ജീവിച്ചിരിക്കുന്ന നോസ്ട്രഡാമസ് എന്ന് അറിയപ്പെടുന്ന ബ്രസീലിലെ പാരാസൈക്കോളജിസ്റ്റ് കൂടിയായ ആഥോസ് സലോം പുതിയ പ്രവചനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഇലക്ട്രോമാഗ്‌നറ്റിക് പള്‍സ് എന്ന സാങ്കേതിക വിദ്യയുടെ ഉപയോഗം വഴി ഈ വര്‍ഷം ലോകത്ത് സാങ്കേതിക സ്തംഭനം (ടെക്നോളജിക്കല്‍ ബ്ലാക്ക് ഔട്ട്) സംഭവിക്കുമെന്നാണ് ഈ 36 കാരന്‍ പ്രവചിച്ചിരിക്കുന്നത്. തന്റെ പ്രവചനങ്ങളുടെ കൃത്യതയും, വ്യക്തമായ ഉള്‍ക്കഴ്ചയും കാരണം ഇയാളെ ഒരു പ്രവാചകനായിട്ടാണ് കരുതിപ്പോരുന്നത്. കൊറോണ വൈറസിന്റെ ആവിര്‍ഭാവവും, എലണ്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങുന്ന കാര്യവും, എന്തിനധികം എലിസബത്ത് രാജ്ഞിയുടെ മരണം വരെ ഇയാള്‍ പ്രവചിച്ചിരുന്നുവത്രെ.
ഫെമെയില്‍ മാസികയോട് സംസാരിക്കുമ്പോഴായിരുന്നു ഇലക്ട്രോമാഗ്‌നെറ്റിക് പള്‍സ് (ഇ എം പി) പോലുള്ള ആധുനിക യുദ്ധമുറകളും ആയുധങ്ങളും ലോകത്തിന് വിനാശകരമായി ഭവിക്കും എന്ന് ഇയാള്‍ പറഞ്ഞത്. 2024-ല്‍ മൂന്ന് ഇരുണ്ട ദിനങ്ങള്‍ ഉണ്ടാകുമെന്ന തന്റെ പ്രവചനം ഏറെ തെറ്റിദ്ധരിക്കപ്പെ്യുട്ടു എന്നാണ് ഇയാള്‍ പറഞ്ഞത്. സൗര ജ്വലനവുമായി ബന്ധപ്പെട്ടാണ് ആ പ്രവചനം എന്നായിരുന്നു അന്ന് പലരും അതിനെ മനസ്സിലാക്കിയത്. എന്നാല്‍, ഇ എം പി സാങ്കേതിക വിദ്യയുടെ പരീക്ഷണങ്ങളായിരിക്കും ലോകത്തെ ഇരുട്ടിലാക്കുക എന്ന് അയാള്‍ വിശദീകരിക്കുന്നു.
ഇസ്രയേലിനും ഇറനും ഇടയിലുള്ള സംഘര്‍ഷം കൂടുതല്‍ ശക്തി പ്രാപിക്കുന്നത് ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചേക്കാം എന്ന ആശങ്ക ശക്തിപ്രാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രവചനം ഉണ്ടായിരിക്കുന്നത്. ആളുകള്‍ക്കോ കെട്ടിടങ്ങള്‍ക്കോ നാശമുണ്ടാക്കാതെ, ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കുള്ളില്‍ കയറിക്കൂടി അവയെ നശിപ്പിക്കുകയും, ആശയവിനിമയ സംവിധാനം പ്രവര്‍ത്തന രഹിതമാക്കുകയും ചെയ്യുന്ന ഒരു ആയുധമാണ് ഇ എം പി സാങ്കേതിക വിദ്യ. ഭൂമിയുടെ കാന്തിക മണ്ഡലവുമായി പ്രവര്‍ത്തിച്ച് പള്‍സുകള്‍ സൃഷ്ടിച്ചാണ് ഇത് ഉപകരണങ്ങളെ നിശ്ചലമാക്കുന്നത്.
നേരിട്ട് നാശമുണ്ടാക്കാതെ ശത്രുക്കളുടെ അടിസ്ഥാന സൗകാര്യങ്ങളെ നഴിപ്പിക്കുന്നതിനുള്ള ഒരു ഉപാധിയായിട്ടായിരുന്നു ഇ എം പിയെ ശീതയുദ്ധകാലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും കണ്ടിരുന്നത്. ഇതിന്റെ ഭാഗമായി 1962 ല്‍ പസഫിക് സമുദ്രത്തിന്റെ മുകളില്‍, ഭൂനിരപ്പില്‍ നിന്നും 400 കിലോ മീറ്റര്‍ ഉയരത്തില്‍ അമേരിക്ക 1.4 മെഗാടണ്‍ ആണവായുധ വിസ്‌ഫോടനം നടത്തുകയും ചെയ്തിരുന്നു.
ലോകത്ത് ഇതുവരെ നടന്നിട്ടുള്ളതില്‍ ഏറ്റവും ശക്തമായ, ഉയരത്തിലുള്ള സ്‌ഫോടനം അന്ന് ആഗോള റേഡിയോ കമ്മ്യൂണിക്കേഷന്‍ നശിപ്പിക്കാന്‍ വരെ ശക്തിയുള്ള ഇ എം പി ഉത്പാദിപ്പിച്ചിരുന്നു. ഇത് യുകെയുടെ ആദ്യ ഉപഗ്രഹമായ ഏരിയല്‍ – 1 നെ പ്രവര്‍ത്തന രഹിതമാക്കുകയും, ഹവായിലെ തെരുവു വിളക്കുകള്‍ തകര്‍ന്ന് പോകുന്നതിന് ഇടയാക്കുകയും ചെയ്തു. ആധുനിക ലോകത്തില്‍ ഇ എം പി പ്രഭാവം സൃഷ്ടിക്കാന്‍ കഴിയുന്ന ഉപകരണങ്ങള്‍ ഉണ്ട് എന്നത് ഭീഷണിയുടെ തീവ്രത വര്‍ദ്ധിപ്പിക്കുകയാണ്.