⚡ Breaking
അയർലൻഡിലെ ‘മൈൻഡിന്’ പുതിയ നേതൃത്വം: നിഷ ജോസഫ് പ്രസിഡന്റ്, സാജു കുമാർ സെക്രട്ടറി രാത്രി വൈകിയുള്ള ചർച്ചയ്‌ക്കൊടുവിൽ 10.75% ശമ്പള കരാറിൽ ധാരണ: പൊതുമേഖലാ പണിമുടക്ക് റദ്ദാക്കി യൂറോപ്യൻ ഉച്ചകോടിയുടെ തിളക്കത്തിൽ ഡബ്ലിൻ നഗരം; സുരക്ഷാ നടപടികൾ ശക്തമാക്കി ഗാർഡ; ഡബ്ലിൻ നഗരത്തിൽ നാല് ദിവസത്തെ ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു “Take It or Leave It”: ശമ്പള വാഗ്ദാനത്തിൽ തീരുമാനമെടുക്കാൻ യൂണിയനുകൾക്ക് 48 മണിക്കൂർ വായ്പയെടുപ്പിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ്; ബാങ്കുകളിൽ നിന്ന് 3 ബില്യൺ യൂറോയുടെ പേഴ്സണൽ വായ്പകൾ എടുത്ത് ഐറിഷ് ജനത ഐറിഷ് വാട്ടേഴ്സിന്റെ മോശം മാനേജ്‌മെന്റ് പരിസ്ഥിതിക്ക് തിരിച്ചടിയാവുന്നു: 55% പ്ലാന്റുകളും മാനദണ്ഡം പാലിച്ചില്ലെന്ന് EPA അയർലൻഡിലെ ‘മൈൻഡിന്’ പുതിയ നേതൃത്വം: നിഷ ജോസഫ് പ്രസിഡന്റ്, സാജു കുമാർ സെക്രട്ടറി രാത്രി വൈകിയുള്ള ചർച്ചയ്‌ക്കൊടുവിൽ 10.75% ശമ്പള കരാറിൽ ധാരണ: പൊതുമേഖലാ പണിമുടക്ക് റദ്ദാക്കി യൂറോപ്യൻ ഉച്ചകോടിയുടെ തിളക്കത്തിൽ ഡബ്ലിൻ നഗരം; സുരക്ഷാ നടപടികൾ ശക്തമാക്കി ഗാർഡ; ഡബ്ലിൻ നഗരത്തിൽ നാല് ദിവസത്തെ ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു “Take It or Leave It”: ശമ്പള വാഗ്ദാനത്തിൽ തീരുമാനമെടുക്കാൻ യൂണിയനുകൾക്ക് 48 മണിക്കൂർ വായ്പയെടുപ്പിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ്; ബാങ്കുകളിൽ നിന്ന് 3 ബില്യൺ യൂറോയുടെ പേഴ്സണൽ വായ്പകൾ എടുത്ത് ഐറിഷ് ജനത ഐറിഷ് വാട്ടേഴ്സിന്റെ മോശം മാനേജ്‌മെന്റ് പരിസ്ഥിതിക്ക് തിരിച്ചടിയാവുന്നു: 55% പ്ലാന്റുകളും മാനദണ്ഡം പാലിച്ചില്ലെന്ന് EPA
Wednesday, November 11, 2026
ഐറിഷ് റെസിഡൻസ് പെർമിറ്റ് (IRP) കാലാവധി കഴിഞ്ഞവർക്കും യാത്ര ചെയ്യാം; കാലാവധി ഫെബ്രുവരി 28 വരെ നീട്ടി!
Europe News Malayalam

ഐറിഷ് റെസിഡൻസ് പെർമിറ്റ് (IRP) കാലാവധി കഴിഞ്ഞവർക്കും യാത്ര ചെയ്യാം; കാലാവധി ഫെബ്രുവരി 28 വരെ നീട്ടി!

അയർലൻഡിൽ താമസിക്കുന്ന വിദേശികൾക്ക് വലിയ ആശ്വാസമായി ഇമിഗ്രേഷൻ സർവീസ് ഡെലിവറി (ISD) പുതിയ പ്രഖ്യാപനം നടത്തി. കാലാവധി കഴിഞ്ഞ ഐആർപി (IRP) കാർഡുകൾ ഉപയോഗിച്ച് വിദേശയാത്ര നടത്താനും അയർലൻഡിലേക്ക് തിരികെ വരാനും അനുമതി നൽകുന്ന ‘ട്രാവൽ കൺഫർമേഷൻ നോട്ടീസ്’ (Travel Confirmation Notice) 2026 ഫെബ്രുവരി 28 വരെ നീട്ടിയിരിക്കുന്നു.

ജനുവരി 31-ന് അവസാനിക്കേണ്ടിയിരുന്ന ഈ ആനുകൂല്യമാണ് ഇപ്പോൾ ഒരു മാസത്തേക്ക് കൂടി നീട്ടി നൽകിയിരിക്കുന്നത്. കാർഡുകൾ പുതുക്കുന്നതിലെ കാലതാമസം കണക്കിലെടുത്താണ് സർക്കാരിന്റെ ഈ നീക്കം.

ആർക്കൊക്കെ ഈ ആനുകൂല്യം ലഭിക്കും?

ഈ നിയമം എല്ലാവർക്കും ബാധകമല്ല. താഴെ പറയുന്നവർക്ക് മാത്രമേ ഈ സൗകര്യം ഉപയോഗിക്കാൻ കഴിയൂ:

  1. നിലവിലെ ഐആർപി കാർഡിന്റെ കാലാവധി തീരുന്നതിന് മുമ്പ് തന്നെ പുതുക്കാനായി അപേക്ഷ സമർപ്പിച്ചവർ.
  2. അപേക്ഷ സമർപ്പിച്ചിട്ടും പുതിയ കാർഡ് തപാലിൽ ലഭിക്കാത്തവർ.

ശ്രദ്ധിക്കുക:

നിങ്ങളുടെ കാർഡിന്റെ കാലാവധി കഴിഞ്ഞ ശേഷമാണ് നിങ്ങൾ അപേക്ഷ നൽകിയതെങ്കിൽ നിങ്ങൾക്ക് ഈ ഇളവ് ലഭിക്കില്ല. അത്തരം സാഹചര്യത്തിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കുന്നതാണ് ഉചിതം.

യാത്ര ചെയ്യുമ്പോൾ കൈയ്യിൽ കരുതേണ്ട രേഖകൾ:

വിദേശയാത്ര കഴിഞ്ഞ് അയർലൻഡിലേക്ക് തിരികെ വരുമ്പോൾ വിമാനത്താവളത്തിൽ താഴെ പറയുന്ന മൂന്ന് രേഖകൾ നിർബന്ധമായും കാണിക്കണം:

  • കാലാവധി കഴിഞ്ഞ ഐആർപി കാർഡ്: ഒറിജിനൽ കാർഡ് കൈയ്യിൽ ഉണ്ടായിരിക്കണം. ഇതിന്റെ സോഫ്റ്റ് കോപ്പിയോ ഫോട്ടോയോ സ്വീകരിക്കില്ല.
  • അപേക്ഷ നൽകിയതിന്റെ രേഖ: ഐആർപി പുതുക്കാൻ അപേക്ഷിച്ചപ്പോൾ ലഭിച്ച ഇമെയിൽ കൺഫർമേഷൻ പ്രിന്റ് എടുത്ത് കരുതുക. അതിൽ നിങ്ങളുടെ അപേക്ഷാ നമ്പറും (OREG number) തീയതിയും വ്യക്തമായിരിക്കണം.
  • ട്രാവൽ കൺഫർമേഷൻ നോട്ടീസ്: ഐഎസ്ഡി വെബ്സൈറ്റിൽ ലഭ്യമായ ഔദ്യോഗിക കത്താണ് ഇത്. ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് കൈയ്യിൽ വെക്കണം. എയർലൈൻ ജീവനക്കാർക്കും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്കും കാണിക്കാനാണ് ഈ കത്ത്.

വിസ ആവശ്യമുള്ള രാജ്യക്കാർ ശ്രദ്ധിക്കാൻ (ഉദാഹരണത്തിന് ഇന്ത്യക്കാർ):

ഇന്ത്യ ഉൾപ്പെടെയുള്ള ‘വിസ ആവശ്യമായ’ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മറ്റ് ചില കാര്യങ്ങൾ കൂടി ബാധകമാണ്:

  • നിങ്ങളുടെ പാസ്പോർട്ടിൽ നിലവിൽ കാലാവധിയുള്ള ‘മൾട്ടി എൻട്രി വിസ’ ഉണ്ടെങ്കിൽ നിങ്ങൾക്ക് തടസ്സമില്ലാതെ യാത്ര ചെയ്യാം.
  • സിംഗിൾ എൻട്രി വിസയിൽ വന്നവർക്കും റീ-എൻട്രി വിസ ഇല്ലാത്തവർക്കും ഐആർപി കാർഡ് ഇല്ലാതെ യാത്ര ചെയ്യുന്നത് ചിലപ്പോൾ തടസ്സമായേക്കാം.

മറ്റ് രാജ്യങ്ങൾ വഴി യാത്ര ചെയ്യുമ്പോൾ (Transit):

ഇതൊരു ഐറിഷ് സർക്കാർ തീരുമാനമായതിനാൽ അയർലൻഡിലേക്ക് നേരിട്ടുള്ള വിമാനങ്ങളിൽ യാത്ര ചെയ്യുന്നതാണ് ഏറ്റവും സുരക്ഷിതം. മറ്റ് രാജ്യങ്ങൾ വഴി (ഉദാഹരണത്തിന് യുകെ, ഫ്രാൻസ്, ജർമ്മനി) കണക്ഷൻ ഫ്ലൈറ്റുകളിൽ വരുമ്പോൾ ആ രാജ്യങ്ങളിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഈ ഇളവ് അംഗീകരിക്കണമെന്നില്ല. അതിനാൽ ട്രാൻസിറ്റ് വിസ ആവശ്യമുള്ള രാജ്യങ്ങൾ വഴി യാത്ര ചെയ്യുമ്പോൾ അതത് രാജ്യങ്ങളിലെ നിയമങ്ങൾ മുൻകൂട്ടി പരിശോധിക്കുക.

അടിയന്തര യാത്രകൾ:

മരണാനന്തര ചടങ്ങുകൾക്കോ മറ്റ് അടിയന്തര സാഹചര്യങ്ങൾക്കോ ആയി പെട്ടെന്ന് യാത്ര ചെയ്യേണ്ടവർക്ക് രജിസ്ട്രേഷൻ ഓഫീസുമായി ബന്ധപ്പെടാം. വിമാന ടിക്കറ്റിന്റെ പകർപ്പ് സഹിതം ‘Urgent Travel’ എന്ന് വിഷയത്തിൽ നൽകി ഇമെയിൽ അയച്ചാൽ അപേക്ഷ വേഗത്തിൽ പരിഗണിക്കാൻ സാധ്യതയുണ്ട്.

Chief Editor
Correspondent