ഡബ്ലിൻ: അയർലൻഡിന്റെ തെക്കുകിഴക്കൻ മേഖലകളിലെ ആറ് കൗണ്ടികളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ‘യെല്ലോ സ്റ്റാറ്റസ്’ മുന്നറിയിപ്പ് (Status Yellow rain warning) പ്രഖ്യാപിച്ചു. കനത്ത മഴ, പ്രാദേശിക വെള്ളപ്പൊക്കം, കാഴ്ചക്കുറവ് എന്നിവ കാരണം യാത്രകൾ ദുഷ്കരമാവാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ മെറ്റ് എയ്‌റെൻ (Met Éireann) മുന്നറിയിപ്പ് നൽകി.
കാർലോ, കിൽകെന്നി, വെക്സ്ഫോർഡ്, വിക്ലോ, കോർക്ക്, വാട്ടർഫോർഡ് എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ് നിലവിലുള്ളത്. ഇന്നലെ അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വന്ന ഈ മുന്നറിയിപ്പ് ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ തുടരും.
കാഴ്ചക്കുറവ് കാരണം റോഡുകളിൽ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് മെറ്റ് എയ്‌റെൻ നിർദ്ദേശിച്ചു. പ്രാദേശികമായുള്ള വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് അധികൃതർ വേണ്ട ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്.

