⚡ Breaking
ആരോഗ്യ ഇൻഷുറൻസ് നിരക്കുകൾ വീണ്ടും ഉയരുന്നു: ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ എച്ച്.എസ്.ഇ മുൻ മേധാവി ആൻ ഒ’കോണറെ പുറത്താക്കിയ സംഭവം; ബോർഡ് ചെയർമാനെ വിളിച്ചുവരുത്താൻ പാർലമെന്ററി സമിതി, നിയമനടപടിയുമായി ഒ’കോണർ ഭക്തിനിർഭരമായി രണ്ടാം കല്ലിട്ട പെരുന്നാൾ; ആഘോഷത്തോടൊപ്പം കാരുണ്യ സ്പർശമായി മൂന്നു കുഞ്ഞുങ്ങൾക്ക് ചികിത്സാസഹായം നൽകി സെന്റ് കുര്യാക്കോസ് ദേവാലയം ഒക്ടോബറിലെ റെക്കോർഡ് നിരക്കിൽ നിന്ന് 24% ഇടിഞ്ഞ് ക്രൂഡ് ഓയിൽ വില; അയർലൻഡിലെ ഇന്ധന-ഹീറ്റിംഗ് ഓയിൽ നിരക്കുകൾ കുറയാൻ സാധ്യത ഭവന പദ്ധതികൾ വൈകുന്നതിന് തടയിടാൻ സർക്കാർ; ജുഡീഷ്യൽ റിവ്യൂ നിയന്ത്രണങ്ങളും പുതിയ സമയപരിധികളും ഈ ആഴ്ച നിലവിൽ വരും അയർലൻഡിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് മുന്നൂറോളം വേപ്പ്-പുകയില കടകൾ; നടപടിയെടുക്കാതെ എച്ച്.എസ്.ഇ എന്ന് വിമർശനം ആരോഗ്യ ഇൻഷുറൻസ് നിരക്കുകൾ വീണ്ടും ഉയരുന്നു: ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ എച്ച്.എസ്.ഇ മുൻ മേധാവി ആൻ ഒ’കോണറെ പുറത്താക്കിയ സംഭവം; ബോർഡ് ചെയർമാനെ വിളിച്ചുവരുത്താൻ പാർലമെന്ററി സമിതി, നിയമനടപടിയുമായി ഒ’കോണർ ഭക്തിനിർഭരമായി രണ്ടാം കല്ലിട്ട പെരുന്നാൾ; ആഘോഷത്തോടൊപ്പം കാരുണ്യ സ്പർശമായി മൂന്നു കുഞ്ഞുങ്ങൾക്ക് ചികിത്സാസഹായം നൽകി സെന്റ് കുര്യാക്കോസ് ദേവാലയം ഒക്ടോബറിലെ റെക്കോർഡ് നിരക്കിൽ നിന്ന് 24% ഇടിഞ്ഞ് ക്രൂഡ് ഓയിൽ വില; അയർലൻഡിലെ ഇന്ധന-ഹീറ്റിംഗ് ഓയിൽ നിരക്കുകൾ കുറയാൻ സാധ്യത ഭവന പദ്ധതികൾ വൈകുന്നതിന് തടയിടാൻ സർക്കാർ; ജുഡീഷ്യൽ റിവ്യൂ നിയന്ത്രണങ്ങളും പുതിയ സമയപരിധികളും ഈ ആഴ്ച നിലവിൽ വരും അയർലൻഡിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് മുന്നൂറോളം വേപ്പ്-പുകയില കടകൾ; നടപടിയെടുക്കാതെ എച്ച്.എസ്.ഇ എന്ന് വിമർശനം
Friday, November 27, 2026
വിടവാങ്ങി ‘ഗുണ്ട ബിനു’; സോഷ്യൽ മീഡിയ താരം ശരത് ഉണ്ണിത്താൻ അമേരിക്കയിൽ അന്തരിച്ചു
USA Malayalam News

വിടവാങ്ങി ‘ഗുണ്ട ബിനു’; സോഷ്യൽ മീഡിയ താരം ശരത് ഉണ്ണിത്താൻ അമേരിക്കയിൽ അന്തരിച്ചു

തനതായ ഹാസ്യശൈലിയിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ശരത് ഉണ്ണിത്താൻ (40) അന്തരിച്ചു. അമേരിക്കയിൽ ജോലി ചെയ്തിരുന്ന അദ്ദേഹം അവിടെ വെച്ച് കുഴഞ്ഞുവീണാണ് മരണപ്പെട്ടത്. കഴിഞ്ഞ മാർച്ച് 31-നായിരുന്നു ശരത്തിന്റെ ജന്മദിനം. പിറന്നാൾ ആഘോഷത്തിന്റെ സന്തോഷം മായും മുൻപേ എത്തിയ അപ്രതീക്ഷിത വിയോഗവാർത്ത സുഹൃത്തുക്കളെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

സ്റ്റേജിൽ നിന്ന് സ്ക്രീനിലേക്ക്

ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയായ ശരത് ഒരു മികച്ച മിമിക്രി കലാകാരനായിരുന്നു. കൊച്ചിൻ ഗിന്നസ്, തിരുവനന്തപുരം സരിഗ തുടങ്ങിയ പ്രമുഖ മിമിക്രി ട്രൂപ്പുകളിലൂടെയാണ് അദ്ദേഹം തന്റെ കലാജീവിതം ആരംഭിച്ചത്. സ്റ്റേജുകളിൽ നിന്ന് പിന്നീട് സോഷ്യൽ മീഡിയയിലേക്ക് ചുവടുമാറ്റിയപ്പോൾ അദ്ദേഹം ‘ഗുണ്ട ബിനു’ എന്ന പേരിൽ പരിചിതനായി.

‘ഗുണ്ട ബിനു’ എന്ന വികാരം

വലിയ മീശയും, കട്ടിപ്പുരികവും, കറുത്ത മറുകും, തലയിലെ കെട്ടും—ഈ ലുക്കിൽ ശരത് അവതരിപ്പിച്ച റീൽസുകൾക്ക് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. പ്രത്യേകിച്ച് അദ്ദേഹം അവതരിപ്പിച്ച ‘ഓണം വന്നല്ലോ’ എന്ന റീൽ ഏറെ വൈറലായിരുന്നു. അവസാനമായി ട്രംപിനെ ഉൾപ്പെടുത്തി അദ്ദേഹം ചെയ്ത വീഡിയോയും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

പ്രമുഖരുടെ അനുശോചനം

നടി സ്നേഹ ശ്രീകുമാർ അടക്കമുള്ള പ്രമുഖർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. “പ്രിയ കലാകാരൻ അമേരിക്കയിൽ വച്ച് മരണപ്പെട്ടു എന്ന വാർത്ത വേദനയോടെ അറിയിക്കുന്നു” എന്നാണ് സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. കലയെ ഇത്രമാത്രം സ്നേഹിച്ചിരുന്ന, എല്ലാവരെയും ചിരിപ്പിച്ചിരുന്ന ഒരു വ്യക്തിയുടെ മടക്കം കലാലോകത്തിന് വലിയൊരു നഷ്ടം തന്നെയാണ്.

Chief Editor
Correspondent