• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Monday, July 7, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home World Malayalam News Canada Malayalam News

പറന്നുയർന്ന് നിമിഷങ്ങൾക്കകം എയർ കാനഡ ബോയിംഗിന് തീപിടിച്ചു

Editor by Editor
June 10, 2024
in Canada Malayalam News
0
Air Canada Caught Fire
9
SHARES
306
VIEWS
Share on FacebookShare on Twitter

പറന്നുയര്‍ന്നയുടന്‍ ബോയിങ് വിമാനത്തിന്റെ എന്‍ജിനില്‍ തീപ്പിടുത്തം. വെള്ളിയാഴ്ച ടൊറന്റോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ കാനഡ വിമാനത്തിന്റെ എന്‍ജിനാണ് തീപ്പിടിച്ചത്. പാരീസിലേക്ക് പുറപ്പെട്ട എയര്‍ കാനഡയുടെ ബോയിങ് 777 വൈഡ് ബോഡി വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തീപ്പിടിക്കുകയായിരുന്നു.

Superb work by the pilots and their air traffic controllers, dealing with a backfiring engine on takeoff. Heavy plane full of fuel, low cloud thunderstorms, repeated compressor stalls. Calm, competent, professional – well done!
Details: https://t.co/VaJeEdpzcn @AirCanada pic.twitter.com/7aOHyFsR29

— Chris Hadfield (@Cmdr_Hadfield) June 7, 2024

389 യാത്രക്കാരും 13 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ജീവനക്കാരുടെ സമയോചിതമായ ഇടപ്പെടല്‍ മൂലം വന്‍ അപകടം ഒഴിവായി. വിമാനം റണ്‍വേയില്‍ നിന്ന് പറന്നുയരുമ്പോള്‍, വിമാനത്തിന്റെ വലത് എന്‍ജിനില്‍ നിന്ന് സ്‌ഫോടന സാധ്യത തോന്നിപ്പിക്കുന്ന തരത്തില്‍ തീപ്പൊരി ഉണ്ടയത് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ (എ.ടി.സി)യില്‍ കാണുകയും ഉടന്‍ തന്നെ ജീവനക്കാരെ അറിയിക്കുകയുമായിരുന്നു.

വിമാനത്തിന്റെ എന്‍ജിന് തീപ്പിടിച്ചതിന്റെ വീഡിയോ ബഹിരാകാശയാത്രികന്‍ ക്രിസ് ഹാഡ്ഫീല്‍ഡ് സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. പൈലറ്റുമാരുടെയും എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെയും മികച്ച പ്രവര്‍ത്തനമെന്നും അദ്ദേഹം കുറിച്ചു.

യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ എടിസിയുമായി പൈലറ്റിന്റെ ആശയവിനിമയത്തിന്റെ റെക്കോര്‍ഡിങും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. പുകയും തീയും പടരുന്നതായി എയര്‍ കാനഡ പൈലറ്റുമാര്‍ അറിയിച്ചപ്പോള്‍ വിമാനം നിലത്ത് നിന്ന് 1000 അടി ഉയരത്തിലായിരുന്നുവെന്ന് വീഡിയോയില്‍ പറയുന്നുണ്ട്. പിന്നീട് പൈലറ്റുമാര്‍ വിമാനം വിദഗ്ധമായി തിരിച്ച് ടൊറന്റോയിലേക്ക് മടങ്ങി. അപകടത്തില്‍പ്പെട്ട വിമാനത്തിന് ഇറങ്ങാന്‍ എ.ടി.സി റണ്‍വേ 23 ഒഴിപ്പിക്കുയും സഹായത്തിനായി അഗ്‌നിശമന വാഹനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

Update on flight AC872 from June 5: pic.twitter.com/lkruMaM7KH

— Air Canada (@AirCanada) June 7, 2024

കംപ്രസര്‍ നിലച്ചതാണ് തീപിടിത്തത്തിന് കാരണമെന്ന് എയര്‍ കാനഡ പ്രസ്താവനയില്‍ വ്യക്തമാക്കി. വൈകുന്നേരം തന്നെ മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തേക്ക് അയച്ചതായും എയര്‍ കാനഡ അറിയിച്ചു.

Tags: AccidentAir CanadaCanadaParisToronto
Next Post
Air India

എയർ ഇന്ത്യയുടെ ബെംഗളൂരു-ലണ്ടൻ ഗാറ്റ്‌വിക്ക് നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകൾ ഉടന്‍ - Air India To Launch Non stop Flights

Popular News

  • ഡബ്ലിനിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ പെട്ടു നിരവധി പേർക്ക് പരിക്കേറ്റു

    ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സമരം: ഡബ്ലിൻ വിമാനത്താവളത്തിൽ 16 വിമാനങ്ങൾ റദ്ദാക്കി

    10 shares
    Share 4 Tweet 3
  • സൗജന്യ ക്യാരി-ഓൺ ബാഗുകളും തടസ്സമില്ലാത്ത കണക്ഷനുകളും ഉൾപ്പെടെ യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ പാർലമെന്റ്

    11 shares
    Share 4 Tweet 3
  • ഗാസ മുനമ്പിൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ; വെടിനിർത്തൽ ശ്രമങ്ങൾ ശക്തമാകുന്നു

    10 shares
    Share 4 Tweet 3
  • ചരിത്രം കുറിച്ച് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ

    10 shares
    Share 4 Tweet 3
  • അയർലൻഡിലെ വാടക പ്രതിസന്ധി: പുതിയ നിയമങ്ങൾ വന്നതോടെ ഭൂവുടമകൾ വസ്തുക്കൾ വിറ്റൊഴിയുന്നു

    17 shares
    Share 7 Tweet 4
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha