• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, November 8, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home World Malayalam News North Korea

പുടിന് ഉത്തരകൊറിയയില്‍ വന്‍ വരവേല്‍പ്: പുതിയ ‘അന്താരാഷ്ട്ര’ സമവാക്യങ്ങള്‍ ?

Editor by Editor
June 19, 2024
in North Korea
0
Putin-and-Kim-begin-talks-as-Pyongyang
10
SHARES
320
VIEWS
Share on FacebookShare on Twitter

പ്യോങ്യാങ്: ആഗോളതലത്തില്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ പുടിന്‍ ഉത്തരകൊറിയയില്‍. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് റഷ്യന്‍ പ്രസിഡന്റ് ഉത്തരകൊറിയയിലെത്തിയത്. 

കിം ജോങ് ഉന്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് പുടിനെ സ്വീകരിച്ചത്. ബുധനാഴ്ച രാവിലെയാണ് ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങില്‍ പുടിനെത്തിയത്. ചുവന്ന പൂക്കളുള്ള ബൊക്കെ നല്‍കിയായിരുന്നു റഷ്യന്‍ പ്രസിഡന്റിനെ സ്വീകരിച്ചത്. പരസ്പരം ഹസ്തദാനം ചെയ്തും ആലിംഗനം ചെയ്തും നേതാക്കള്‍ സ്‌നേഹം പങ്കു വെച്ചു. പിന്നീട് കിം ജോങ് ഉന്നും പുടിനും ചേര്‍ന്ന് ലിമോസിന്‍ കാറില്‍ പുടിന്‍ താമസിക്കുന്ന സ്ഥലത്തേക്ക് പോയി.

പുടിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഉത്തരകൊറിയയിലെ തെരുവുകള്‍ റഷ്യന്‍ പതാകകള്‍ കൊണ്ടും നേതാക്കളുടെ ചിത്രങ്ങള്‍ കൊണ്ടും അലങ്കരിച്ചിരുന്നു. പിന്നീട് പുടിനെ ഔദ്യോഗികമായി സ്വീകരിക്കുന്നതിന് കിം ഉല്‍ സുങ് സ്വകയറില്‍ പരിപാടിയും സംഘടിപ്പിച്ചിരുന്നു.

24 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു റഷ്യന്‍ നേതാവ് ഉത്തരകൊറിയ സന്ദര്‍ശിക്കുന്നത്. പുടിനൊപ്പം റഷ്യന്‍ പ്രതിരോധ മന്ത്രി ആന്‍ഡ്രി ബെലോസോവും വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവും ഉപപ്രധാനമന്ത്രി അലക്‌സാണ്ടര്‍ നൊവാക്കുമുണ്ട്.
ഇരു രാജ്യങ്ങളും തമ്മില്‍ സാമ്പത്തികസൈനിക സഹകരണം കൂടുതല്‍ ഊര്‍ജിതമാക്കാനുള്ള ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളും നടത്തുമെന്നാണ് സൂചന. ഉക്രൈനില്‍ റഷ്യ അധിനിവേശം തുടങ്ങിയതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായിരുന്നു. 

Tags: North Korea
Next Post
Law to strip citizenship to be enacted before Dáil summer break

ഐറിഷ് പൗരത്വം റദ്ദാക്കാനും അന്താരാഷ്ട്ര സംരക്ഷണ സംവിധാനം മെച്ചപ്പെടുത്താനുമുള്ള പദ്ധതികൾ നീതിന്യായ മന്ത്രി പ്രഖ്യാപിച്ചു

Popular News

  • shabna mahmod (2)

    യുകെ ഇമിഗ്രേഷൻ പരിഷ്‌കരണത്തിന് ഡാനിഷ് മാതൃക

    10 shares
    Share 4 Tweet 3
  • ഫാസ്റ്റ് വേ കൊറിയർ സർവ്വീസ് തകർന്നു: ജീവനക്കാർക്ക് ശമ്പളമില്ല, പാഴ്സലുകൾ ട്രാക്ക് ചെയ്യാനാവുന്നില്ല

    10 shares
    Share 4 Tweet 3
  • ‘വീടിന് മേലുള്ള നികുതി, ഭീഷണിപ്പെടുത്തലാണ്’; പ്രോപ്പർട്ടി ടാക്സ് നിർത്തലാക്കണമെന്ന് സ്ലൈഗോ കൗൺസിലർ

    10 shares
    Share 4 Tweet 3
  • യുവതികളെ ലൈംഗികമായി പീഡിപ്പിച്ചു; ബാലെ അധ്യാപകന് ഏഴ് വർഷം തടവ്

    11 shares
    Share 4 Tweet 3
  • വധശ്രമം, മനുഷ്യക്കടത്ത് ഉൾപ്പെടെ ഗുരുതര കേസുകളിൽ; അന്താരാഷ്ട്ര വാറന്റിൽ 11 പേരെ ഗാർഡൈ അറസ്റ്റ് ചെയ്തു

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha