ഈ മാസം 29 വരെയാണ് റിമാന്റ്. ഇയാളെ കാക്കനാട് ജില്ലാ കോടതിയിലേക്കാണ് മാറ്റുക.
പ്രതിയുടെ കസ്റ്റഡി പോലീസ് ആവശ്യപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് മാര്‍ട്ടിനെ റിമാന്റ് ചെയ്തത്. കേസ് അതീവ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു.
കേസില്‍ താൻ തനിച്ച് വാദിക്കുമെന്നും അഭിഭാഷകരുടെ സേവനം ആവശ്യമില്ലെന്നും ഡൊമനിക് മാര്‍ട്ടിൻ കോടതിയെ അറിയിച്ചിരുന്നു. നിലവില്‍ കേസില്‍ മാര്‍ട്ടിൻ മാത്രമാണ് പ്രതി. ഇയാള്‍ അതീവ ബുദ്ധിശാലിയാണെന്നും അത്താണിയിലെ വീട്ടില്‍ വെച്ചാണ് ബോംബ് ഉണ്ടാക്കിയതെന്നും പോലീസ് കോടതിയെ അറിയിച്ചു. ഐഇഡി നിര്‍മിച്ചതിന്റെ അവശിഷ്ടങ്ങളും പെട്രോള്‍ സൂക്ഷിച്ച കുപ്പിയും പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു.
യു എ പി എ വകുപ്പ് പ്രകാരമാണ് മാര്‍ട്ടിനെ പോലീസ് അറസ്റ്റ് ചെയ്തത്.