• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Friday, July 4, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home World Malayalam News USA Malayalam News

സാക്കിർ ഹുസൈന്റെ സംസ്കാരം ഇന്ന് സാൻഫ്രാൻസിസ്കോയിൽ

Editor by Editor
December 19, 2024
in USA Malayalam News
0
zakir hussain s funeral to be held in san francisco on december 19

zakir hussain s funeral to be held in san francisco on december 19

10
SHARES
336
VIEWS
Share on FacebookShare on Twitter

തബലിസ്‌റ്റ്‌ ഉസ്താദ്‌ സാക്കിർ ഹുസൈെന്റെ(73) സംസ്കാരം വ്യാഴാഴ്ച സാൻഫ്രാൻസിസ്കോയിൽ നടക്കുമെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സമയം രാത്രി 10.30 നാണ്‌ സംസ്‌കാരം. സംസ്കാരത്തെക്കുറിച്ച്‌ കൂടുതൽ വിവരങ്ങൾ കുടുംബം വെളിപ്പെടുത്തിയിട്ടില്ല. ഉയർന്ന രക്തസമ്മർദവും ഹൃദയസംബന്ധമായ അസുഖങ്ങളുംമൂലം അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ തിങ്കളാഴ്‌ച പുലർച്ചെയായിരുന്നു സാക്കിർ ഹുസൈനിന്റെ മരണം.

പ്രമുഖ തബല വാദകനായിരുന്ന ഉസ്താദ്‌ അല്ലാരാഖയുടെ മൂത്ത മകനായി 1951ൽ മുംബൈയിൽ ജനിച്ചു. അഞ്ചാംവയസ്സുമുതൽ അച്ഛനിൽനിന്ന്‌ സംഗീതാഭ്യാസം തുടങ്ങി. 12 വയസ്സിനുള്ളിൽ രാജ്യത്ത്‌ അങ്ങോളമിങ്ങോളം വേദികളിൽ ആ  താള വിസ്‌മയം എത്തി.

ഇന്ത്യയിലും വിദേശത്തുമായി നിരവധി സിനിമകൾക്കായി അദ്ദേഹം സംഗീതമൊരുക്കി.  മലയാളത്തിൽ ‘വാനപ്രസ്ഥം’ സിനിമയുടെ സംഗീത സംവിധായകനാണ്‌. 1988ൽ പത്മശ്രീയും 2002ൽ പത്മഭൂഷണും 2023ൽ പത്മ വിഭൂഷണും നൽകി രാജ്യം ആദരിച്ചു. രാജ്യത്ത്‌ സംഗീതത്തിലെ പരമോന്നത ബഹുമതിയായ സംഗീതനാടക അക്കാദമി അവാർഡ്‌ 1990ൽ ലഭിച്ചു. അഞ്ച്‌ ഗ്രാമി അവാർഡുകൾ നേടിയിട്ടുണ്ട്‌. മൂന്നെണ്ണം ഈ വർഷമാണ്‌. സംഗീത പരിപാടികളുമായി ജനുവരിയിൽ ഇന്ത്യാ ടൂർ നടത്താനിരിക്കെയാണ്‌ തികച്ചും ആകസ്മികമായുള്ള വിടവാങ്ങൽ. കഥക്‌ നർത്തകി അന്റോണിയ മിനെക്കോളയാണ് ഭാര്യ.  സംവിധായിക അനിസ ഖുറേഷി, നർത്തകി ഇസബെല്ല ഖുറേഷി എന്നിവർ മക്കളാണ്

Tags: Film IndustryIndianUSAZakir Hussain
Next Post
dublin airport terminal 2

യാത്രക്കാരുടെ പരിധി 36 ദശലക്ഷമായി ഉയർത്താൻ ഡബ്ലിൻ എയർപോർട്ട് ശ്രമം

Popular News

  • ഡബ്ലിനിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ പെട്ടു നിരവധി പേർക്ക് പരിക്കേറ്റു

    ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സമരം: ഡബ്ലിൻ വിമാനത്താവളത്തിൽ 16 വിമാനങ്ങൾ റദ്ദാക്കി

    10 shares
    Share 4 Tweet 3
  • സൗജന്യ ക്യാരി-ഓൺ ബാഗുകളും തടസ്സമില്ലാത്ത കണക്ഷനുകളും ഉൾപ്പെടെ യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ പാർലമെന്റ്

    11 shares
    Share 4 Tweet 3
  • ഗാസ മുനമ്പിൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ; വെടിനിർത്തൽ ശ്രമങ്ങൾ ശക്തമാകുന്നു

    10 shares
    Share 4 Tweet 3
  • ചരിത്രം കുറിച്ച് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ

    10 shares
    Share 4 Tweet 3
  • അയർലൻഡിലെ വാടക പ്രതിസന്ധി: പുതിയ നിയമങ്ങൾ വന്നതോടെ ഭൂവുടമകൾ വസ്തുക്കൾ വിറ്റൊഴിയുന്നു

    17 shares
    Share 7 Tweet 4
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha

1