• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Friday, October 30, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam

WRC ചർച്ചകൾ അവസാനഘട്ടത്തിലേക്ക്: പൊതുമേഖലാ ശമ്പള ചർച്ചകൾ “വളരെ തീവ്രമെന്ന്” ജാക്ക് ചേംബേഴ്‌സ്

Chief Editor by Chief Editor
October 29, 2026
in Europe News Malayalam, Ireland Malayalam News
0
Public Sector Pay Talks Enter Intensive Eighth Day at WRC as Negotiators Press for Breakthrough

Public Sector Pay Talks Enter Intensive Eighth Day at WRC as Negotiators Press for Breakthrough

10
SHARES
335
VIEWS
Share on FacebookShare on Twitter

വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷനിൽ (WRC) എട്ട് ദിവസം നീണ്ട ചർച്ചകൾക്ക് ശേഷം, പുതിയ പൊതുമേഖലാ ശമ്പള കരാറിനായുള്ള ചർച്ചകൾ “വളരെ തീവ്രമായ ഘട്ടത്തിലൂടെയാണ്” കടന്നുപോകുന്നതെന്നും ഈ ആഴ്ച അതിന്റെ വേഗത കൂടുതൽ വർദ്ധിക്കുമെന്നും പബ്ലിക് എക്സ്പെൻഡീച്ചർ മന്ത്രി ജാക്ക് ചേംബേഴ്‌സ് വ്യക്തമാക്കി.

ബുധനാഴ്ച മീത്ത് കൗണ്ടിയിലെ ഡൺബോയ്നിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ, പൊതുമേഖലാ ജീവനക്കാർക്ക് “ന്യായമായ ഒരു കരാർ” ഉറപ്പാക്കാൻ സർക്കാർ ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഈ കരാർ “നികുതിദായകർക്ക് സുസ്ഥിരവും താങ്ങാനാവുന്നതുമായിരിക്കണം” എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇരുപക്ഷവും തമ്മിലുള്ള ചർച്ചകൾ “ഏകീകൃതവും ക്രിയാത്മകവുമായ” രീതിയിലാണ് പുരോഗമിക്കുന്നതെന്ന് വിശേഷിപ്പിച്ച മന്ത്രി, അന്തിമ തീരുമാനങ്ങൾ ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി. “ഈ ആഴ്ച ചർച്ചകളുടെ തീവ്രത വർദ്ധിക്കും; ഇതിലൂടെ ഒരു നല്ല ഫലമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. എങ്കിലും, എല്ലാവരും പറയുന്നതുപോലെ എല്ലാ കാര്യങ്ങളിലും അന്തിമ ധാരണയാകുന്നതുവരെ ഒന്നും ഉറപ്പായെന്ന് പറയാനാവില്ല,” അദ്ദേഹം വ്യക്തമാക്കി.

ഇതൊരു രഹസ്യ സ്വഭാവമുള്ള പ്രക്രിയയാണെന്നും, “ഒരു അന്തിമ ഫലത്തിലെത്തുന്നതിന് മുൻപ് ഓരോ കക്ഷിയും അവരവരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്” എന്നും ചേംബേഴ്‌സ് ചൂണ്ടിക്കാണിച്ചു. പൊതുമേഖലാ തൊഴിലാളികൾക്ക് അനുകൂലമായ ഒരു പരിഹാരമാണ് സർക്കാർ ആഗ്രഹിക്കുന്നത്. “ഞങ്ങൾ വ്യാവസായിക സമാധാനത്തെ വിലമതിക്കുന്നു, 2027-ലും അതിനുശേഷവും രാജ്യത്തെ തൊഴിൽ ബന്ധങ്ങളിൽ സ്ഥിരത നിലനിൽക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

പരിഷ്കരണവും ഉൽപ്പാദനക്ഷമതയും

ഏത് ശമ്പള കരാറിലും ഭരണപരമായ പരിഷ്കരണങ്ങളും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളും ഉൾപ്പെടുത്താൻ സർക്കാർ താൽപ്പര്യപ്പെടുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വർഷങ്ങളായി പൊതുസേവന ശമ്പള കരാറുകളുടെ ഭാഗമായിട്ടുള്ളതാണിത് എന്നതിനാൽ യൂണിയനുകൾക്ക് ഇത് മനസ്സിലാകുമെന്നാണ് കരുതുന്നത്. “അതിനാൽ തന്നെ പരിഷ്കരണങ്ങളെയും ഉൽപ്പാദനക്ഷമതയെയും കുറിച്ചുള്ള നിർദ്ദേശങ്ങൾ ചർച്ചകളിൽ ഉയന്നുവരും. അവ സമഗ്രമായി ചർച്ച ചെയ്ത് എല്ലാ കക്ഷികളുടെയും യോതിയോടെ നടപ്പിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്,” അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ച ടീഷെക് മിഹോൽ മാർട്ടിനും സമാനമായ നിലപാടാണ് സ്വീകരിച്ചിരുന്നത്; ഏത് കരാറായാലും അത് പണത്തിന് അർഹമായ മൂല്യവും കൃത്യമായ ഉൽപ്പാദനക്ഷമതയും ഉറപ്പുനൽകുന്നതായിരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ചർച്ചകളുടെ പശ്ചാത്തലം

ഒക്ടോബർ 14-ലെ ദേശീയ പണിമുടക്കിനെ തുടർന്നാണ് WRC-യിൽ ഈ ചർച്ചകൾക്ക് കളമൊരുങ്ങിയത്. നഴ്‌സുമാർ, ഡോക്ടർമാർ, അധ്യാപകർ, സിവിൽ സർവീസ് ജീവനക്കാർ ഉൾപ്പെടെ ഏകദേശം 300,000 പൊതുസേവന ജീവനക്കാർ അന്നത്തെ സമരത്തിൽ പങ്കാളികളായിരുന്നു. പിന്നീട് ഇരുപക്ഷവും ചേർന്ന് ഒരു പൊതു ചട്ടക്കൂടിൽ ധാരണയായതിനെ തുടർന്ന്, ഒക്ടോബർ 21-ന് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാമത്തെ 24 മണിക്കൂർ പണിമുടക്ക് മാറ്റിവെക്കുകയായിരുന്നു.

ഒക്ടോബർ 17-ന് WRC ചെയർമാൻ കെവിൻ ഫോളി നയിക്കുന്ന സർക്കാർ നിയോഗിച്ച സംഘം, ശമ്പളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ച ഊർജ്ജിതമാക്കാൻ നിർദ്ദേശിച്ചു. 2021 മുതൽ ഇതുവരെയുള്ള കാലയളവിൽ ജീവിതച്ചെലവ് വർദ്ധിച്ചതുമൂലം തൊഴിലാളികൾ അനുഭവിച്ച ബുദ്ധിമുട്ടുകളും പുതിയ കരാറിന്റെ കാലാവളിയുമാണ് പ്രധാനമായും ചർച്ചയായത്. മുൻ കരാറുകൾ പ്രകാരം നൽകിയ വാഗ്ദാനങ്ങൾ പാലിച്ചുകൊണ്ട് പൊതുമേഖലയിലെ തൊഴിൽ ബന്ധങ്ങളിൽ “വിശ്വാസവും ആത്മവിശ്വാസവും തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും” സമിതി വ്യക്തമാക്കി.

ഒക്ടോബർ 19-ന് ഔദ്യോഗിക ചർച്ചകൾക്ക് തുടക്കമായി. ഐറിഷ് കോൺഗ്രസ് ഓഫ് ട്രേഡ് യൂണിയൻസിന്റെ (ICTU) പബ്ലിക് സർവീസസ് കമ്മിറ്റി ചെയർമാനും ഫോർസ (Fórsa) ജനറൽ സെക്രട്ടറിയുമായ കെവിൻ കാലിനാനാണ് യൂണിയൻ സംഘത്തെ നയിക്കുന്നത്. അദ്ദേഹത്തോടൊപ്പം ഐഎൻഎംഒ (INMO) പ്രതിനിധി ഫിൽ നീ ഷീഗ്ധ, ഐഎൻടിഒ (INTO) പ്രതിനിധി ജോൺ ബോയ്ൽ, സിപ്റ്റു (SIPTU) പ്രതിനിധി അഡ്രിയാൻ കെയ്ൻ എന്നിവരും ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്. പൊതു ചെലവ് വകുപ്പിലെ ഉദ്യോഗസ്ഥരാണ് സർക്കാർ ഭാഗത്തുനിന്നുള്ള പ്രതിനിധികൾ.

ചർച്ചയുടെ ആദ്യ ദിവസത്തിനുശേഷം, യൂണിയനുകൾ തങ്ങളുടെ ആവശ്യങ്ങൾ കൃത്യമായ കണക്കുകളോടെ അവതരിപ്പിച്ചതായി കെവിൻ കാലിനൻ വ്യക്തമാക്കിയിരുന്നു. ആഴ്ചകൾ നീളുന്ന ചർച്ചകൾക്ക് പകരം ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു തീരുമാനത്തിൽ എത്താൻ സാധിക്കുമെന്ന സൂചനയും അദ്ദേഹം നൽകിയിരുന്നു. സർക്കാരിന്റെ ഉൽപ്പാദനക്ഷമതാ നിർദ്ദേശങ്ങൾ കേൾക്കാൻ യൂണിയനുകൾ തയ്യാറാണെങ്കിലും, ഇതിനകം കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികൾക്ക് ഇനി നൽകാൻ കൂടുതലൊന്നുമില്ലെന്ന തോന്നൽ പലർക്കുമുണ്ട്. “ഏത് ശമ്പള ചർച്ചയിലും ജീവിതച്ചെലവും ഉൽപ്പാദനക്ഷമതയും പ്രധാന ഘടകങ്ങളാണ്, പക്ഷേ അവ രണ്ടും വെവ്വേറെ കാര്യങ്ങളാണ്,” എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നിലവിലെ ബജറ്റ് കണക്കുകളേക്കാൾ, ഈ വർഷത്തെ യഥാർത്ഥ സാഹചര്യങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തിക വശങ്ങൾ

പുതിയ പൊതുമേഖലാ ശമ്പളത്തിനായി ബജറ്റിൽ 1.2 ബില്യൺ യൂറോയാണ് നീക്കിവെച്ചിട്ടുള്ളത്. കൂടാതെ 1.6 ബില്യൺ യൂറോയുടെ പ്രത്യേക അടിയന്തര ഫണ്ടും (contingency fund) ലഭ്യമാണ്. എന്നാൽ ഒരു കരാറിന്റെ മുഴുവൻ ചെലവും ഏകദേശം 2 ബില്യൺ യൂറോ വരെ വന്നേക്കാമെന്നാണ് യൂണിയനുകളുടെ വിലയിരുത്തൽ. 2021 മുതൽ പണപ്പെരുപ്പം കാരണം തൊഴിലാളികളുടെ യഥാർത്ഥ വരുമാനത്തിൽ 5% മുതൽ 7% വരെ കുറവുണ്ടായിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ ജൂൺ അവസാനത്തോടെ പഴയ പൊതുസേവന കരാറിന്റെ കാലാവധി അവസാനിച്ചിരുന്നു. നിലവിൽ ചർച്ചകൾ പുരോഗമിക്കുമ്പോഴും പൊതുമേഖലയിലുടനീളം ‘വർക്ക്-ടു-റൂൾ’ (work-to-rule) സമരച്ചട്ടങ്ങൾ തുടർന്നുവരികയാണ്.

Tags: CostOfLivingIrelandDublinNewsEuropeNewsForsaUnionIrelandIndustrialActionIrelandMalayaliNewsIrishNewsIrishPublicServiceJackChambersPublicSectorPaySiptuWRCTalks
Next Post
Housing Minister James Browne Rules Out Further Extension to Development Fee Waivers

ഡെവലപ്പർ ലെവി ഇളവ് ഡിസംബറിന് ശേഷം നീട്ടില്ല: മന്ത്രി ജെയിംസ് ബ്രൗൺ

Popular News

  • Public Sector Pay Talks Enter Intensive Eighth Day at WRC as Negotiators Press for Breakthrough

    WRC ചർച്ചകൾ അവസാനഘട്ടത്തിലേക്ക്: പൊതുമേഖലാ ശമ്പള ചർച്ചകൾ “വളരെ തീവ്രമെന്ന്” ജാക്ക് ചേംബേഴ്‌സ്

    10 shares
    Share 4 Tweet 3
  • മൊത്തവ്യാപാര നിരക്കിൽ വൻ വർദ്ധനവ്; അയർലൻഡിൽ വൈദ്യുതി, ഗ്യാസ് ബില്ലുകൾ വീണ്ടും ഉയർന്നേക്കുമെന്ന് മുന്നറിയിപ്പ്

    10 shares
    Share 4 Tweet 3
  • “മെയ്ഡ് ഇൻ യൂറോപ്പ്” നിയമങ്ങൾ പുതിയ വീടുകൾ വൈകിപ്പിച്ചേക്കാം: ESB മുന്നറിയിപ്പ്

    12 shares
    Share 5 Tweet 3
  • നവംബർ 1 മുതൽ EU-ന് പുറത്തുനിന്നുള്ള പാഴ്‌സലുകൾക്ക് €2 ഹാൻഡ്‌ലിംഗ് ഫീസ്

    12 shares
    Share 5 Tweet 3
  • ഏഴ് മാസത്തിനിടെ 70,000-ലധികം രോഗികൾ ചികിത്സ പൂർത്തിയാക്കാതെ എമർജൻസി വിഭാഗം വിട്ടു

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha