാഷ്ട്ര അതിർത്തിയിലാണ് സംഭവം.
പ്രകോപനമില്ലാതെയായിരുന്നു പാക് വെടിവെപ്പ്.