ഏകദിന ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ചിരവൈരികളായ പാക്കിസ്ഥാനെ 7 വിക്കറ്റിനു തകർത്ത് ഇന്ത്യ. നായകൻ രോഹിത് ശർമ മുന്നിൽനിന്നു നയിച്ചപ്പോൾ പാക്കിസ്ഥാൻ ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം ഇന്ത്യ 30.3 ഓവറിൽ 3 വിക്കറ്റു നഷ്ടത്തിൽ മറികടന്നു.
ഓപ്പണിംഗില്‍ തിരിച്ചെത്തിയ ശുഭ്മാന്‍ ഗില്‍(16) തിളങ്ങിയില്ലെങ്കിലും മികച്ച ഷോട്ടുകള്‍ പുറത്തെടുത്തു. എന്നാല്‍ പെട്ടെന്ന് മടങ്ങിയെത്തിയതിന്റെ ക്ഷീണം താരത്തിലുണ്ടായിരുന്നു. ഗില്‍ പുറത്തായതിന് പിന്നാലെ വിരാട് കോലി(16) ക്രീസിലെത്തി. എന്നാല്‍ രോഹിത്തിന്റെ വെടിക്കെട്ടായിരുന്നു പിന്നീട് കണ്ടത്. 63 പന്തില്‍ ആറ് ഫോറിന്റെയും ആറ് സിക്‌സറുകളുടെയും അകമ്പടിയില്‍ താരം എടുത്തത് 86 റണ്‍സാണ്.
കോലി പിന്നീട് മടങ്ങിയെങ്കിലും ശ്രേയസ് അയ്യരിനെയും കൂട്ടുപിടിച്ച് രോഹിത് ടീമിനെ മികച്ച നിലയിലെത്തിച്ച ശേഷമാണ് പുറത്തായത്. സെഞ്ച്വറിക്ക് 14 റണ്‍സ് അകലെ വെച്ചായിരുന്നു താരം മടങ്ങിയത്. ശ്രേയസ് 53 റണ്‍സുമായി പുറത്താവാതെ നിന്നു. മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറുകളും താരം പറത്തി.