സൗദിക്കൊപ്പം ആതിഥ്യത്തിനായി മത്സരരംഗത്തുണ്ടായിരുന്ന ആസ്ട്രേലിയ പിന്മാറിയതോടെയാണ് സൗദിയുടെ സാധ്യതകള്‍ വര്‍ണാഭമായത്. ആതിഥ്യത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിവസമായ ചൊവ്വാഴ്ചയാണ് തങ്ങള്‍ ബിഡിനായി മത്സരരംഗത്തില്ലെന്ന് ആസ്ട്രേലിയ സ്ഥിരീകരിച്ചത്. ആതിഥ്യത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നത് സൗദിയും ആസ്ട്രേലിയയുമായിരുന്നു.
ഏഷ്യ, ഓഷ്യാനിയ മേഖലയില്‍നിന്ന് ടൂര്‍ണമെന്റ് നടത്തിപ്പിനുള്ള അപേക്ഷകള്‍ സ്വീകരിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 31 ആയി ഫിഫ നിശ്ചയിച്ചിരുന്നു.