കുറയുന്ന ജിഡിപി, ഉപഭോക്തൃ ചെലവുകൾ, ഭൗമരാഷ്ട്രീയ വെല്ലുവിളികൾ എന്നിവയുടെ ഫലമായി ജർമ്മനിയുടെ സമ്പദ്‌വ്യവസ്ഥ മാന്ദ്യ ഭീഷണി നേരിടുന്നു.
ബെർലിൻ: ജർമ്മനി മുമ്പ് പ്രവചിച്ചതിലും ആഴത്തിലുള്ള മാന്ദ്യം അനുഭവിക്കുമെന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) മുൻപ് അറിയിച്ചിരുന്നു. ഈ വർഷത്തെ രണ്ടാം പാദത്തെ അപേക്ഷിച്ച് 2023 ന്റെ മൂന്നാം പാദത്തിൽ ജർമ്മൻ ജിഡിപി 0.1% കുറഞ്ഞുവെന്ന് ഇപ്പോൾ പുറത്തുവന്ന പുതിയ സാമ്പത്തിക ഡാറ്റ കാണിക്കുന്നു.
കഴിഞ്ഞ പാദത്തിൽ ജർമ്മൻ ജിഡിപി 0.1% ഇടിഞ്ഞെങ്കിലും ശൈത്യകാല മാന്ദ്യം ഒഴിവാക്കി. എന്നിരുന്നാലും ഇത് യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ ജർമ്മനിയെ സാങ്കേതിക മാന്ദ്യത്തിലേക്ക് അടുത്തേക്ക് എത്തിച്ചിരിക്കുകയാണ് (തുടർച്ചയായി രണ്ട് പാദങ്ങളിൽ നെഗറ്റീവ് വളർച്ച).
ജർമ്മനിയുടെ ശക്തമായ ഉൽപ്പാദന മേഖല വളരെ അധികം ഊർജത്തെ ആശ്രയിക്കുന്നു. മുമ്പ് റഷ്യയിൽ നിന്നുള്ള ഊർജ്ജ വിതരണത്തെ വളരെയധികം ആശ്രയിച്ചിരുന്നെങ്കിൽ ഇപ്പോൾ അത് വറ്റിവരണ്ടിരിക്കുകയാണ്. മോണിറ്ററി പോളിസികൾ കർശനമാക്കിയതും പണപ്പെരുപ്പ സാഹചര്യത്തിലെ വർദ്ധനവും നിക്ഷേപം ആപേക്ഷികമായി ദുർബലമാകുന്നതിന് കാരണമായി. പ്രായമാകുന്ന സമൂഹം, വിദഗ്ധ തൊഴിലാളികളുടെ കുറവ് തുടങ്ങിയ ദീർഘകാല ഘടനാപരമായ പ്രശ്നങ്ങളും ജർമ്മനി അഭിമുഖീകരിക്കുന്നു.