• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Monday, May 12, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home World Malayalam News USA Malayalam News

അമേരിക്കയിൽ നാശംവിതച്ച് ചുഴലിക്കാറ്റ്, 33 മരണം, ഒട്ടേറെ പേർക്ക് പരിക്ക്

Editor by Editor
March 16, 2025
in USA Malayalam News
0
hurricane wreaks havoc in the united states 33 dead many injured
11
SHARES
352
VIEWS
Share on FacebookShare on Twitter

വാഷിങ്ടൺ: ശനിയാഴ്ച മധ്യ അമേരിക്കയിലുടനീളം വീശിയടിച്ച ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും 33 പേർ മരിച്ചു. ഒട്ടേറെപേർക്ക് പരിക്കേൽക്കുകയും ചെയ്തു. വീടുകളുടെ മേൽക്കൂരകൾ തകർന്നതും വലിയ ട്രക്കുകൾ മറിഞ്ഞുകിടക്കുന്നതും ഉൾപ്പടെ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്.

കൻസാസിൽ 50-ലധികം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേരാണ് മരിച്ചത്. കടുത്ത പൊടിക്കാറ്റിനിടെ ദൃശ്യപരത കുറഞ്ഞതാണ് അപകടത്തിന് കാരണമായത്. മരങ്ങളും വൈദ്യുതി ലൈനുകളും വീണതായും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും പോലീസ് റിപ്പോർട്ട് ചെയ്തു.

ശനിയാഴ്ച വൈകീട്ടോടെ മധ്യ അമേരിക്കയിൽ 2,00,000 വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമാണ് വൈദ്യുതി തടസ്സപ്പെട്ടത്. കനേഡിയൻ അതിർത്തിയിൽനിന്ന് ടെക്സസിലേക്ക് 130 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാനുള്ള സാധ്യതയുള്ളതിനാൽ കാട്ടുതീ മുന്നറിയിപ്പും ഉണ്ടായിരുന്നു.

ഈ വാരാന്ത്യത്തിൽ കൂടുതൽ ചുഴലിക്കാറ്റുകൾ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കയിലുണ്ടായ ചുഴലിക്കാറ്റിൽ 2024-ൽ 54 പേർ മരിച്ചെന്നാണ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ കണക്ക്.

Tags: AmericaHurricaneUSA
Next Post
sunita williams butch wilmore return crew 10 iss docking

ക്രൂ-10 ദൗത്യ സംഘത്തിന്റെ ആദ്യഘട്ടം പൂർത്തിയായി; മടക്കയാത്ര 19ന്

Popular News

  • pm modi will address nation today

    ഓപ്പറേഷന്‍ സിന്ദൂര്‍: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

    9 shares
    Share 4 Tweet 2
  • കുടിയേറ്റം നിയന്ത്രിക്കാൻ കടുത്ത പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് യുകെ സർക്കാർ

    9 shares
    Share 4 Tweet 2
  • വെടിനിര്‍ത്തല്‍ ധാരണയായി, തീവ്രവാദത്തിനെതിരായ ശക്തമായ നിലപാട് ഇന്ത്യ തുടരും – വിദേശകാര്യമന്ത്രി 

    10 shares
    Share 4 Tweet 3
  • യാത്രക്കാർക്ക് പ്രത്യേക നിർദേശവുമായി കൊച്ചി വിമാനത്താവളവും; അന്താരാഷ്ട്ര യാത്രക്കാർ 5 മണിക്കൂർ നേരത്തെയെത്തണം

    17 shares
    Share 7 Tweet 4
  • ‘ദേശസുരക്ഷക്ക് ഭീഷണി’; മാത്യു സാമുവലിന്റെ യൂട്യൂബ് ചാനലിന് ഇന്ത്യയിൽ ലക്ക്

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha