• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, November 8, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Healthcare

സുപ്രധാന പ്രഖ്യാപനം നടത്തി റഷ്യ; ക്യാന്‍സര്‍ വാക്‌സിന്‍ ‘വൈകാതെ ജനങ്ങളിലെത്തും’?

Chief Editor by Chief Editor
February 17, 2024
in Healthcare, Russia, World Malayalam News
0
Putin wins Russian Presidential Election

Putin wins Russian Presidential Election

9
SHARES
311
VIEWS
Share on FacebookShare on Twitter

ആരോഗ്യ മേഖലയില്‍ സുപ്രധാന പ്രഖ്യാപനവുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. ക്യാന്‍സറിനുള്ള വാക്സിന്‍ പുറത്തിറക്കുന്നതിന് തൊട്ടരികിലാണ് റഷ്യന്‍ ശാസ്ത്രജ്ഞരെന്നാണ് പ്രഖ്യാപനം. ലോകത്തിലെ ശാസ്ത്ര പുരോഗതിക്കുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് കാൻസർ. മാരകമായ ഈ രോഗത്തെ കീഴടക്കാൻ ശാസ്ത്രജ്ഞർ പതിറ്റാണ്ടുകളായി പരിശ്രമിക്കുന്നു, എന്നാൽ ഇതുവരെ കാൻസർ വാക്സിൻ നിർമിക്കുന്നതിൽ അവർ വിജയിച്ചിട്ടില്ല. ലോകത്തിലെ പല രാജ്യങ്ങളും ഈ വാക്സിൻ നിർമിക്കുന്നതിന് ശ്രമങ്ങൾ നടത്തിവരുന്നുണ്ട്. ഇതിനിടെ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുട്ടിന്റെ പ്രഖ്യാപനം.

കാൻസർ വാക്സിൻ നിർമ്മിക്കുന്നതിന് റഷ്യൻ ശാസ്ത്രജ്ഞർ വളരെ അടുത്ത് എത്തിയിട്ടുണ്ടെന്നും എല്ലാം ശരിയായാൽ അത് ഉടൻ തന്നെ രോഗികൾക്ക് ലഭ്യമാകുമെന്നും പുടിൻ പറഞ്ഞു. പുതിയ തലമുറയ്‌ക്കായി കാൻസർ വാക്‌സിനും ഇമ്മ്യൂണോമോഡുലേറ്ററി മെഡിസിനും നിർമിക്കുന്നതിന് തങ്ങൾ വളരെ അടുത്താണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ‘ക്യാന്‍സര്‍ വാക്സിനുകളെന്നോ രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്ന പുതിയ തലമുറ മരുന്നെന്നോ വിളിക്കപ്പെടുന്നവയുടെ നിര്‍മാണത്തോട് ഞങ്ങള്‍ അടുത്തിരിക്കുന്നു’ – പുതിന്‍ പറഞ്ഞു. വൈകാതെ അത് വ്യക്തിഗത ചികിത്സയ്ക്ക് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പുതിന്‍ കൂട്ടിച്ചേര്‍ത്തു. ആധുനിക സാങ്കേതികവിദ്യകള്‍ സംബന്ധിച്ച ഒരു ഫോറത്തില്‍ സംസാരിക്കുകയായിരുന്നു റഷ്യന്‍ പ്രസിഡന്റ്. ഏത് തരത്തിലുള്ള കാൻസറിനെതിരെയുള്ളതാണ് വാക്സിനെന്നും പ്രവർത്തനരീതികൾ എങ്ങനെയെന്നും പുടിൻ വ്യക്തമാക്കിയിട്ടില്ല.

നിരവധി രാജ്യങ്ങളും കമ്പനികളും ക്യാന്‍സര്‍ വാക്സിനായുള്ള പരീക്ഷണങ്ങള്‍ ഇതിനോടകം നടത്തിവരുന്നുണ്ട്. ക്യാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ടുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നതിന് ജര്‍മനി ആസ്ഥാനമായുള്ള ബയോഎന്‍ടെക്കുമായി യുകെ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കരാറില്‍ ഒപ്പുവച്ചിരുന്നു.

Tags: CancerMedicinePutinRussiaVaccineWorld
Next Post
Indian Association of Sligo Core Committee 2024-25

Indian Association of Sligo Unveils New Core Committee for 2024-2025 Term

Popular News

  • shabna mahmod (2)

    യുകെ ഇമിഗ്രേഷൻ പരിഷ്‌കരണത്തിന് ഡാനിഷ് മാതൃക

    10 shares
    Share 4 Tweet 3
  • ഫാസ്റ്റ് വേ കൊറിയർ സർവ്വീസ് തകർന്നു: ജീവനക്കാർക്ക് ശമ്പളമില്ല, പാഴ്സലുകൾ ട്രാക്ക് ചെയ്യാനാവുന്നില്ല

    10 shares
    Share 4 Tweet 3
  • ‘വീടിന് മേലുള്ള നികുതി, ഭീഷണിപ്പെടുത്തലാണ്’; പ്രോപ്പർട്ടി ടാക്സ് നിർത്തലാക്കണമെന്ന് സ്ലൈഗോ കൗൺസിലർ

    10 shares
    Share 4 Tweet 3
  • യുവതികളെ ലൈംഗികമായി പീഡിപ്പിച്ചു; ബാലെ അധ്യാപകന് ഏഴ് വർഷം തടവ്

    11 shares
    Share 4 Tweet 3
  • വധശ്രമം, മനുഷ്യക്കടത്ത് ഉൾപ്പെടെ ഗുരുതര കേസുകളിൽ; അന്താരാഷ്ട്ര വാറന്റിൽ 11 പേരെ ഗാർഡൈ അറസ്റ്റ് ചെയ്തു

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha