ഹോട്ടലിൽ നിന്നും വാങ്ങിയ സാലഡിനൊപ്പം മനുഷ്യവിരലും . യുഎസിലെ കണക്റ്റിക്കറ്റിലാണ് സംഭവം. ന്യൂയോർക്കിലെ മൗണ്ട് കിസ്കോയിൽ നിന്നും ഏപ്രിൽ 7നാണ് എല്ലിസൻ കോസി എന്ന യുവതി സാലഡ് വാങ്ങിക്കുന്നത്. സാലഡ് കഴിക്കുന്നതിനിടെ പച്ചക്കറികൾ പോലെ അത്ര സോഫ്റ്റ് അല്ലാത്ത എന്തോ ഒന്ന് കടിച്ചു പോയി. നോക്കിയപ്പോൾ മനുഷ്യവിരൽ. ഉടൻ ഹോട്ടലിൽ വിവരമറിയിച്ച യുവതിക്ക് ലഭിച്ച വിവരങ്ങൾ അനുസരിച്ച് അരുഗുല അരിയുന്നതിനിടെ ഹോട്ടൽ ജീവനക്കാരന്റെ ഇടതുചൂണ്ടുവിരലിന്റെ ഒരു ഭാഗം മുറിഞ്ഞുപോയിരുന്നു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു, എന്നാൽ കൈവിരലും ചോരയും വീണ അരുഗുല സാലഡിൽ ചേർത്ത് വിൽപ്പന നടത്തിയതായാണ് വ്യക്തമാകുന്നത്.
ആരോഗ്യവിഭാഗം ഈ ഹോട്ടലിനെതിരെ കേസെടുക്കുകയും പിഴയിടുകയും ചെയ്തു. ഈ സാലഡ് കഴിച്ച തനിയ്ക്ക് ചർദ്ദിയും , തലവേദനയും പാനിക് അറ്റാക്കുമുൾപ്പെടെ വന്നെന്നും യുവതി പറയുന്നു.