• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, May 17, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home World Malayalam News USA Malayalam News

ഓർമ്മ അന്താരാഷ്ട്ര പ്രസംഗ മത്സരം മൂന്നാം സീസണു തുടക്കമായി

Editor by Editor
February 17, 2025
in USA Malayalam News
0
orma international speech competition
11
SHARES
353
VIEWS
Share on FacebookShare on Twitter

ലോകമലയാളികളെ ഒരു കുടക്കീഴില്‍ അണി നിരത്തുന്ന ഓവർസീസ് റസിഡൻ്റ് മലയാളീസ് അസോസിയേഷന്‍ (ORMA) അഥവാ ‘ഓര്‍മ്മ ഇൻറർനാഷണൽ’ സംഘടിപ്പിച്ച ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘഷങ്ങളോടനുബന്ധിച്ച്, രണ്ടായിരത്തി ഇരുപത്തിയഞ്ചിലെ പ്രവർത്തനോദ്ഘാടനവും, അന്താരാഷ്ട്ര പ്രസംഗ മത്സരത്തിൻ്റെ മൂന്നാം സീസൺ കിക്ക്‌ ഓഫും സംയുക്തമായി ഫിലാഡെൽഫിയായിൽ ആഘോഷപൂർവ്വം നടത്തപ്പെട്ടു. ഹോളി ഫാമിലി യൂണിവേഴ്സിറ്റി അക്കാദമിക് അഫ്യേഴ്സ് വൈസ് പ്രസിഡൻ്റ് ഡോ. ബിന്ദു ആലപ്പാട്ട്‌ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ച ചടങ്ങിൽ ഫിലാഡൽഫിയയിലെ വിവി ധ സാമൂഹിക സാംസ്‌കാരിക സംഘടനാ നേതാക്കൾ, ഓർമയുടെ സ്പോൺസേർസ്, അഭ്യുദയകാംക്ഷികൾ, മാധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

ഷൈൻ തോമസിന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പൊതുയോഗത്തിൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം പുതിയ ഭാരവാഹികളായ പ്രസിഡൻ്റ് സജി സെബാസ്റ്റ്യൻ, സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, ട്രഷറർ റോഷൻ പ്ലാമൂട്ടിൽ എന്നിവർക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ഓർമ്മ ടാലൻറ്റ് പ്രൊമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, ചരിത്ര വിജയമായിക്കഴിഞ്ഞ രണ്ടു സീസണുകളിലെ മത്സര പരിശീലന പരമ്പരകൾക്ക്, താങ്ങും തണലുമായ എല്ലാവർക്കും നന്ദിപറഞ്ഞുകൊണ്ട് മൂന്നാം സീസണിൻ്റെ വിജയത്തിനായി ഒത്തൊരുമയോടെ കൈകോർക്കാൻ, വളർന്നുവരുന്ന ഭാവി തലമുറയ്ക്ക് പ്രചോദനമാകാൻ എല്ലാവരെയും ആഹ്വാനം ചെയ്‌തു. മുൻ പ്രസിഡൻ്റ് ജോർജ് നടവയൽ , ഫിലാഡൽഫിയ പോലീസ് സാർജൻ്റ് ബ്ലെസ്സൺ മാത്യു , ഓർമ പബ്ലിക് അഫ്യേഴ്സ് ചെയർമാൻ വിൻസൻ്റ് ഇമ്മാനുവേൽ, ഓർമ ട്രഷറർ റോഷൻ പ്ലാമൂട്ടിൽ എന്നവർ ആശംസകൾ നേർന്നു പ്രസംഗിച്ചു . ഏൻഞ്ചൽ പ്ലാമൂട്ടിൽ, റോസ്മേരി പ്ലാമൂട്ടിൽ എന്നിവർ ദേശീയഗാനം ആലപിച്ചു. തുടർന്ന് ഷൈൻ തോമസ്, ക്രിസ്റ്റി എബ്രഹാം, ഷൈല രാജൻ എന്നിവർ ആലപിച്ച തമിഴ്, ഹിന്ദി, മലയാളം ഗാനങ്ങൾ സദസ്സിനു മാറ്റുകൂട്ടി.
ഓർമ ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡണ്ട് ഷൈല രാജൻ സ്വാഗതവും സെക്രട്ടറി ക്രിസ്റ്റി എബ്രഹാം നന്ദിയും രേഖപ്പെടുത്തി. യുഎന്‍ സ്പീച്ച് ഫെയിം, യൂത്ത് കോഓർഡിനേറ്റർ എയ്മിലിൻ റോസ് തോമസ് പരിപാടികൾക്ക് മാസ്റ്റർ ഓഫ് സെറിമണിയായി.

ഒന്നാം സീസണിൽ 428 പേരും, രണ്ടാം സീസണിൽ 1467 പേരും പങ്കെടുത്ത, മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന മത്സരങ്ങളുടെ വിജയികള്‍ക്കായി മൂന്നാം സീസണിലും പത്ത് ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുകളാണ് കാത്തിരിക്കുന്നത്. 2025 ജനുവരി 26 മുതൽ ഓഗസ്റ്റ് 9 വരെ മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം നടക്കുന്നത്. ഓഗസ്റ്റ് 8,9 തീയതികളില്‍ പാലായില്‍ വെച്ച് ഗ്രാന്‍ഡ് ഫിനാലെ നടത്തപ്പെടും. കൃത്യമായ പരിശീലനം നല്‍കിക്കൊണ്ടു പ്രസംഗം മത്സരം നടത്തുന്ന ആദ്യത്തെ സംഘടനയെന്ന ബഹുമതിയും ഓര്‍മ്മയ്ക്ക് അവകാശപ്പെടാവുന്നതാണ്. ഒന്നാം റൗണ്ടിൽ തിരഞ്ഞെടുക്കപ്പെടുന്ന മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും പ്രസംഗ പരിശീലനം നല്‍കിയതിനു ശേഷം മത്സരത്തിനു തയ്യാറാക്കുന്ന മറ്റൊരു സംഘടന ഇല്ലെന്നു തന്നെ പറയാം. വിജയികള്‍ക്കു സിവില്‍ സര്‍വ്വീസ് പരിശീലനം ലഭിക്കുന്നതിനായുള്ള സ്‌കോളര്‍ഷിപ്പും ഓര്‍മ്മയുടെ സംഘാടകര്‍ ഇന്ത്യയിലെ തന്നെ പ്രശസ്തമായ വേദിക് സിവില്‍ സര്‍വ്വീസ് ട്രെയിനിങ്ങു അക്കാദമി വഴി ഒരുക്കി നല്‍കുന്നു. ജനുവരി 26 മുതൽ മാർച്ച് 26 വരെ നീണ്ടുനിൽക്കുന്ന ആദ്യഘട്ട മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ജൂനിയർ – സീനിയർ ക്യാറ്റഗറികളിലെ ഇംഗ്ലീഷ് – മലയാളം വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെടുന്ന 25 വീതം വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം ഘട്ട മത്സരത്തില്‍ പങ്കെടുക്കാം.
രജിസ്റ്റർ ചെയ്യുന്ന സമയത്തു പഠിക്കുന്ന ഗ്രേഡ് അനുസരിച്ചു, ഏഴാം ക്ലാസ്സുമുതൽ പത്താം ക്ലാസ്സുവരെയുള്ളവർക്ക് ജൂനിയര്‍ വിഭാഗത്തിലും പതിനൊന്നാം ക്ലാസ്സുമുതൽ ഡിഗ്രി അവസാനവർഷം വരെയുള്ളവർക്ക് സീനിയർ വിഭാഗത്തിലും പങ്കെടുക്കാം. സെക്കന്‍ഡ് റൗണ്ട് മത്സരത്തില്‍ മലയാളം-ഇംഗ്ലീഷ് ഭാഷകളില്‍ ജൂനിയര്‍-സീനിയര്‍ വിഭാഗങ്ങളില്‍ നിന്നും വിജയികളാകുന്ന 13 വീതം വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് 9 ന് നടക്കുന്ന ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഫൈനല്‍ റൗണ്ടിന് മുന്നോടിയായി ഓഗസ്റ്റ് 8 ന് പാലായില്‍ വച്ച് മത്സരാര്‍ത്ഥികള്‍ക്ക് പബ്ലിക് സ്പീക്കിംഗില്‍ പ്രത്യേക പരിശീലനം നൽകുന്നതാണ്.

മത്സരവും പരിശീലന പരിപാടികളും തികച്ചും സൗജന്യമാണ്‌. കഴിഞ്ഞ സീസണുകളിൽ ചെയ്തിരുന്നതു പോലെ ഗൂഗിള്‍ രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിച്ചയക്കുകയാണ് മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള ആദ്യപടി. രജിസ്റ്റര്‍ ചെയ്യുന്ന അവസരത്തില്‍ തന്നെ സീനിയർ, ജൂനിയർ, ഇംഗ്ലീഷ്, മലയാളം മത്സരാർത്ഥികൾ ലോക സമാധാനം(World Peace) എന്ന വിഷയത്തെക്കുറിച്ച് മൂന്നു മിനിറ്റല്‍ കവിയാത്ത പ്രസംഗത്തിൻ്റെ വീഡിയോ ഗൂഗിള്‍ഫോമിലൂടെ അപ്‌ലോഡ് ചെയ്യണം. ഗൂഗിള്‍ ഫോമില്‍ വീഡിയോ അപ് ലോഡ് ചെയ്യാന്‍ സാധിക്കാത്ത പക്ഷം ormaspeech@gmail.com എന്ന ഈമെയിലില്‍ അയച്ചു നല്‍കാവുന്നതാണ്. വീഡിയോയുടെ തുടക്കത്തില്‍ തന്നെ മത്സരാർത്ഥി പേര് കൃത്യമായി പറയണം. സാമ്പിള്‍ വീഡിയോ വെബ്‌സൈറ്റില്‍ കാണാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കു www.ormaspeech.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

orma international speech competition (2)
orma international speech competition (1)
orma international speech competition (3)
orma international speech competition (4)
orma international speech competition (5)
orma international speech competition (6)

വേദിക് ഐഎഎസ് ട്രെയിനിംഗ് അക്കാദമി, കാര്‍നെറ്റ് ബുക്‌സ്, കരിയര്‍ ഹൈറ്റ്‌സ് എന്നിവയുമായി സഹകരിച്ചാണ് ഓര്‍മ്മ സീസണ്‍ 3 പ്രസംഗ മത്സരം സംഘടിപ്പിക്കുന്നത്. ഗ്രാന്‍ഡ് പ്രൈസായ ‘ഓര്‍മാ ഒറേറ്റര്‍ ഓഫ് ദി ഇയര്‍-2025 ‘ പ്രതിഭയ്ക്ക് അറ്റോണി ജോസഫ് കുന്നേല്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും പ്രശസ്തിപത്രവും സമ്മാനം ലഭിക്കും.
സീനിയര്‍ വിഭാഗത്തില്‍ മലയാളം-ഇംഗ്ലീഷ് ഭാഷകളില്‍ ഒന്നാം സ്ഥാനം നേടുന്ന മത്സരാര്‍ത്ഥികള്‍ക്ക് 50,000 രൂപ വീതം ക്യാഷ് അവാര്‍ഡ് ലഭിക്കും. 30,000 രൂപ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും, 20,000 രൂപ വീതമുള്ള മൂന്ന് മൂന്നാം സമ്മാനങ്ങളും, 10,000 രൂപ വീതമുള്ള നാല് നാലാം സമ്മാനങ്ങളും, 5000 രൂപ വീതമുള്ള മൂന്ന് അഞ്ചാം സമ്മാനങ്ങളും യഥാക്രമം നല്‍കും.
ജൂനിയര്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്-മലയാളം ഭാഷകളിലായി വിജയികളാകുന്ന മത്സരാര്‍ത്ഥികള്‍ക്ക് 25,000 രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുക. 15,000 രൂപ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും 10,000 രൂപ വീതമുള്ള മൂന്ന് മൂന്നാം സമ്മാനങ്ങളും 5000 രൂപ വീതമുള്ള നാല് നാലാം സമ്മാനങ്ങളും 3000 രൂപ വീതമുള്ള മൂന്ന് അഞ്ചാം സമ്മാനങ്ങളും ലഭിക്കും.

മദ്രാസ് ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ. കെ നാരായണക്കുറുപ്പ്, ഡിആര്‍ഡിഒ-എയ്‌റോ സിസ്റ്റംസ് മുൻ ഡയറക്ടർ ജനറൽ ഡോ. ടെസ്സി തോമസ്, അമേരിക്കയിലെ അർക്കാഡിയ യൂണിവേഴ്സിറ്റി പ്രസിഡൻ്റ് ഡോ. അജയ് നായര്‍, ഹോളി ഫാമിലി യൂണിവേഴ്സിറ്റി അക്കാദമിക് അഫ്യേഴ്സ് വൈസ് പ്രസിഡൻ്റ് ഡോ. ബിന്ദു ആലപ്പാട്ട്‌ , മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യന്‍, പ്രശസ്ത മെന്റലിസ്റ് നിപിൻ നിരവത്ത്, ചലച്ചിത്ര സംവിധായകൻ ലാല്‍ ജോസ്, കോര്‍പ്പറേറ്റ് ട്രെയിനര്‍ ആന്‍ഡ് ബിസിനസ് കോച്ച് ഷമീം റഫീഖ് എന്നിവരാണ് ഓര്‍മ്മ അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന്റെ അഡ്വൈസറി ബോർഡ് അംഗങ്ങൾ.

അമേരിക്കയില്‍ അദ്ധ്യാപകനും മോട്ടിവേറ്റര്‍ എഡ്യൂക്കേറ്ററുമായ ജോസ് തോമസ് ചെയര്‍മാനായുള്ള ഓര്‍മ്മ ഇന്റര്‍നാഷണല്‍ ടാലൻ്റ് പ്രൊമോഷന്‍ ഫോറമാണ് പ്രസംഗ മത്സരത്തിന് നേതൃത്വം നല്‍കുന്നത്. അറ്റോണി ജോസഫ് കുന്നേല്‍ (Kunnel Law, ഫിലാഡല്‍ഫിയ), അലക്‌സ് കുരുവിള (മാനേജിംഗ് ഡയറക്ടര്‍, കാര്‍നെറ്റ് ബുക്‌സ്), ഡോ. ആനന്ദ് ഹരിദാസ് M.D, MMI, FACC (സ്‌പെഷ്യലിസ്റ്റ് ഇന്‍ ക്ലിനിക്കല്‍ കാര്‍ഡിയോവാസ്‌കുലര്‍ മെഡിസിന്‍), ഡോ. ജയരാജ് ആലപ്പാട്ട്‌ (സീനിയർ കെമിസ്റ് ) ഷൈന്‍ ജോണ്‍സണ്‍ (റിട്ട. HM, SH ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തേവര), എന്നിവരാണ് ഡയറക്ടര്‍മാര്‍. എബി ജെ ജോസ് (ചെയര്‍മാന്‍, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍)-സെക്രട്ടറി, ഷാജി അഗസ്റ്റിന്‍ – ഫിനാന്‍ഷ്യല്‍ ഓഫീസര്‍, മിസ്. എയ്മിലിന്‍ റോസ് തോമസ് (യുഎന്‍ സ്പീച്ച് ഫെയിം ആന്‍ഡ് യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയ സ്റ്റുഡൻ്റ് )-യൂത്ത് കോര്‍ഡിനേറ്റര്‍.

സജി സെബാസ്റ്റ്യൻ, (പ്രസിഡൻ്റ് ), ക്രിസ്റ്റി എബ്രഹാം (ജനറല്‍ സെക്രട്ടറി), ജോസ് ആറ്റുപുറം (ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍), റോഷന്‍ പ്ലാമൂട്ടില്‍ (ട്രഷറര്‍), പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫ്ഫെയർ ചെയർ വിൻസൻ്റ് ഇമ്മാനുവേൽ, ഓര്‍മ കേരള ചാപ്റ്റര്‍ പ്രസിഡൻ്റ് കുര്യാക്കോസ് മണിവയലില്‍ എന്നീ ഓര്‍മ രാജ്യാന്തര ഭാരവാഹികളും ടീമിലുണ്ട്. സിനർജി കൺസൾട്ടൻസിയിലെ ബെന്നി കുര്യൻ, സോയി തോമസ് എന്നിവരാണ് പ്രസംഗ പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ജോർജ് കരുണയ്ക്കൽ, പ്രൊഫ സർ ടോമി ചെറിയാൻ എന്നിവർ മെൻറ്റേഴ്‌സ് ആയി പരിപാടികൾക്കു നേതൃത്വം നൽകുന്നു.
ഓര്‍മ്മയൊരുക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന് ലോകത്തി ൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പ്രൊമോട്ടര്‍മാരുടേയും അനേകം ബിസിനസ് സ്‌പോണ്‍സര്‍മാരുടെയും പിന്തുണയുണ്ട്. 2009ല്‍ അമേരിക്കയിലെ ഫിലാഡല്‍ഫിയയിലാണ് ഓര്‍മ ഇൻ്റെര്‍നാഷണല്‍ എന്ന ഓവര്‍സീസ് റസിഡൻ്റ് മലയാളീസ് അസ്സോസിയേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ആറു റീജിയനുകളിലായി നിരവധി പ്രൊവിൻസുകളും, അവയ്‌ക്കു കീഴിൽ ചാപ്റ്ററുകളും യൂണിറ്റുകളുമായി ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്നു ഒരു അന്താരാഷ്ട്ര സംഘടനയായി ഓർമ്മ വളർന്നുകൊണ്ടിരിക്കുന്നു.

Next Post
exciting uk visa lottery for indian nationals

യുകെ-ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീം: ഇന്ത്യൻ പൗരന്മാർക്ക് യുകെ വിസ ലോട്ടറി, ഇന്ന് മുതൽ അപേക്ഷിക്കാം

Popular News

  • nedumbassery ivin sijo murder case

    നെടുമ്പാശേരി ഐവിന്‍ ജിജോ കൊലക്കേസ്: കുറ്റം സമ്മതിച്ച് പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍

    10 shares
    Share 4 Tweet 3
  • ക്രാന്തി വാട്ടർ ഫോർഡ്, കിൽക്കെനി യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെൻറ് ജൂൺ രണ്ടിന് ഡബ്ലിനിൽ

    9 shares
    Share 4 Tweet 2
  • അയർലണ്ടിൽ മോർട്ട്ഗേജ് നിരക്കുകൾ വീണ്ടും കുറഞ്ഞു

    14 shares
    Share 6 Tweet 4
  • ഇത് പുതിയ ഇന്ത്യ, ഇനിയും ഇങ്ങോട്ടു വന്നാല്‍ സര്‍വനാശം; പാകിസ്ഥാന് മുന്നറിയിപ്പുമായി മോദി

    9 shares
    Share 4 Tweet 2
  • നന്തൻകോട് കൂട്ടക്കൊലക്കേസ്; പ്രതി കേഡൽ ജിൻസൻ രാജയ്‌ക്ക് ജീവപര്യന്തം

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha