⚡ Breaking
അയർലൻഡിലെ ‘മൈൻഡിന്’ പുതിയ നേതൃത്വം: നിഷ ജോസഫ് പ്രസിഡന്റ്, സാജു കുമാർ സെക്രട്ടറി രാത്രി വൈകിയുള്ള ചർച്ചയ്‌ക്കൊടുവിൽ 10.75% ശമ്പള കരാറിൽ ധാരണ: പൊതുമേഖലാ പണിമുടക്ക് റദ്ദാക്കി യൂറോപ്യൻ ഉച്ചകോടിയുടെ തിളക്കത്തിൽ ഡബ്ലിൻ നഗരം; സുരക്ഷാ നടപടികൾ ശക്തമാക്കി ഗാർഡ; ഡബ്ലിൻ നഗരത്തിൽ നാല് ദിവസത്തെ ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു “Take It or Leave It”: ശമ്പള വാഗ്ദാനത്തിൽ തീരുമാനമെടുക്കാൻ യൂണിയനുകൾക്ക് 48 മണിക്കൂർ വായ്പയെടുപ്പിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ്; ബാങ്കുകളിൽ നിന്ന് 3 ബില്യൺ യൂറോയുടെ പേഴ്സണൽ വായ്പകൾ എടുത്ത് ഐറിഷ് ജനത ഐറിഷ് വാട്ടേഴ്സിന്റെ മോശം മാനേജ്‌മെന്റ് പരിസ്ഥിതിക്ക് തിരിച്ചടിയാവുന്നു: 55% പ്ലാന്റുകളും മാനദണ്ഡം പാലിച്ചില്ലെന്ന് EPA അയർലൻഡിലെ ‘മൈൻഡിന്’ പുതിയ നേതൃത്വം: നിഷ ജോസഫ് പ്രസിഡന്റ്, സാജു കുമാർ സെക്രട്ടറി രാത്രി വൈകിയുള്ള ചർച്ചയ്‌ക്കൊടുവിൽ 10.75% ശമ്പള കരാറിൽ ധാരണ: പൊതുമേഖലാ പണിമുടക്ക് റദ്ദാക്കി യൂറോപ്യൻ ഉച്ചകോടിയുടെ തിളക്കത്തിൽ ഡബ്ലിൻ നഗരം; സുരക്ഷാ നടപടികൾ ശക്തമാക്കി ഗാർഡ; ഡബ്ലിൻ നഗരത്തിൽ നാല് ദിവസത്തെ ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു “Take It or Leave It”: ശമ്പള വാഗ്ദാനത്തിൽ തീരുമാനമെടുക്കാൻ യൂണിയനുകൾക്ക് 48 മണിക്കൂർ വായ്പയെടുപ്പിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ്; ബാങ്കുകളിൽ നിന്ന് 3 ബില്യൺ യൂറോയുടെ പേഴ്സണൽ വായ്പകൾ എടുത്ത് ഐറിഷ് ജനത ഐറിഷ് വാട്ടേഴ്സിന്റെ മോശം മാനേജ്‌മെന്റ് പരിസ്ഥിതിക്ക് തിരിച്ചടിയാവുന്നു: 55% പ്ലാന്റുകളും മാനദണ്ഡം പാലിച്ചില്ലെന്ന് EPA
Wednesday, November 11, 2026
ഡോണഗൽ റാലിയിൽ കാർ തട്ടി 15 വയസ്സുകാരൻ മരിച്ചു
Ireland Malayalam News

ഡോണഗൽ റാലിയിൽ കാർ തട്ടി 15 വയസ്സുകാരൻ മരിച്ചു

അയർലൻഡിലെ ഡോണഗൽ ഇന്റർനാഷണൽ റാലിയിൽ ശനിയാഴ്ച ഉണ്ടായ ദാരുണമായ അപകടത്തിൽ 15 വയസ്സുകാരനായ കാഴ്ചക്കാരൻ മരണമടഞ്ഞു. തദ്ഗ് കല്ലഗൻ കാർട്ടർ എന്ന കൗമാരക്കാരനാണ് ദാരുണ മരണത്തിന് ഇരയായത്.

2026 ജൂൺ 20 ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് തൊട്ടുമുൻപ്, കിൽമാക്രേനന് സമീപം ട്രെന്റഗ്ഗ് എന്ന സ്ഥലത്ത് നടന്ന സ്പെഷൽ സ്റ്റേജ് 12 ഗാർട്ടനിലെ ലൊക്കേഷൻ 15-ൽ, റാലിയിൽ പങ്കെടുക്കുന്ന ഒരു വാഹനം കൂട്ടത്തോടെ നിൽക്കുകയായിരുന്ന കാഴ്ചക്കാർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ തദ്ഗ് ഉൾപ്പെടെ മൂന്ന് പേരെ ലെറ്റർകെന്നി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അൽപ്പസമയത്തിനകം ആ കൗമാരക്കാരൻ മരണമടഞ്ഞതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

ഗാർഡ സ്റ്റേഷൻ പ്രകരണം അന്വേഷിക്കുന്നുണ്ടെന്നും ലൊക്കേഷൻ 15-ൽ അന്നു ഉണ്ടായിരുന്ന ദൃക്സാക്ഷികൾ, പ്രത്യേകിച്ച് മൊബൈൽ ഫോൺ ദൃശ്യങ്ങളോ ഡാഷ്ക്യാം ഫൂട്ടേജോ ഉള്ളവർ, ലെറ്റർകെന്നി ഗാർഡ സ്റ്റേഷനിൽ (074 916 7100) അല്ലെങ്കിൽ ഗാർഡ കോൺഫിഡൻഷ്യൽ ലൈനിൽ (1800 666 111) ബന്ധപ്പെടണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി ലൊക്കൽ കൊറോണർക്ക് വിവരം കൈമാറിക്കഴിഞ്ഞു.

ഡോണഗൽ ഇന്റർനാഷണൽ റാലി അയർലൻഡിലെ ഏറ്റവും പ്രശസ്തമായ മോട്ടോർസ്പോർട്ട് ഇവന്റുകളിൽ ഒന്നാണ്. ഓരോ വർഷവും ആയിരക്കണക്കിന് കാഴ്ചക്കാർ ഡോണഗൽ കൗണ്ടിയിൽ ഒത്തുചേരുന്ന ഈ മത്സരത്തിൽ ഇത്തരമൊരു ദുരന്തം ഉണ്ടാകുന്നത് 2012-ന് ശേഷം ആദ്യമായിട്ടാണ്. ഈ അപകടം അയർലൻഡിലെ റാലി ഇവന്റുകളിലെ കാഴ്ചക്കാരുടെ സുരക്ഷാ ചട്ടങ്ങൾ പുനഃപരിശോധിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാക്കുമെന്ന് കരുതപ്പെടുന്നു.

ഇവന്റ് സംഘാടകരായ മോട്ടോർസ്പോർട്ട് അയർലൻഡും ഡോണഗൽ മോട്ടോർ ക്ലബ്ബും ദുരന്തത്തെ തുടർന്ന് ബാക്കി ഇവന്റ് റദ്ദ് ചെയ്‌തു. ഡോണഗൽ കൗണ്ടിയിൽ ദുഃഖം നിഴലിക്കുന്ന ഈ ഘട്ടത്തിൽ കുടുംബത്തോടും സ്നേഹിതരോടും കമ്മ്യൂണിറ്റിക്കും ആഴത്തിലുള്ള അനുശോചനം. അന്വേഷണം തുടരുകയാണ്; കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതനുസരിച്ച് ഗാർഡ അപ്ഡേറ്റ് നൽകുമെന്ന് അധികൃതർ അറിയിച്ചു.

Editor
Correspondent