അയർലണ്ടിലെ ജപമാല റാലി ശനിയാഴ്ച 21 2023 ഒക്ടോബറിന് നടക്കും
പത്തോളം രാജ്യങ്ങളിൽ നിന്നുള്ള വിവിധ ഭാഷക്കാരും ദേശക്കാരും പങ്കെടുക്കുന്ന ജപമാല റാലി 2023, സെന്റ് മേരീസ് & സെന്റ് മൈക്കിൽസ് രാത്ഡ്രം (കൗണ്ടി – വിക്ലോ) ദേവാലയത്തില്‍ ഈ മാസം 21- ന്.
3.30-ന് ആരംഭിക്കുന്ന ജപമാല റാലിയിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നുതായി സംഘാടകർ അറിയിച്ചു.
അയർലണ്ടിന്റെ ചരിത്രത്തിൽ ആദ്യമായി ആണ് ഇത്ര അധികം രാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾ റാലിക്കായി ഒരുമിച്ചു കൂടുന്നത്
ജപമാലറാണിയോട് കൂടെ ആയിരിക്കുന്നതിനും, ജപമാലയുടെ ശക്തി കൂടുതലായി അറിയുന്നതിനും, ജപമാല റാണിക്കായി പ്രത്യേകം മാറ്റിവച്ചിരിക്കുന്ന ഈ മാസത്തിൽ, പരിശുദ്ധ അമ്മയിൽ നിന്നും അനുഗ്രഹങ്ങള്‍ അയർലണ്ടിലെ ഓരോ കുടുംബത്തിലും കൂടുതലായി ലഭിക്കുന്നതിനുമായി ആണ് ഈ റാലി ഒരുക്കിയിരിക്കുന്നത്.
മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് തകർന്നുപോയ ഇന്നത്തെ യുവജനങ്ങൾക്കുവേണ്ടിയും വിശ്വാസം നഷ്ട്ടപ്പെട്ടു പോയ ഈ തലമുറകൾക്കുവേണ്ടിയും പരിശുദ്ധ അമ്മയോട് ചേർന്ന് ഈശോയോട് പ്രാർത്ഥിക്കുവാൻ ഈ റാലി നമുക്ക് ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നതായും സംഘാടകർ പറഞ്ഞു.
ഈ റാലിയുടെ വിജയത്തിനായി ഒരു മദ്ധ്യസ്ഥ പ്രാർത്ഥന ഗ്രൂപ്പ് ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട്. നിങ്ങൾക്കും ഈ ജപമാല റാലിയുടെ വിജയത്തിനായി മാധ്യസ്ഥ പ്രാർത്ഥനാ ഗ്രൂപ്പിൽ ഭാഗമാകാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
Whatsap : 0899654293