മുൻ യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടർ 100ാം വയസ്സിൽ അന്തരിച്ചു. ജോർജിയയിലെ പ്ലെയിൻസിലെ വീട്ടിൽ കുടുംബത്തോടൊപ്പം സമാധാനപരമായി അദ്ദേഹം മരിച്ചുവെന്ന് കാർട്ടർ സെൻ്റർ സ്ഥിരീകരിച്ചു..
അദ്ദേഹത്തിന്റെ മകൻ ചിപ്പ് കാർട്ടർ പറഞ്ഞു, “എന്റെ അച്ഛൻ ഒരു വീരനായിരുന്നു. സമാധാനവും മനുഷ്യാവകാശങ്ങളും നിസ്വാർത്ഥ സ്നേഹവും വിശ്വസിക്കുന്ന എല്ലാവർക്കും അദ്ദേഹം ഒരു പ്രചോദനമായിരുന്നു.”
1977 മുതൽ 1981 വരെ അമേരിക്കയുടെ 39-ാമത് പ്രസിഡന്റായി സേവനമനുഷ്ഠിച്ച കാർട്ടർ, കാമ്പ് ഡേവിഡ് അക്കോർഡ്‌സ് വഴി ഇസ്രയേലും ഈജിപ്തും തമ്മിൽ സമാധാന ഉടമ്പടി നടപ്പിലാക്കി.
പ്രസിഡന്റായി സേവന കാലം വിമർശനങ്ങൾക്ക് വിധേയമായിരുന്നുവെങ്കിലും, കാർട്ടറിന്റെ മനുഷ്യാവകാശ പ്രവർത്തനങ്ങൾ അദ്ദേഹത്തെ മികച്ച മുൻ പ്രസിഡന്റാക്കി.